For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തോട്ടം സംരക്ഷണത്തിന് 12 വഴികൾ

By Super
|

നിങ്ങളുടെ തോട്ടം വൃത്തിയായും പച്ചപ്പ്‌ നിറഞ്ഞും സൂക്ഷിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കാലാവസ്ഥ പ്രശ്നങ്ങളും പാഴ്ചെടികളും കീടങ്ങളുടെ ശല്യവുമൊക്കെ നിങ്ങൾക്ക് നേരിടേണ്ടി വരും.

അങ്ങനെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കി തോട്ടം സംരക്ഷിക്കാനുള്ള ചില വഴികളാണ് ചുവടെ ചേർക്കുന്നത്.

ആവശ്യത്തിനുള്ള ഉപകരണങ്ങൾ

ആവശ്യത്തിനുള്ള ഉപകരണങ്ങൾ

തോട്ടം സംരക്ഷിക്കാൻ ഏറ്റവും ആവശ്യമായ കാര്യം ആവശ്യത്തിന് ഉപകരണങ്ങൾ കരുതിവെക്കുക എന്നതാണ്. മണ്‍വെട്ടി, റേക്ക്, ചെടി വെട്ടുന്ന കത്രിക എന്നിവയാണ് അത്യാവശ്യം കരുതേണ്ട ഉപകരണങ്ങൾ.

വെള്ളം നനയ്ക്കുക

വെള്ളം നനയ്ക്കുക

വരൾച്ച ഒഴിവാക്കാൻ ഏറ്റവും അത്യാവശ്യമായ കാര്യം ദിവസേന നനയ്ക്കുക എന്നതാണ്. അതിനാൽ രാവിലെയോ വൈകിട്ടോ തോട്ടം നനയ്ക്കുന്നത് പതിവാക്കുക.

 വളം

വളം

മണ്ണിന്‍റെ സ്വഭാവത്തിനനുസരിച്ച് വളം തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ജൈവവളം

ജൈവവളം

ജൈവവളത്തിന്‍റെ ഉപയോഗം മണ്ണൊലിപ്പ് തടയാനും ജലാംശം നിലനിർത്താനും കീടങ്ങളെ അകറ്റാനും സഹായിക്കും. അതിനാൽ കൃത്യമായ ഇടവേളകളിൽ ജൈവവളം ഉപയോഗിക്കുക.

ഇടകൃഷി

ഇടകൃഷി

ഇടകൃഷി തോട്ടത്തിന്‍റെ പച്ചപ്പും സൗന്ദര്യവും നിലനിർത്താൻ സഹായിക്കുന്നു. ശരിയായ സമയത്ത് ഇടകൃഷി നടത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

പാഴ്ചെടികൾ

പാഴ്ചെടികൾ

കള പറിച്ചുകളയുക എന്നത് തോട്ടം സംരക്ഷണത്തിൽ അതീവ ശ്രദ്ധ അർഹിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഒഴിവുസമയം കിട്ടുമ്പോഴൊക്കെ കള പറിച്ചുകളയുന്നത് ഒരു ശീലമാക്കുക.

നിത്യഹരിതമായ കുറ്റിച്ചെടികൾ

നിത്യഹരിതമായ കുറ്റിച്ചെടികൾ

ഏതുകാലത്തും നിങ്ങളുടെ തോട്ടം പച്ചപ്പ്‌ നിറഞ്ഞതാവാൻ ഇത്തരം കുറ്റിച്ചെടികൾ വച്ചുപിടിപ്പിക്കുക വഴി സാധിക്കും.

 മറ്റെന്തെങ്കിലും കൃഷി നടത്തുക

മറ്റെന്തെങ്കിലും കൃഷി നടത്തുക

ആദ്യ വിളവെടുപ്പിന് ശേഷം അതേ വർഷം തന്നെ മറ്റെന്തെങ്കിലും കൃഷി ചെയ്യുന്നത് കൂടുതൽ ലാഭം തരുന്നതോടൊപ്പം കള ശല്യം ഒഴിവാക്കുകയും ചെയ്യും.

വെള്ളം ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

ചെടികൾക്ക് വെള്ളം ആവശ്യമാണ്‌. എന്നാൽ കൂടുതൽ വെള്ളം കെട്ടിനിൽക്കുന്നത് ചെടികൾ ചീയുന്നതിന് ഇടയാക്കും.

ചാണകം

ചാണകം

മണ്ണിന്‍റെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കാൻ കൃഷിയിടങ്ങളിൽ ചാണകം ഉപയോഗിക്കുക.

വെട്ടിക്കളയൽ ആവശ്യത്തിന് മാത്രം

വെട്ടിക്കളയൽ ആവശ്യത്തിന് മാത്രം

ബുഷ്‌ പോലുള്ള കുറ്റിച്ചെടികൾ ഇടയ്ക്കിടെ വെട്ടിക്കളയേണ്ട ആവശ്യം ഇല്ല. അവ വെട്ടിയൊതുക്കിയാൽ മാത്രം മതിയാവും.

മണ്ണിന്‍റെ സ്വഭാവം

മണ്ണിന്‍റെ സ്വഭാവം

മണ്ണിന്‍റെ സ്വഭാവം നിർണ്ണയിക്കുന്നത് നനയ്ക്കൽ, വളം എന്നീ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഉപകരിക്കും.

English summary

Great Garden Care Tips

Keeping your garden green and clean is a tough task. You have to handle weather changes, animals and weeds all the time. So what are the garden care tips that you should follow? Read on to find out.
X
Desktop Bottom Promotion