For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്ററില്‍ റോസാപ്പൂ വളര്‍ത്താം

By SHAMEER K.A
|

വിറക്കുന്ന തണുപ്പുകാറ്റും മന്ദമാരുതനും ഇടകലര്ന്നു വരുന്ന കാലമാണ് ശൈത്യകാലം. സസ്യങ്ങളും കുറ്റിച്ചെടികളും ശൈത്യകാലത്തോട് വളരെ പ്രതികരണം കാട്ടുന്നവയാണ്. ചില സസ്യങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാലം കൂടിയാണിത്. റോസ്, തക്കാളികള്‍, ചെമ്പരത്തി, തുടങ്ങിയ നിരവധി അലങ്കാരച്ചെടികളെ സംബന്ധിച്ചിടത്തോളം ഈ കാലം വളരെയധികം പ്രാധാന്യമര്ഹിതക്കുന്നു.

സസ്യങ്ങള്ക്കി ടയിൽ റോസാപ്പൂവിന് ശൈത്യകാലത്തെ തണുപ്പിനെ നേരിടാന്‍ അധികസംരക്ഷണം നല്കേശണ്ടതുണ്ട്. നമുക്കെല്ലാവര്ക്കുംള ഇഷ്ടമുള്ളതും മനോഹരവുമായ ചെടിയാണ് റോസ്. എല്ലാ വീട്ടുപൂന്തോട്ടങ്ങളിലും റോസ്ചെടികൾ കാണാനാവും. മൃദുത്വം കൂടുതലുള്ള റോസാച്ചെടിക്ക് ഈ കാലാവസ്ഥാമാറ്റത്തിലൂടെ എളുപ്പം കേടു സംഭവിക്കാന്‍ സാധ്യത കൂടുതലുണ്ട്.

Gardening of rose flower: Winter Tips

ശൈത്യകാലം തുടങ്ങുമ്പോഴേ നിങ്ങളുടെ റോസാച്ചെടിയെ സംരക്ഷിച്ചുതുടങ്ങേണ്ടതുണ്ട്. മറ്റു കാലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അധികസംരക്ഷണം ഇക്കാലത്ത് വേണം. നിങ്ങളുടെ പൂന്തോട്ടത്തിലെ റോസാച്ചെടിയെ ഇക്കാലത്ത് സംരക്ഷിക്കാന്‍ വേണ്ട ചില ഉപകാരപ്രദമായ പൊടിക്കൈകളാണ് ഇനി പറയാൻ പോകുന്നത്.

1.സസ്യത്തെ മൂടുക –ശൈത്യകാലക്കാറ്റുകൾ റോസിനെ എളുപ്പം കേടുവരുത്തുന്നതാണ്. ഈ സമയത്ത് ഉണങ്ങിയ കാറ്റുകളില്നിറന്ന് റോസിനെ രക്ഷിക്കാനായി മൂടണം. കാര്ഡ്ബോ ര്ഡ്ു പെട്ടി ഉപയോഗിച്ചോ പ്ലാസ്റ്റിക് പെട്ടി ഉപയോഗിച്ചോ ഇതു ചെയ്യാം. പരുപരുത്ത കാറ്റുകളില്‍ നിന്ന് ഇത് റോസിനെ സംരക്ഷിക്കും. സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ മുകൾഭാഗം തുറന്നുവെക്കാൻ ശ്രദ്ധിക്കണം.

2.പരിസരം ശുചിയാക്കുക –മരങ്ങളും സസ്യങ്ങളും അവയുടെ ഇലപൊഴിക്കുന്ന കാലമാണ് ശൈത്യം. ഇക്കാലത്ത് പൂന്തോട്ടം ഉണങ്ങിയ ഇലകൾ കൊമ്പുകൾകൊണ്ടും അലങ്കോലമാവും. രോഗങ്ങളും അണുബാധയും പെട്ടെന്ന് ബാധിക്കുവയാണ് റോസ്. ഉണക്കിലകളിലും കൊമ്പുകളിലും പലപ്പോഴും ഇത്തരം പരഭോജികളായ ജീവികളുടെ വാസസ്ഥലമായിരിക്കും. റോസിന് സമീപത്തുള്ള പരിസരം ശുചിയാക്കി സൂക്ഷിക്കുന്നത് ഇത്തരം അസുഖബാധകളിൽ നിന്ന് തടയാൻ സഹായിക്കും.

3.വെള്ളം-ശൈത്യകാലത്ത് റോസാച്ചെടികൾ നിർജ്ജലീകരണം സംഭവിച്ചും ഉണങ്ങിയും ഇരിക്കും. തണുത്തുറച്ചിരിക്കുന്ന മണ്ണിൽ റോസിന്റെു വേരുകൾക്ക് കൂടുതൽ ആഴത്തിലേക്ക് ജലം അന്വേഷിച്ചു പോവേണ്ട ഗതിവരുത്താതിരിക്കാന്‍ മണ്ണ് എപ്പോഴും നനക്കണം. മറ്റെല്ലാ സസ്യങ്ങളെയും പോലെ വളര്ച്ചൽക്ക് റോസിനും ജലം അത്യാവശ്യം വേണ്ടതാണ്.

4.താഴ്ഭാഗം മൂടുക-മണ്ണും കമ്പോസ്റ്റും ഉപയോഗിച്ച് അമിത തണുപ്പുള്ള അവസ്ഥയില്‍ റോസിന്റെമ അടിഭാഗം മൂടേണ്ടതുണ്ട്. ഇത് ചെടിക്ക് ആവശ്യത്തിന് ചൂടു നൽകും. റോസാകമ്പിന്റെം തുടക്കഭാഗത്ത് ആവശ്യത്തിന് സംരക്ഷണം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. അൽപം പ്രയാസകരമായി തോന്നുമെങ്കിലും ഇത് ചെയ്യേണ്ടതാണ്. തണുപ്പ് കൂടുന്തോറും കൂടുതൽ ഭാഗത്തിന് ഇത്തരം സംരക്ഷണം കൊടുക്കുകയും മുകളിലെ ഇലകളും മൊട്ടുകളും മാത്രം പുറത്തുകാണുന്ന രീതിയില്‍ ആക്കുകയും വേണം.

5.വീടിനകത്തേക്ക് മാറ്റാം-അസഹ്യമായ തണുപ്പിലേക്ക് കടക്കുന്നതോടെ റോസാച്ചെടിയെ വീടിനകത്തേക്ക് മാറ്റാം. ഇങ്ങനെ മാറ്റുമ്പോൾ അറ്റകുറ്റപ്പണികൾ വര്ദ്ധി ക്കും. ആവശ്യത്തിന് ചൂടും ഇതുമൂലം ലഭിക്കുമെന്ന് മാത്രമല്ല ശൈത്യകാലക്കാറ്റിൽനിന്ന് സംരക്ഷണവും ലഭിക്കും. ആവശ്യത്തിന് സൂര്യപ്രകാശം കിട്ടുവാൻ ഉതകുന്ന സ്ഥലത്തായിരിക്കണം വക്കേണ്ടത്. വാതിലിനോ ജനാലക്കോ സമീപത്ത് വച്ചാൽ മതി. കാറ്റ് നേരിട്ട് ഏൽക്കാത്ത വിധത്തിലായിരിക്കണം ഇത്.

English summary

Gardening of rose flower: Winter Tips

Winter season has harsh cold winds and breezes. Plants and shrubs are also sensitive to winter season. The cold and dry winds cause damage to plants as well. Some plants are a lot more perceptive to winter season.
X
Desktop Bottom Promotion