സുഗന്ധം പരത്തും നിശാസുന്ദരികള്‍

Posted By:

Flower
പാലപ്പൂ മണം വഴിയുന്ന നിലാവുള്ള രാവുകളില്‍, ഭൂമിയിലേക്കു വിരുന്ന വരുന്ന ഗന്ധര്‍വന്മാരെക്കുറിച്ചുള്ള കഥകള്‍ കേട്ടിട്ടില്ലേ. ഗന്ധര്‍വനായാലും യക്ഷിയായാലും ഇത്തരം കഥകളില്‍ ഏതെങ്കിലും പൂക്കളുടെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് ഉറപ്പ്. ഇത് വെറുതെ വായിച്ചു തള്ളാമെങ്കിലും രാത്രി പൂന്തോട്ടങ്ങളെ മനോഹരമാക്കുന്ന, സുഗന്ധം പരത്തുന്ന ചില പൂക്കളുണ്ട്. രാത്രിയും പൂന്തോട്ടം മനോഹരമാക്കണമെങ്കില്‍ ഇത്തരം പൂക്കളെക്കുറിച്ചറിയൂ.

രാത്രി വിരയുന്ന പൂക്കളില്‍ ഒന്നാം സ്ഥാനം മുല്ലപ്പൂവിന് തന്നെയാണ്. എല്ലാ തരം മൂല്ലപ്പൂക്കളും രാത്രിയിലല്ലാ വിരിയുന്നതെങ്കിലും മിക്കവാറും മുല്ലപ്പൂക്കള്‍ രാത്രിയാണ് വിരിയുന്നത്. വിവിധ തരം മുല്ലയിനങ്ങളുണ്ട്. പടര്‍ന്നു കയറുന്ന തരവും കുറ്റിമുല്ലയും ഇവയില്‍ ചിലതു മാത്രം. നല്ല പോലെ വെള്ളം നനച്ചാല്‍ ഇവയില്‍ ധാരാളം പൂക്കളുണ്ടാകും.

ക്യൂന്‍ ഓഫ് ദ നൈറ്റ് എന്നറിയപ്പെടുന്ന നിശാഗന്ധിക്കും രാത്രി പൂന്തോട്ടങ്ങളെ ഭംഗിയാക്കുന്നതില്‍ പ്രധാന സ്ഥാനമാണുള്ളത്. വെള്ള നിറത്തില്‍ വലിപ്പമുള്ള ഈ പൂവിന്റെ സുഗന്ധം എടുത്തുപറയേണ്ടതാണ്.

മൂണ്‍ ഫഌവര്‍ എന്ന പേരിലുള്ള ഒരിനം പൂവും രാത്രി വിടരുന്നതാണ്. വലിയ വെളുത്ത ഒറ്റപ്പൂവു വിരിയുന്ന ഈ സസ്യം കള്ളിച്ചെടിയുടെ ഇനത്തില്‍ പെടുന്നതാണ്.

ചന്ദ്രനു കൂട്ടായി വിരിയുന്ന മറ്റൊരിനം ചെടിയാണ് കൊളംമ്പൈന്‍. ഇവയുടെ വിത്തുകള്‍ വീണ് പുതിയ ചെടികള്‍ വീണ്ടും മുളയ്ക്കുകയും ചെയ്യും. ഇതും സുഗന്ധമുള്ള ഒരിനം വെളുത്ത പൂവാണ്.

വൈകുന്നേരങ്ങളില്‍ വിരിയുന്ന പൂവാണ് പ്രൈംറോസ്. ഇത് ഇളം മഞ്ഞ, പിങ്ക് നിറങ്ങളില്‍ കാണപ്പെടുന്നു. വൈകീട്ടു വിരിഞ്ഞ് രാത്രി മുഴുവന്‍ വിരിഞ്ഞുനില്‍ക്കുന്ന ഒന്നാണ് ഇത്.


Read more about: garden, flower, പൂവ്, പൂന്തോട്ടം, വീട്
English summary

Home, Garden, Flower, Gardening, Jasmine, പൂവ്, പൂന്തോട്ടം, വീട്, പൂക്കള്‍, മുല്ലപ്പൂ, പ്രൈംറോസ്

What would a moon garden look like? White and silver you would guess and you will be right. Night flowers or flowers blooming at night are a special category of flowers.
Please Wait while comments are loading...
Subscribe Newsletter