For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്തെ പൂന്തോട്ടസംരക്ഷണം

|

സുന്ദരമായ പൂന്തോട്ടങ്ങള്‍ വീടിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. വീടിനും ആരോഗ്യത്തിനും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന കാലമാണ് ശൈത്യം. ശൈത്യകാലത്തെ കാലാവസ്ഥ വ്യതിയാനങ്ങള്‍ ചെടികളേയും ഒരളവ് വരെ ബാധിക്കും. അതിനാല്‍ ചെടികള്‍ക്ക് നല്ല ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.

നിങ്ങള്‍ ചെടികള്‍ ഇഷ്ടപ്പെടുന്നയാളാണെങ്കില്‍ ശിശിരകാലത്ത് ഉദ്യാനങ്ങളിലെ ചെടികള്‍ക്ക് നല്ല പരിരക്ഷ കൊടുക്കണം. മനോഹരമായ ചെടികള്‍കൊണ്ടും വര്‍ണ്ണശബളമായ നിറങ്ങളാലും ഉദ്യാനം അലങ്കരിച്ചതുകൊണ്ടായില്ല. മതിയായ ശ്രദ്ധ ചെടികള്‍ക്ക് നല്‍കണം. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ സംരക്ഷണമായിരിക്കണം ചെടികള്‍ക്ക് നല്‍കേണ്ടത്. ശൈത്യകാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉദ്യാനത്തില്‍ തണുപ്പ് എത്രത്തോളം ഏല്‍ക്കുന്നുണ്ടെന്നതാണ്.

Garden
നിങ്ങളുടെ ഉദ്യാനത്തിലെ ചില ചെടികള്‍ ശൈത്യകാലത്തെ അതിജീവിക്കാന്‍ പ്രാപ്തിയുള്ളവയാണ്. മറ്റു ചിലവയാകട്ടെ നശിച്ചുപോവുകയും ചെയ്യും. അത്തരത്തിലുള്ളവ അധികശ്രദ്ധയും പരിചരണവും അര്‍ഹിക്കുന്നുണ്ട്. ശിശിരകാലത്തെ ഉദ്യാനസംരക്ഷണത്തിനായി ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

വീട്ടില്‍ സൂക്ഷിക്കുക

കടുത്ത മഞ്ഞിന്റെ തണുപ്പില്‍ നിന്നും ചെടിയെ സംരക്ഷിക്കുന്നതിന് അവ വീട്ടില്‍ വെയ്ക്കുക. മറ്റുള്ളവ പുറം കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ പ്രാപ്തിയുള്ളവയായിരിക്കും. ചില ചെടികള്‍ അങ്ങിനെ ആയിക്കൊള്ളണമെന്നില്ല.പ്രകൃതി തനി നിറം പുറത്തിറക്കുന്നത് എപ്പോഴാണെന്ന് പറയാനാവില്ലല്ലോ. പുറത്ത് വളരുന്ന ഇത്തരം ചെടികളെ വീട്ടിനുള്ളില്‍ വെയ്ക്കുക. കടുത്ത തണുപ്പിനെ അതിജീവിക്കാന്‍ സഹായകമാകും.
പനിനീര്‍പ്പൂ സംരക്ഷണം

കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ പ്രത്യേകസംരക്ഷണം ആവശ്യമുള്ള ഒരു ചെടിയാണ് റോസ്. ഉറഞ്ഞ് പെയ്യുന്ന മഞ്ഞിനെ അതിജീവിക്കുവാനുള്ള ശേഷി റോസിന് ഉണ്ടാകണമെന്നില്ല. കനത്ത മഞ്ഞില്‍ റോസ് ദൃഢമായേക്കും. പനിനീര്‍പ്പൂവിന്റെ മുകുളങ്ങള്‍ സംരക്ഷിക്കുക.

ചെടിച്ചട്ടി പൊതിയുക

ചെടിച്ചട്ടിയിലാണ് ശൈത്യകാല ചെടികള്‍ വെച്ചിട്ടുള്ളതെങ്കില്‍ ചട്ടികള്‍ക്ക് ആവരണം നല്‍കാന്‍ ശ്രദ്ധിക്കണം. കണ്ടെയ്‌നറുകള്‍ തമ്മിലുള്ള അകലം സൂക്ഷിക്കണം. ശൈത്യകാലത്ത് പൂന്തോട്ടം സംരക്ഷിക്കുന്നത് എളുപ്പമല്ല.

ഉദ്യാനസംരക്ഷണത്തിന് ചില വഴികള്‍ കൂടി പറയട്ടെ,
1)പ്രത്യേകം ശ്രദ്ധ ആവശ്യമുള്ള ശൈത്യകാലചെടികള്‍ ഏതെന്ന് നിശ്ചയിക്കുക. ആവശ്യമായ ശ്രദ്ധ നല്‍കുക
2)മുന്‍കരുതലെടുക്കുക. കുറച്ച് ദിവസം മുമ്പേ തന്നെ മുന്‍കൂറായി ഫീഡിംഗ് നിര്‍ത്തുക

3)വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ചെടികള്‍ മാറ്റുക. അത്തരം ചെടികള്‍ വീട്ടിനുള്ളിലേയ്ക്ക് കൊണ്ടുവന്ന് അലങ്കാരച്ചെടികളാക്കി മാറ്റുക

4)ദൃഡതയുള്ളവയല്ല ശൈത്യകാലച്ചെടികളെങ്കില്‍ അവ നീക്കം ചെയ്യൂ, അതിന് കഴിയില്ലെങ്കില്‍ വീട്ടിനുള്ളില്‍ കൊണ്ടുവന്ന് ട്യൂബ് നിറച്ച വെള്ളത്തില്‍ വെയ്ക്കുക.

5)കൊഴിഞ്ഞ ഇലകള്‍ നീക്കം ചെയ്യുക. മണ്ണിന്റെ നിരപ്പിനോട് ചേര്‍ന്ന് വെട്ടിയൊതുക്കി നിര്‍ത്തുക. വീട്ടിനകത്തേയ്ക്ക് കൊണ്ടുവരികയും ആവാം.
6)ആമ്പല്‍ പൂക്കളുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. വീട്ടിനുള്ളില്‍ വേണം വെയ്ക്കുകവാന്‍.
7)ഉദ്യാനത്തില്‍ വളരുന്ന കിഴങ്ങുകള്‍ ശ്രദ്ധിക്കണം. അടുത്ത സീസണിലേയ്ക്ക് കിഴങ്ങുകള്‍ വേണമെങ്കില്‍ കുഴിച്ചെടുത്ത് സൂക്ഷിക്കുക,

English summary

Winter Garden Care

Here are some tips how to care garden plants during winter season,
X
Desktop Bottom Promotion