For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുരുമ്പകറ്റാന്‍ എളുപ്പവഴികള്‍

By Archana V
|

നിരന്തരമായ മഴയും, തണുപ്പ് നിറഞ്ഞ രാത്രികളും നിങ്ങളുടെ പൂന്തോട്ട സംരക്ഷണത്തെ തടസ്സപ്പെടുത്താന്‍ കാരണമാകുന്നവയാണ്. പൂന്തോട്ട സംരക്ഷണത്തിനുള്ള ഉപകരണങ്ങള്‍ അങ്ങനെ ഉപയോഗമില്ലാതെ കിടന്ന് തുരുമ്പെടുക്കും. തോട്ടം ഭംഗിയാക്കുന്നവയില്‍ പ്രധാന പങ്ക് വഹിക്കുന്നവയാണല്ലോ ഈ ആയുധങ്ങള്‍.

കാലാവസ്ഥയൊക്കെ മെച്ചപ്പെടുമ്പോള്‍ നിങ്ങള്‍ ഉപകരണങ്ങളെ സമീപിക്കുമ്പോളാകും അവയൊക്കെ തുരുമ്പെടുത്ത് കിടക്കുന്നത് കാണുന്നത്. ഉടന്‍ പുതിയത് വാങ്ങാനായി ഒരു പക്ഷേ നിങ്ങള്‍ തുനിഞ്ഞിറങ്ങും. എന്നാല്‍ അതിന് മുമ്പ് അവ വീണ്ടും ഉപയോഗിക്കാനാവുമോ എന്ന് ഒന്നു നിരീക്ഷിക്കുന്നത് നന്നായിരിക്കും.

<strong>കത്തികള്‍ വൃത്തിയാക്കാന്‍... </strong>കത്തികള്‍ വൃത്തിയാക്കാന്‍...

തുരുമ്പെന്നത് ഇരുമ്പ് വായുവും വെള്ളവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് മൂലം ഉണ്ടാകുന്നവയാണ്. അഴുക്കും പൊടിയും ചേര്‍ന്നാണ് ഇത് രൂപപ്പെടുന്നത്. പൂന്തോട്ട സംരക്ഷണ ഉപകരണങ്ങളിലെ തുരുമ്പ് നീക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. മിക്കവാറും പഴയ ഉപകരണങ്ങള്‍ക്ക് പുതുജന്മം നല്കാന്‍ ഇവ സഹായിക്കും.

How To Remove Rust From Garden Tools

1. കുമിഴ്കല്ല് ഉപകരണങ്ങളിലെ തുരുമ്പ് നീക്കം ചെയ്യാന്‍ ഉത്തമമാണ്.

2. ഡബ്ല്യു.ഡി 40, ബ്രാസ്സോ എന്നിവ തുരുമ്പ് നീക്കാന്‍ ഉത്തമമാണ്. ഇവ തുരുമ്പുള്ള ഭാഗങ്ങളില്‍ തേച്ച ശേഷം സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് ഉരസുക.

3. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചിട്ട് ഫലം കണ്ടില്ലെങ്കില്‍ സ്റ്റീല്‍ വൂള്‍ ഉപയോഗിക്കാം.

4. നേര്‍പ്പിക്കാത്ത വിനാഗിരി തുരുമ്പ് നീക്കാന്‍ ഉപയോഗിക്കാവുന്നതാണ്.

* ചെറിയ ഉപകരണങ്ങളാണെങ്കില്‍ അവ വിനാഗിരിയില്‍ മുക്കിവെയ്ക്കുക. വലുതാണെങ്കില്‍ കോട്ടണ്‍ തുണി ഉപയോഗിച്ചോ, സ്പ്രെയര്‍ ഉപയോഗിച്ചോ ഉപകരണത്തില്‍ വിനാഗിരി പുരട്ടുക. ഇത് 30 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയാം.

* ഉപകരണങ്ങള്‍ വിനാഗിരിയില്‍ മുക്കിയ ശേഷം കറുത്ത് കാണപ്പെട്ടാല്‍ പേടിക്കേണ്ടതില്ല. കഴുകിക്കഴിയുമ്പോള്‍ അവ വൃത്തിയായിക്കൊള്ളും.

*പിച്ചള ഉപകരണങ്ങളില്‍ വിനാഗിരി ഉപയോഗിക്കരുത്.

5. ബേക്കിംഗ് സോഡയും, നാരങ്ങ നീരും ഉപയോഗിച്ചും തുരുമ്പ് നീക്കം ചെയ്യാനാവും. അതിന് ഇവ തമ്മില്‍ കലര്‍ത്തി പേസ്റ്റ് രൂപത്തിലാക്കി തുരുമ്പിന് മേല്‍ പുരട്ടുക. ഏതാനും മിനുട്ടിന് ശേഷം ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.

6. നാരങ്ങ നീര്, വെള്ള വിനാഗിരി, ഉപ്പ് എന്നിവയും തുരുമ്പിനെതിരെ ഉപയോഗിക്കാം. നാരങ്ങ നീര് തുരുമ്പിന് മേലെ പുരട്ടുക. അതിന് മേലെ ഉപ്പ് വിതറിയിട്ട് ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ഉരയ്ക്കുക. തുടര്‍ന്ന് വെള്ളം ഉപയോഗിച്ച് കഴുകിയ ശേഷം ഉണക്കുക.

7. ഇരുമ്പുപകരണങ്ങളില്‍ നിന്ന് തുരുമ്പ് നീക്കം ചെയ്യാന്‍ മറ്റൊരു വഴിയുണ്ട്. ആദ്യം വയര്‍ ബ്രഷ് ഉപയോഗിച്ച് ആയുധങ്ങള്‍ ഉരയ്ക്കുക. തുരുമ്പ് നീക്കം ചെയ്യപ്പെടുമ്പോള്‍ സ്പ്രേ പെയിന്‍റ് അടിച്ച് നനവില്ലാത്ത സ്ഥലത്ത് സൂക്ഷിക്കുക.

ഇതുവരെ തുരുമ്പ് നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങളാണ് പറഞ്ഞത്. ഇനി പറയുന്നത് ഉപകരണങ്ങളെ തുരുമ്പ് ആക്രമിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

1. ആയുധങ്ങള്‍ ആവശ്യം കഴിഞ്ഞാല്‍ ഉണക്കി വൃത്തിയായി സൂക്ഷിക്കുക.

2. നിങ്ങളുടെ ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉണങ്ങിയ സ്ഥലമില്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ പൊതിയുക. ആയുധങ്ങളുടെ വായ്ത്തല എണ്ണമയമുള്ള തുണികൊണ്ട് പൊതിഞ്ഞ്, ഒരു ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുക.

3. ഒരു ബക്കറ്റില്‍ എഞ്ചിനോയിലും, മണലും കൂട്ടിക്കലര്‍ത്തുക. ഉപയോഗ ശേഷം ആയുധങ്ങള്‍ ഇവയില്‍ മുക്കിവെയ്ക്കുക. ബക്കറ്റ് വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു സ്ഥലത്ത് സൂക്ഷിക്കുക.

4. ഉപകരണപ്പെട്ടിയില്‍ ഏതാനും കല്‍ക്കരി കഷ്ണങ്ങളിട്ടുവെയ്ക്കുന്നത് തുരുമ്പ് കയറാതെ സംരക്ഷിക്കും.

5. ഓരോ തവണയും ഉപയോഗിച്ച് കഴിഞ്ഞാല്‍ ഡബ്ല്യു.ഡി-40 ചെറുതായി തേക്കുക.

ഉപകരണങ്ങള്‍ നനവും, പൊടിയും, മാലിന്യങ്ങളുമൊന്നുമില്ലാത്ത സ്ഥലത്ത് സൂക്ഷിച്ച് വെയ്ക്കുക. മഴയും മഞ്ഞുമൊന്നുമില്ലെങ്കിലും പുല്ലിലെ വെള്ളം പുരണ്ടാല്‍ മതി ആയുധങ്ങള്‍ തുരുമ്പെടുക്കാന്‍. അതിനാല്‍ തന്നെ അവ സുരക്ഷിതമായി ഉണങ്ങിയ, വൃത്തിയുള്ള സ്ഥലത്ത് സൂക്ഷിക്കുക.

Read more about: garden തോട്ടം
English summary

How To Remove Rust From Garden Tools

So,listed below are a few simple tips on 'How To Remove Rust From Garden Tools', that might just help you avoid that far-away market ride to get the tools again.
X
Desktop Bottom Promotion