For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്തെ തക്കാളി കൃഷി

By Viji Joseph
|

ലോകത്തില്‍ ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന ഒരു പഴമാണ് തക്കാളി. നീരുനിറഞ്ഞ ഈ ചുവപ്പന്‍ പഴം ലോകമെങ്ങുമുള്ള പല ആഹാര വിഭവങ്ങളിലെയും മുഖ്യ ചേരുവയാണ്. അല്പം മധുരമുള്ള രുചിയാണ് ഇതിന്‍റേത്. വേനല്‍ക്കാലമാണ് തക്കാളി വളര്‍ത്തലിന് അനുയോജ്യം. ചൂടുള്ള കാലാവസ്ഥയും, നല്ല സൂര്യപ്രകാശവും തക്കാളിയുടെ വളര്‍ച്ചക്ക് പ്രധാനമാണ്.

ശൈത്യകാലം തക്കാളികൃഷിക്ക് അനുയോജ്യമല്ല. ശൈത്യകാലത്ത് വിപണിയിലെത്തുന്ന തക്കാളി രാസ വസ്തുക്കള്‍ ഉപയോഗിച്ചോ, ഹൈബ്രിഡ് സാങ്കേതിക സംവിധാനത്തിലോ കൃഷി ചെയ്തതാകും. അവയ്ക്ക് സാധാരണ തക്കാളിയുടെ രുചി ഉണ്ടാവുകയുമില്ല.

അടുക്കളത്തോട്ടങ്ങൾക്കുള്ള പൊടിക്കൈകൾഅടുക്കളത്തോട്ടങ്ങൾക്കുള്ള പൊടിക്കൈകൾ

ശൈത്യകാലത്ത് വീടിന്‍റെ പിന്‍മുറ്റത്ത് തക്കാളികൃഷി ചെയ്യാവുന്നതാണ്. അത് അല്പം പ്രയാസമുള്ളതും, ഏറെ മുന്നൊരുക്കങ്ങള്‍ വേണ്ടതുമാണ്. എന്നാല്‍ ഇത് ആസ്വദിച്ച് തന്നെ ചെയ്യാനാവും. കൃഷിചെയ്തുണ്ടാക്കിയ തക്കാളിയുടെ പ്രകൃതിദത്തമായ രുചി തന്നെയാണ് ആ കഷ്ടപ്പാടിനുള്ള പ്രതിഫലം. ശൈത്യകാലത്തെ തക്കാളികൃഷിക്ക് സഹായിക്കുന്ന ചില കാര്യങ്ങളെ അറിയാം.

tips for growing tomatoes

1. വെളിച്ചം - തക്കാളി വളരുന്നതിന് നല്ല വെളിച്ചം ആവശ്യമാണ്. ശൈത്യകാലത്ത് ആവശ്യത്തിന് സൂര്യപ്രകാശം ഉണ്ടാവില്ല. ചെറിയ തൈയ്യായിരിക്കുമ്പോള്‍ നല്ല വെളിച്ചം ലഭ്യമാക്കണം. അതിന് 10-12 ദിവസം കൂടുമ്പോള്‍ കൃത്രിമമായി വെളിച്ചം നല്കാം. ഇത് ശരിയായി ചെയ്താല്‍ വളര്‍ച്ച ശക്തിപ്പെടും. തൈ പറിച്ച് നടാനായാല്‍ അത് നല്ല സൂര്യപ്രകാശം ലഭിക്കുന്ന മുറ്റത്തിന്‍റെ ഭാഗത്തേക്ക് മാറ്റി നടാം. ഗ്രീന്‍ ഹൗസുകളില്‍ വളര്‍ത്തുമ്പോള്‍ കൃത്രിമ വെളിച്ചത്തിന്‍റെ ആവശ്യം വരില്ല.

2. മണ്ണിന്‍റെ ചൂട് - തക്കാളി നന്നായി വളരാന്‍ ചൂടുള്ള അന്തരീക്ഷം വേണം. ശൈത്യകാലത്ത് മണ്ണിന് ആവശ്യത്തിന് ചൂടുണ്ടാവില്ല. ചെടിക്ക് ആവശ്യത്തിന് ചൂട് നല്കാനായി മണ്ണിന് മുകളില്‍ എന്തെങ്കിലും വസ്തു ഉപയോഗിച്ച് മൂടാം. ഇത് കൃഷിതുടങ്ങുമ്പോളേ ചെയ്യാം. സാധാരണ പ്ലാസ്റ്റിക് ഷീറ്റുകളും ഇതിന് ഉപയോഗിക്കാം. ഇവ ഉപയോഗിക്കുന്നത് മണ്ണില്‍ ചൂട് നിലനിര്‍ത്തും. ഈ രീതി തക്കാളിയുടെ വളര്‍ച്ചയെ പോഷിപ്പിക്കും.

3. ആഴത്തില്‍ നടുക - മുമ്പ് പറഞ്ഞത് പോലെ തക്കാളിക്ക് ചൂട് ആവശ്യമാണ്. അതിന് തൈ നടുമ്പോള്‍ മണ്ണില്‍ ആഴത്തില്‍, തല ഭാഗം മാത്രം പുറത്ത് കാണുന്ന തരത്തില്‍ വേണം നടാന്‍. ഇങ്ങനെ നടുമ്പോള്‍ തൈകള്‍ കൂടുതല്‍ അടുപ്പിച്ച് നടരുത്. നിബിഡത മൂലം തക്കാളിച്ചെടിയുടെ വളര്‍ച്ച മുരടിക്കാനിടയാകും.

4. പുതയിടല്‍ - അടുക്കളത്തോട്ടത്തില്‍ ചെടികള്‍ക്ക് പുതയിടുന്നത് വഴി കൂടുതല്‍ വളം ലഭിക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് ശരിയായ സമയത്ത് വേണം ചെയ്യാന്‍. മണ്ണിന്‍റെ ഗുണമേന്മ കൂട്ടുന്നതിനൊപ്പം ചൂട് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാല്‍ ശൈത്യകാലത്ത് മണ്ണില്‍ ചൂട് കുറവായതിനാല്‍ പുതയിടുന്നത് തക്കാളിയുടെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ തന്നെ തക്കാളി ഒരു പരിധി വരെ വളര്‍ന്നതിന് ശേഷം മാത്രമേ പുതിയിടാവൂ.

5. പല ഇനങ്ങള്‍ നടുക - പല ഇനം തക്കാളിയുണ്ട്. ഒരേ സമയം 3-4 ഇനം തക്കാളിച്ചെടികള്‍ നടുക. തക്കാളി അന്തരീക്ഷതാപം, ചുറ്റുപാടുകള്‍ എന്നിവയോട് പെട്ടന്ന് പ്രതികരിക്കുന്നവയാണ്. പല ഇനങ്ങള്‍ നടുന്നത് വഴി നിങ്ങളുടെ സ്ഥലത്തിന് ഏതാണ് യോജിക്കുന്നത് എന്ന് കണ്ടെത്താനാവും.

Read more about: garden തോട്ടം
English summary

tips for growing tomatoes

Tomatoes are one of the most eaten fruits in the world. The juicy red fruit is used as a main ingredient for many delicacies throughout the world.
X
Desktop Bottom Promotion