For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്വേറിയം വാസ്തു പ്രകാരം സ്ഥാപിയ്ക്കൂ

|

വാസ്തു സംബന്ധമായ ദോഷങ്ങള്‍ക്ക് മികച്ച ഒരു പരിഹാരമാണ് അക്വേറിയം. ഒരു വീട്ടില്‍‌ എല്ലാ വസ്തുക്കള്‍ക്കും അവയുടെ ദിശക്കും വാസ്തു പ്രകാരം പ്രാധാന്യമുണ്ട്. വാസ്തു പ്രകാരം അക്വേറിയം നിര്‍മ്മിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നത് പോസീറ്റീവ് ഏനര്‍ജി പ്രസരിപ്പിക്കാന്‍‌ സഹായിക്കും.

വാസ്തു അഥവാ വേദിക് സയന്‍സ് എന്നത് പ്രായോഗികവും ഫലകേന്ദ്രീകൃതവുമായ ഒരു ആശയമാണ്. അത് നടപ്പാക്കുന്നത് സമ്പന്നവും ഐക്യമുള്ളതുമായ ജീവിതം നല്കും. ഒരാളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ശരിയായ വാസ്തുവില്ലാത്തതിനാലാണ് എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു വാസ്തു ഉപദേശകന്‍റെ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യം മുതല്‍ സാമ്പത്തികം വരെയുള്ള എല്ലാ പ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കുന്നതാണ്.

Aquarium3

മുമ്പ് പറഞ്ഞത് പോലെ ഒരു വീട്ടിലെ എല്ലാ വസ്തുക്കളുടെയും സ്ഥലം/ദിശ വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നു. എവിടെയെങ്കിലും വാസ്തു ദോഷകരമായാല്‍ അവിടെ പ്രശ്നങ്ങളുമുണ്ടാകും. അത്തരം പ്രശ്നങ്ങളില്‍ പ്രശ്നമുള്ള വാസ്തു കണ്ടെത്താന്‍ ചില യാദൃശ്ചിക സൂചനകള്‍ വാസ്തു സ്പെഷ്യലിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നു.

ഒരു വീട്ടിലെ വാസ്തു ദോഷങ്ങള്‍ പരിഹരിക്കാന്‍ ഉത്തമമാണ് അക്വേറിയം എന്നാണ് വാസ്തു സ്പെഷ്യലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. വീട്ടില്‍ മാത്രമല്ല, ഓഫീസ്, സ്കൂള്‍, കടകള്‍, ഫാക്ടറി മറ്റ് താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെയും വാസ്തു ദോഷം മാറ്റാന്‍ അക്വേറിയം സഹായിക്കും.

Aquarium 2

എല്ലാ മതത്തില്‍ പെട്ടവരുടെയും സ്ഥലങ്ങള്‍ അക്വേറിയം സ്ഥാപിക്കുന്നതിന് അനുകൂലമാണ്.

ഒരു അക്വേറിയത്തില്‍ ഒമ്പത് മത്സ്യങ്ങള്‍ വേണം. അതില്‍ എട്ടെണ്ണം ഡ്രാഗണ്‍ ഫിഷോ അല്ലെങ്കില്‍ ഗോള്‍ഡന്‍ ഫിഷോ ആകാം. ഒരു മത്സ്യം ചത്താല്‍ ഉടന്‍ പകരം ഒരെണ്ണത്തെ ഇടണം. മത്സ്യങ്ങള്‍ക്ക് തീറ്റ നല്‍കുന്നത് പ്ലാന്‍ ചെയ്തും, ഒരാള്‍ തന്നെയുമാകണം. ടാങ്ക് പതിവായി വൃത്തിയാക്കണം. ഫില്‍റ്റര്‍, വായുസഞ്ചാരം, വെള്ളം എന്നിവ യഥാവിധി ക്രമീകരിക്കണം. ലിവിങ്ങ്/ഡ്രോവിങ്ങ് റൂമിലല്ലാതെ മറ്റ് മുറികളില്‍ അക്വേറിയം സ്ഥാപിക്കരുത്.

Aquarium1

വാസ്തു പ്രകാരം അക്വേറിയത്തിന്‍റെ ഗുണങ്ങള്‍ -

1. എല്ലാ തിന്മകളുമകറ്റി ശാന്തവും, സമാധാനപരവുമായ അന്തരീക്ഷം നല്കുന്നു.

2. ഓരോ തവണയും ഒരു മത്സ്യം താനെ ചാകുന്നത്, വീട്ടിലോ ഓഫീസിലോ നിങ്ങള്‍ക്കുള്ള പ്രശ്നവും അവസാനിപ്പിക്കും.

3. വീട്ടിലേക്കോ ഓഫീസിലേക്കോ സമ്പത്തിന്‍റെ ഊര്‍ജ്ജം ആഗിരണം ചെയ്യാനുള്ള മികച്ച മാര്‍ഗ്ഗമാണിത്.

4. മനസിന് ശാന്തതയും, ആശ്വാസവും നല്കുന്നു.

5. വാസ്തുവിന്‍റെ ദോഷം മൂലം വീട്ടിലോ ഓഫീസിലോ പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ ഒരു അക്വേറിയം സ്ഥാപിക്കുന്നത് മികച്ച മാര്‍ഗ്ഗമാണ്. ഇത് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കും.

6. മത്സ്യങ്ങള്‍ക്ക് തീറ്റ നല്കുന്നത് നിങ്ങളുടെ സല്‍പ്രവൃത്തികളിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടുകയും അത് നിങ്ങളുടെ ഭവനത്തിലെ തിന്മകള്‍ അകറ്റാന്‍ സഹായിക്കുകയും ചെയ്യും.

Aquarium

7. മത്സ്യങ്ങള്‍ സദാ ക്രിയാത്മകരായിരിക്കുകയും നിരീക്ഷിക്കുന്നവരെ പ്രചോദിപ്പിക്കുകയും ചെയ്യും. അല്പസമയം നിങ്ങള്‍ മത്സ്യങ്ങളെ നിരീക്ഷിച്ചാല്‍ ഉത്സാഹവും, സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തിയും ലഭിക്കും.

8. വീട്ടിലെ സന്ദര്‍ശകനായ ഒരു വ്യക്തിയുടെ നിര്‍ഭാഗ്യത്തെ, അയാളുടെ ശ്രദ്ധ വീട്ടിലെ മറ്റ് കാര്യങ്ങളില്‍ നിന്ന് അക്വേറിയത്തിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ തിരിച്ച് വിടാനാവും. വീട്ടില്‍ നിര്‍മ്മിക്കപ്പെട്ട ചീത്ത ഊര്‍ജ്ജം മത്സ്യങ്ങളെ ശ്രദ്ധിക്കുന്നതിലൂടെ രൂപാന്തരപ്പെടും. ഇത് പോസീറ്റീവ് എനര്‍ജിയായി മാറുകയും ചെയ്യും.

9. വാസ്തുശാസ്ത്ര പ്രകാരം ഒരു മത്സ്യ ടാങ്ക് ധാരാളം വെള്ളം ഉള്‍ക്കൊള്ളുന്നതും, കൃത്യമായ വിധത്തില്‍ ബാലന്‍സ് ചെയ്യേണ്ടതുമാണ്. ഭാരം ബാലന്‍സ് ചെയ്ത് നിര്‍ത്തുന്നതിന് തെക്ക്-കിഴക്കന്‍ മൂലയില്‍ വരാന്തയിലോ ഹാളിലോ വേണം അക്വേറിയം സ്ഥാപിക്കേണ്ടത്. അതിഥികള്‍ക്ക് കാണുവുന്ന തരത്തില്‍ ഒരു പ്രമുഖ സ്ഥാനത്ത് ഇത് സ്ഥാപിക്കണം.

10. ചൈനീസ് ഫെങ്ങ്ഷുയി അനുസരിച്ച് അക്വേറിയത്തിലെ മത്സ്യങ്ങളുടെ ദ്രുത ചലനം സജീവമായ ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നു. 'ചി' എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ആരോഗ്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ദോഷമകറ്റാനും ആരോഗ്യത്തിനും അക്വേറിയം !

English summary

Tips To Set Aquarium According To Vastu

Here are some of the tips to set aquarium according to vastu. Read more to know about,
Story first published: Tuesday, February 24, 2015, 14:25 [IST]
X
Desktop Bottom Promotion