For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോട്ടത്തില്‍ നിറയട്ടെ, ചുവപ്പിന്റെ ഭംഗി!

|

നിറഞ്ഞ പച്ചപ്പും വിവിധ നിറങ്ങളിലുള്ള പൂക്കളുമാണ് ഒരു പൂന്തോട്ടത്തിന് ജീവന്‍ നല്‍കുന്നുവെന്നതെന്നു പറയാം. പച്ചപ്പിന് ഇലച്ചെടികളേയും പുല്ലിനേയും മരങ്ങളേയും ആശ്രയിക്കാം. വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ വിരിയുന്ന ചെടികളും ലഭ്യമാണ്.

വിവിധ വര്‍ണങ്ങളിലുള്ള പൂക്കളെന്നു പറയുമ്പോള്‍ ചുവപ്പിന് പ്രാധാന്യമേറും. ചുവന്ന പൂക്കള്‍ കാഴ്ചക്കാരുടെ ശ്രദ്ധ പെട്ടെന്നു പിടിച്ചു പറ്റുകയും ചെയ്യും.

പൂന്തോട്ടത്തിന് ചുവപ്പു നല്‍കുന്ന വിവിധ തരത്തിലുള്ള പൂച്ചെടികളെപ്പറ്റിയറിയൂ,

ട്യുലിപ്

ട്യുലിപ്

ട്യുലിപ് പൂക്കള്‍ ഒരു പൂന്തോട്ടത്തിന് വശ്യമായ ഭംഗി പകരുന്നുവെന്നു പറയാം. വിവിധ നിറങ്ങളില്‍ ലഭ്യമായ ഈ പൂക്കള്‍ ചുവന്ന നിറത്തിലും ലഭിയ്ക്കും. ചുവന്ന പൂക്കള്‍ നല്‍കുന്ന ട്യുലിപ് പൂന്തോട്ടത്തില്‍ വച്ചു പിടിപ്പിയ്ക്കാം.

ഗ്ലോറിയ ലില്ലി

ഗ്ലോറിയ ലില്ലി

ചുവപ്പു നിറം കൊണ്ടും വ്യത്യസ്തമായ ആകൃതി കൊണ്ടും പൂന്തോട്ടത്തിന് ഭംഗി നല്‍കുന്ന പൂവാണ് ഗ്ലോറിയ ലില്ലി. ധാരാളം വെള്ളം വേണ്ടി വരുന്ന ഒരു ചെടിയാണിത്.

ഡാലിയ

ഡാലിയ

ഡാലിയകള്‍ വിവിധ നിറങ്ങളില്‍ വരും. എന്നാല്‍ ചുവന്ന ഡാലിയ പൂന്തോട്ടത്തിന് കൂടുതല്‍ ഭംഗി പകരും.

റോസ് നോക്കൗട്ട്

റോസ് നോക്കൗട്ട്

റോസ് നോക്കൗട്ട് എന്നാണ് ഈ ചുവന്ന പൂവിന്റെ ഇംഗ്ലീഷ് പേര്. റോസിനോട് സാമ്യമുളള ഇതും ധാരാളം വെള്ളം നനച്ചു വളര്‍ത്തേണ്ട ഒന്നു തന്നെ.

 റോസ്

റോസ്

പൂന്തോട്ടത്തിന് ചുവപ്പു ഭംഗി നല്‍കണമെങ്കില്‍ ചുവന്ന നിറത്തിലെ റോസ് അത്യാവശ്യം തന്നെ. പൂന്തോട്ടത്തില്‍ ഒഴിവാക്കാനാവാത്ത ചുവപ്പു ഭംഗിയാണിത്.

ചുവന്ന തെച്ചിപ്പൂവ്

ചുവന്ന തെച്ചിപ്പൂവ്

ചുവന്ന തെച്ചിപ്പൂവ് പൂജാ ആവശ്യങ്ങള്‍ക്കു മാത്രമല്ല, പൂന്തോട്ടത്തിന് ഭംഗി നല്‍കാനും അത്യാവശ്യമാണ്.തെച്ചിയുടെ ത്‌ന്നെ പല വകഭേദങ്ങളും ലഭ്യമാണ്.

റെഡ് കാര്‍നേഷന്‍

റെഡ് കാര്‍നേഷന്‍

റെഡ് കാര്‍നേഷന്‍ പൂന്തോട്ടത്തില്‍ വളര്‍ത്താവുന്ന മറ്റൊരു ചെടിയാണ്.

പോപ്പി

പോപ്പി

ചുവന്ന നിറത്തിലെ പോപ്പി എന്ന ചെടിയും പൂന്തോട്ടത്തിന് ചുവപ്പു ഭംഗി നല്‍കുന്നു.

Read more about: garden തോട്ടം
English summary

Red Flowers Plant Garden

In every garden you would find those beautiful flowers which define the look of your green home.
Story first published: Wednesday, October 16, 2013, 15:45 [IST]
X
Desktop Bottom Promotion