For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മനസ്സിന് കുളിരായി വീട്ടിലൊരു പച്ചത്തുരുത്ത്

By Super
|

തിരക്കു പിടിച്ചതാണ് ഇന്നത്തെ നമ്മുടെ ജീവിതം. ആര്‍ക്കും ഒന്നിനും നേരമില്ല. ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും, വിരുന്നു പാര്‍ക്കുന്നതുമെല്ലാം ഓള്‍ഡ് ഫാഷനായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്തിനധികം ഒരു വീട്ടിനുള്ളിനുള്ളില്‍ താമസിക്കുന്നവര്‍പോലും സംസാരിക്കുന്നത് എസ്എംഎസിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും എല്ലാം ആണ്.

ഇത്തരം തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുക സ്വാഭാവികം. ഇത്തരം പിരിമുറുക്കങ്ങള്‍ക്ക് അയവു വരുത്താനുള്ള ഒരു ഉത്തമ വഴിയാണ് അലങ്കാര ചെടികളും പച്ചക്കറികളും എല്ലാം നട്ടുപിടിപ്പിക്കുക എന്നത്. നമ്മുടെ ചുറ്റുപാടും മാത്രമല്ല മനസ്സിനും പച്ചപ്പും തണുപ്പുമേകാന്‍ ഈ ചെടിപ്രേമം നമ്മെ സഹായിക്കും.

നാട്ടിന്‍പുറങ്ങളില്‍ ഇഷ്ടംപോലെ പറമ്പും മുറ്റവും എല്ലാം ഉള്ളവര്‍ക്ക് ഇതെല്ലാം നടക്കും, നമ്മളെന്തു ചെയ്യാനാ എന്ന് നെടുവീര്‍പ്പിടാന്‍ വരട്ടെ. നഗരത്തില്‍ പരിമിതമായ സ്ഥലത്താണ് നിങ്ങള്‍ താമസിക്കുന്നത് എങ്കിലും ഒന്നു പരിശ്രമിച്ചാല്‍ ഇതെല്ലാം ചെറിയ തോതില്‍ എങ്കിലും സാധിക്കാവുന്നതേയുള്ളൂ.

ചെടിച്ചട്ടികളാണ് മുറ്റമില്ല, പറമ്പില്ല എന്ന പരാതികള്‍ അവസാനിപ്പിച്ച് നമ്മുടെ സഹായത്തിനെത്തുക. അലങ്കാര ചെടികള്‍ മാത്രമല്ല, അത്യാവശ്യം പച്ചക്കറികളും, ഔഷധ സസ്യങ്ങളും എല്ലാം നല്ല സുഖസുന്ദരമായി ചെടിച്ചട്ടികളില്‍ വളരും. സമയത്തിനും ആവശ്യത്തിനും വെള്ളവും വളവും നല്‍കാന്‍ മറക്കരുത് എന്നു മാത്രം.

അലങ്കാര ചെടികള്‍ക്കും, അടുക്കളത്തോട്ടത്തിനും, ഔഷധ സസ്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം സ്ഥലങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അത്രയും നന്ന്. അത്രയുംപോലും സ്ഥലം ഇല്ല എങ്കില്‍, നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയും, അവശ്യം വേണ്ടവയും എല്ലാം ഒന്നിച്ച് ഒരിടത്ത് വളര്‍ത്തിയാലും മതി. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കേട്ടിട്ടില്ലേ?

ഇംപേഷ്യന്‍സ്

ഇംപേഷ്യന്‍സ്

ചെടികള്‍ നടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഓരോ ചെടിക്കും ഓരോ രീതിയിലായിരിക്കും വളവും വെള്ളവും നല്‍കേണ്ടി വരിക എന്നതാണ്. ഉദാഹരണത്തിന്, പട്ടെന്ന് വളരുകയും വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വിരിയുന്നതുമായ ഇംപേഷ്യന്‍സ് വര്‍ഗ്ഗത്തില്‍ പെട്ട ചെടികള്‍ക്ക് ചട്ടിയൊരുക്കുമ്പോള്‍ മണ്ണ് കുറച്ചു മതി. അതുപോലെ ദിവസവും വെള്ളം ഒഴിക്കാനും ആഴ്ചയിലൊരിക്കല്‍ വളം നല്‍കാനും മറക്കുകയും അരുത്.

മെറിഗോള്‍ഡ്

മെറിഗോള്‍ഡ്

വിത്തിട്ട് 45 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പുഷ്പിക്കുന്ന മെറിഗോള്‍ഡ്

നടുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. മാര്‍ച്ച് മാസം അവസാന പാദത്തിലോ ഏപ്രില്‍ ആദ്യത്തിലോ വേണം മേരിഗോള്‍ഡിന്റെ വിത്ത് പാകാന്‍. ചട്ടിയിലെ മണ്ണില്‍ എപ്പോഴും നനവ് ഉണ്ടായിരിക്കണമെങ്കിലും, വെള്ളം കൂടിപ്പോയാല്‍ പണി പാളും എന്ന കാര്യം മറക്കണ്ട. പൂക്കള്‍ ഉണങ്ങുമ്പോള്‍ നുള്ളിക്കൊടുത്താല്‍ മാത്രമേ വീണ്ടും വീണ്ടും കൂടുതല്‍ പൂക്കള്‍ ഉണ്ടാകൂ.

കാക്റ്റസ്

കാക്റ്റസ്

അലസര്‍ക്ക് പറ്റിയ ചെടിവര്‍ഗമാണ് കാക്റ്റസ് വര്‍ഗ്ഗത്തില്‍ പെട്ടവ. വലിയ ശ്രദ്ധയും പരിപാലനവും ഒന്നും ആവശ്യമില്ല എന്നതാണ് ഇവയെ മടിയന്‍മാരുടെ ഇഷ്ട തോഴനാക്കി മാറ്റുന്നത്.

ക്യാബേജ്

ക്യാബേജ്

തണുപ്പുള്ള പ്രദേശത്താണെങ്കില്‍ ക്യാബേജ് ചട്ടിയിലും സൂപ്പറായി വളരും. 6 മുതല്‍ 8 വരെ ഇഞ്ച് കനത്തില്‍ മണ്ണിട്ടു കൊടുക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

ക്യാരറ്റ്

ക്യാരറ്റ്

വെറും 10 ഇഞ്ച് കനത്തില്‍ മണ്ണുണ്ടെങ്കില്‍ ക്യാരറ്റും ചട്ടിയില്‍ തഴച്ചുതന്നെ വളരും. സാലഡിനും, തോരനും, സൂപ്പിനും, കേക്കുകളിലും, ഫ്രൈഡ് റൈസിലും എല്ലാമായി ക്യാരറ്റ് നമ്മുടെ നിത്യ ജീവിതത്തില്‍ ധാരാളമായി ഉപയോഗിക്കുന്നതാണല്ലോ.

തക്കാളി

തക്കാളി

തക്കാളിയും ചട്ടിയില്‍ വളര്‍ത്താവുന്ന പച്ചക്കറിയാണ്. കുള്ളന്‍ തക്കാളിക്ക് 12 ഇഞ്ച് കനത്തിലും സാധാരണ തക്കാളിക്ക് 24 ഇഞ്ച് കനത്തിലും മണ്ണു ചട്ടിയില്‍ നിറക്കാന്‍ ഓര്‍ക്കണം.

 തുളസി

തുളസി

ഓരോ വീട്ടിലും ഒരു തുളസിച്ചെടി എങ്കിലും ഉണ്ടാകുന്നത് ഒരു ഐശ്വര്യം തന്നെയാണ്. തുളസിയും ചട്ടിയില്‍ വളരും, നല്ല വായു സഞ്ചാരം ഉള്ളിടത്ത് വെക്കണം എന്നുമാത്രം.

English summary

മനസ്സിന് കുളിരായി വീട്ടിലൊരു പച്ചത്തുരുത്ത്

Create separate container gardens of flowers, vegetables and herbs or mix them together for an eclectic look.
 
 
X
Desktop Bottom Promotion