For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ മുറികള്‍ക്കുമുണ്ട് ഓരോ മൂഡ്

|

നമ്മള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് നമ്മുടെ വീട്ടിലായിരിക്കും. എന്നാല്‍ പലപ്പോഴും മുറിയുടെ നിറവും വീതിയും വ്യാപ്തിയും എല്ലാം നോക്കിയായിരിക്കും നമ്മുടെ മാനസികാവസ്ഥയും തീരുമാനിക്കപ്പെടുന്നത്. വേനലില്‍ വീട് തണുപ്പിക്കാം

അതായത് നമ്മള്‍ തിരഞ്ഞെടുക്കുന്ന മുറികള്‍ക്കുമുണ്ട് വികാരങ്ങള്‍. അതുകൊണ്ട് തന്നെ ഓരോ റൂമിനും നിറം തിരഞ്ഞെടുക്കുമ്പോള്‍ മുറിയുടെ മൂഡിനും പ്രാധാന്യം നല്‍കണം. ഓരോ മുറികള്‍ക്കും നല്‍കേണ്ട നിറങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ബെഡ്‌റൂം

ബെഡ്‌റൂം

ബെഡ്‌റൂമില്‍ കടും നിറങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് നമ്മുടെ മൂഡ് തന്നെ മാറ്റി മറിയ്ക്കുന്നു. റൊമാന്‍സിനും സമാധാനത്തിനും വിശ്രമത്തിനും ഒക്കെ പ്രാധാന്യം നല്‍കുന്ന നിറമാണ് കിടപ്പു മുറിയ്ക്ക് ഏറ്റവും അനുയോജ്യം. എന്തുകൊണ്ടും ഇളം നിറങ്ങളാണ് ബെഡ്‌റൂമിന് നല്ലത്.

ഡൈനിംഗ് റൂം

ഡൈനിംഗ് റൂം

കിടപ്പു മുറിയേക്കാള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടതാണ് ഡൈനിംഗ് റൂം. കടും നിറങ്ങളാണ് ഡൈനിംഗ്‌റൂമിന് ഏറ്റവും അനുയോജ്യം.

കുട്ടികളുടെ റൂം

കുട്ടികളുടെ റൂം

കുട്ടികളുടെ വളര്‍ച്ചയ്ക്കും കുസൃതിയ്ക്കും പ്രാധാന്യം നല്‍കുന്നതായിരിക്കണം കുട്ടികളുടെ റൂം. കുട്ടികളുടെ മനസ്സിനെ ഊര്‍ജ്ജസ്വലമാക്കുന്ന നിറമായിരിക്കണം പലപ്പോഴും കുട്ടികളുടെ റൂമില്‍ ഉപയോഗിക്കേണ്ടത്.

ബാത്ത്‌റൂം

ബാത്ത്‌റൂം

ബാത്ത്‌റൂമിന് നല്‍കുന്ന നിറവും അതി പ്രാധാന്യം നല്‍കേണ്ടതാണ്. ഇവിടേയും ഇളം നിറങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മഞ്ഞ നിറം ബാത്ത് റൂമിന് നല്‍കുന്നത് നല്ലതാണ്.

 അടുക്കള

അടുക്കള

അടുക്കളയില്‍ നല്‍കേണ്ട നിറവും അതി പ്രാധാന്യം അര്‍ഹിക്കുന്നതാണ്. നമ്മുടെ ജീവിതത്തിന്റെ ആരോഗ്യകരമായ നിമിഷങ്ങള്‍ ആരംഭിയ്ക്കുന്നത് അടുക്കളയില്‍ നിന്നാണ്. പലപ്പോഴും കടും നിറങ്ങള്‍ക്കാണ് അടുക്കളയില്‍ പ്രാധാന്യം.

 ലിവിങ് റൂം

ലിവിങ് റൂം

ലിവിങ് റൂം നമ്മുടെ ആഢ്യത്വം വെളിവാക്കുന്നതാണ്. ഓറഞ്ച് നിറം ലിവിങ് റൂമിന് ഏറ്റവും അനുയോജ്യമാണ്.

English summary

Room Color and How it Affects Your Mood

The colors of the rooms inyour home are a direct reflection of your personality. Room color can influence our moods and our thoughts.
Story first published: Saturday, April 2, 2016, 10:27 [IST]
X
Desktop Bottom Promotion