For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളത്തോട്ടം ഒരുക്കാം

By Super
|

ചെടികളെ സ്‌നേഹിക്കുന്നവര്‍ക്കും ജൈവകൃഷിയില്‍ വിശ്വസിക്കുന്നവര്‍ക്കും വേണ്ടിയാണ്‌ ഈ കുറിപ്പ്‌. ശൈത്യകാലം മാറി വേനല്‍ക്കാലം വരവറിയിച്ചു കഴിഞ്ഞു. അടുക്കളത്തോട്ടം ആരംഭിക്കാന്‍ പറ്റിയ സമയമാണിത്‌. അടുക്കളത്തോട്ടം തയ്യാറാക്കാന്‍ ഒരുപാട്‌ സ്ഥലം ആവശ്യമാണെന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ?

വിഷമിക്കണ്ട, ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്‌. വളരെ ചെറിയ സ്ഥലത്തും അടുക്കളത്തോട്ടം തയ്യാറാക്കാം. ഇവിടെ നിങ്ങള്‍ക്ക്‌ പ്രിയപ്പെട്ട പച്ചക്കറികള്‍ നട്ട്‌ പതിവായി പച്ചക്കറി വിഭവങ്ങള്‍ ആസ്വദിക്കുക. വിശ്രമവേളകള്‍ പ്രയോജനപ്പെടുത്തി നല്ലൊരു അടുക്കളത്തോട്ടം വളര്‍ത്തിയെടുക്കുക.

പൂന്തോട്ടത്തില്‍ വേലി കെട്ടാം പൂന്തോട്ടത്തില്‍ വേലി കെട്ടാം

അടുക്കളത്തോട്ടം ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്‌ ഇനി പറയുന്നത്‌. ഇവ പ്രയോജനപ്പെടുത്തി മനോഹരമായ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കുക.

Kitchen Gardening Tips

1. തയ്യാറെടുപ്പ്‌ നടത്തുക

അടുക്കളത്തോട്ടം വേണമെന്ന്‌ നിങ്ങള്‍ക്ക്‌ ആഗ്രഹമുണ്ടെങ്കില്‍ അതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തുക. ഏതൊക്കെ ചെടികള്‍ നടണം, എവിടെ നടണം തുടങ്ങിയ കാര്യങ്ങളാണ്‌ മുന്‍കൂട്ടി നിശ്ചയിക്കേണ്ടത്‌. എത്ര നേരം നിങ്ങള്‍ക്ക്‌ അടുക്കളത്തോട്ടത്തിന്‌ വേണ്ടി ചെലവഴിക്കാന്‍ കഴിയുമെന്ന കാര്യത്തിലും വ്യക്തത വരുത്തണം. കുറച്ച്‌ സ്ഥലത്താണ്‌ കൃഷി ചെയ്യുന്നതെങ്കില്‍ കവറുകളിലോ മറ്റോ ചെടികള്‍ നടുന്നതാണ്‌ നല്ലത്‌.

2. ചെറുത്‌ മനോഹരം

ആദ്യമായി അടുക്കളത്തോട്ടം ഒരുക്കുന്നവര്‍ ചെറുതായി തുടങ്ങുക. എന്തെങ്കിലും നടുന്നതിന്‌ മുമ്പ്‌ വേണ്ട പരിശോധനകള്‍ നടത്തി അനുയോജ്യമായ തൈകള്‍ മാത്രം നടുക. പരിപാലിക്കാന്‍ കഴിയുന്ന തരത്തിലാകണം അടുക്കളത്തോട്ടം തയ്യാറാക്കേണ്ടത്‌. ഇത്‌ വളരെ പ്രധാനമാണ്‌. വലിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കി അത്‌ കാടുപിടിച്ച്‌ നശിക്കാന്‍ അനുവദിക്കുന്നത്‌ കൊണ്ട്‌ യാതൊരു പ്രയോജനവുമില്ല.

3. വിളവ്‌ തരുന്ന ചെടികള്‍

നല്ല വിളവ്‌ തരുന്ന ചെടികള്‍ മാത്രം അടുക്കളത്തോട്ടത്തില്‍ വച്ചുപിടിപ്പിക്കുക. ഓരോ കാലത്തിനും അനുയോജ്യമായ ചെടികള്‍ തിരഞ്ഞെടുത്ത്‌ നടുക. നിങ്ങളുടെ അടുക്കളത്തോട്ടത്തിന്‌ അനുയോജ്യമായവ മാത്രം നടാനും ശ്രദ്ധിക്കുക.

4. അറിവ്‌ നേടുക

അടുക്കളത്തോട്ടം ആരംഭിക്കുന്നതിന്‌ മുമ്പ്‌, ഇക്കാര്യത്തില്‍ മുന്‍പരിചയമുള്ള സുഹൃത്തുക്കളുടെ ഉപദേശം തേടുക. ജൈവകൃഷി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളും കുറിപ്പുകളും വായിക്കുന്നത്‌ നല്ലതാണ്‌. അടുക്കളത്തോട്ടം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്‌ നിങ്ങള്‍ക്കുള്ള സംശയങ്ങള്‍ ഇല്ലാതാക്കാന്‍ വായന സഹായിക്കും.

5. ഗുണമേന്മ വേണം

അടുക്കളത്തോട്ടത്തിന്‌ വേണ്ടി ഉപകരണങ്ങളും മറ്റും വാങ്ങുമ്പോള്‍ ഗുണമേന്മയുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. നല്ലൊരു തോട്ടം ഉണ്ടാക്കാന്‍ ഇത്‌ നിങ്ങളെ സഹായിക്കും. മനോഹരമായ ഒരു അടുക്കളത്തോട്ടമാണ്‌ നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പണം നോക്കരുത്‌, ഗുണമേന്മയ്‌ക്ക്‌ പ്രാധാന്യം നല്‍കുക.

Read more about: garden തോട്ടം
English summary

അടുക്കളത്തോട്ടം ഒരുക്കാം

Here we bring to you some kitchen garden tips, that you can make best use of in decorating your kitchen garden.
X
Desktop Bottom Promotion