For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെന്‍ഷനകറ്റും സെന്‍ പൂന്തോട്ടം!!

By Super
|

'ഹൃദയം എവിടെയാണോ അവിടെയാണ്‌ വീട്‌' എന്നാണ്‌്‌ ഇവര്‍ പറയുന്നത്‌ ,അതിനാല്‍ എന്തുകൊണ്ട്‌ ഇവിടം ശാന്തിയും സമാധാനവും നല്‍കുന്ന വിശ്രമകേന്ദ്രം ആക്കി കൂടാ?

സെന്‍ ഉദ്യാനം ഇതിന്‌ ഉത്തമ ഉദാഹരണമാണ്‌, ദൈനംദിന സമ്മര്‍ദ്ദങ്ങള്‍ അകറ്റുന്ന ഉത്തമ സ്ഥലമാണിത്‌. ജപ്പാനിലെ പഴയ നൂറ്റാണ്ടുകളിലേക്ക്‌ കൊണ്ട്‌ പോകുന്ന ഈ ഉദ്യാനങ്ങള്‍ വളരെ ശ്രദ്ധയോടെയാണ്‌ സജ്ജീകരിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ആവശ്യത്തിന്‌ സ്ഥലമുണ്ടെങ്കില്‍,വീടിന്‌ പുറത്തും നടുമുറ്റത്തും മട്ടുപ്പാവിലും ഇത്തരം ഉദ്യാനങ്ങള്‍ ഉണ്ടാക്കാം, അല്‍പം ആസൂത്രണം വേണമെന്നു മാത്രം.

How To Create A Perfect Zen Garden

സെന്‍ ഉദ്യാനങ്ങള്‍ നിര്‍മ്മിക്കുന്നതെങ്ങനെ എന്ന്‌ നോക്കാം

മണ്ണ്‌


ഇത്തരം ഉദ്യാനങ്ങളിലേത്‌ വരണ്ട ഭൂമിയാണ്‌. വീടിന്‌ പുറത്താണന്ന തോന്നല്‍ ഉണ്ടാക്കാന്‍ തറയില്‍ സാധാരണ കാണാറുള്ള തടിക്കും മാര്‍ബിളിനും പകരം മണ്ണായിരിക്കും ഉപയോഗിക്കുക.മറ്റ്‌ വസ്‌തുക്കള്‍ വയ്‌ക്കുന്നതിന്‌ മുമ്പ്‌ തൂമ്പയോ മുള്ളുകരണ്ടിയോ ഉപയോഗിച്ച്‌ മണ്ണ്‌ അലകള്‍പോലെയും മറ്റും ക്രമീകരിക്കാം.

വെള്ളം


സെന്‍ ഉദ്യാനങ്ങളില്‍ വെള്ളം നിര്‍ബന്ധമാണ്‌. വെള്ളത്തിന്റെ അലയടി ശബ്ദം ഏത്‌ ചുറ്റുപാടിലും നല്ല മനോഭാവവും ഊര്‍ജവും നല്‍കുമെന്നാണ്‌ സെന്‍ വിശ്വാസം. നിങ്ങളുടെ ഉദ്യാനത്തിനും ഇതേ സവിശേഷത ഉണ്ടായിരിക്കണം. ഉദ്യാനത്തോട്‌ ചേര്‍ന്ന്‌ ഭിത്തി ഉണ്ടെങ്കില്‍ കുത്തനെ വീഴുന്ന വെള്ളച്ചാട്ടം സൃഷ്ടിക്കാം അല്ലെങ്കില്‍ തടി കുഴലിലൂടെ ഉദ്യാനത്തില്‍ വെള്ളം വീഴാനുള്ള സംവിധാനം ഉണ്ടാക്കുക. കല്ലുകള്‍ കൊണ്ടുണ്ടാക്കുന്ന ജലധാരയാണ്‌ സെന്‍ ഉദ്യാനങ്ങളുടെ മറ്റൊരു പ്രത്യേകത.

കല്ലുകളും ചരലും


സെന്‍ ഉദ്യാനങ്ങളില്‍ കല്ലുകളും വിവിധ വലുപ്പത്തിലുള്ള ചരല്‍ക്കല്ലുകളും സന്തുലിതമായി വച്ചിരിക്കും. അനുരൂപമായ രീതിയിലായിരിക്കും ഇവ ക്രമീകരിക്കുക. അമിതമായി വച്ച്‌ സ്ഥലം അലങ്കോലപ്പെടുത്തരുത്‌.വലുത്‌ താഴെ ചെറുത്‌ മുകളില്‍ എന്ന രീതിയില്‍ കല്ലുകള്‍ അടുക്കായി വയ്‌ക്കാം അല്ലെങ്കില്‍ അതിരുകളില്‍ കറുത്ത കല്ലും വെളുത്തകല്ലും ഇടകലര്‍ത്തി പരീക്ഷിക്കാം.

ചെറിയ പ്രതിമകള്‍

How To Create A Perfect Zen Garden

കുറച്ച്‌ ചെറിയ പ്രതിമകള്‍ ഉദ്യാനത്തില്‍ വയ്‌ക്കുന്നതും ആകര്‍ഷകമായിരിക്കും. ബുദ്ധ പ്രതിമകള്‍ക്കാണ്‌ പ്രിയം കൂടുതല്‍.കല്ലുകൊണ്ടുള്ള തവള, പക്ഷി, മത്സ്യം, ആമ എന്നിവയും വയ്‌ക്കാം. കാറ്റിലടിക്കുന്ന മണികളും ബുദ്ധക്ഷേത്രങ്ങളും ഇത്തരം ഉദ്യാനങ്ങളില്‍ സ്ഥാനം പിടിക്കാറുണ്ട്‌.

English summary

How To Create A Perfect Zen Garden

They say, 'Home is where the heart is', so how about making that space a retreat that spells calm and solace? A prime example of doing so is through a zen rock garden, which can be quite an anti-dote to the daily stress. These gardens go back to centuries in Japan and have carefully placed arrangements.
Story first published: Wednesday, October 29, 2014, 12:53 [IST]
X
Desktop Bottom Promotion