For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കം നല്‍കും ചെടികള്‍!!

By Super
|

വീടിനകത്ത്‌ വളരുന്ന സസ്യങ്ങള്‍ മുറികളിലെ വായു ശുദ്ധീകരിക്കുകയും ഓക്‌സിജന്‍ നിറയ്‌ക്കുകയും ചെയ്യും. വാസസ്ഥലത്തിന്‌ ജീവനും നിറവും നല്‍കാന്‍ ഈ സസ്യങ്ങള്‍ സഹായിക്കും. രാത്രിയില്‍ സുഖകരമായ ഉറക്കം ലഭിക്കുന്നതിന്‌ കിടക്കുന്ന മുറിയില്‍ വയ്‌ക്കാന്‍ അനുയോജ്യമായ ചെടികള്‍ തിരിഞ്ഞെടുക്കുക.

ഐശ്വര്യം നിറയ്ക്കും വാസ്തു ടിപ്‌സ്‌!!

നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്ന നിരവധി സസ്യങ്ങള്‍ ഉണ്ട്‌, ഇതില്‍ ചില ഇനങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും അവഗണിക്കപ്പെടുന്നവയാണ്‌. ഇവയെ വീണ്ടും നമുക്ക്‌ നമ്മുടെ വീടുകളിലേക്ക്‌ മടക്കി കൊണ്ടു വരാം.

ഉറക്കവും കിടപ്പു മുറിയുടെ അന്തരീക്ഷവും മെച്ചപ്പെടുത്താന്‍ സഹായിക്കിന്ന അഞ്ച്‌ സസ്യങ്ങള്‍ ഇതാ

1. മുല്ല

1. മുല്ല

ഉറക്കത്തിന്‌ സഹായിക്കുന്ന പ്രകൃതിദത്ത ഉപാധിയാണ്‌ മുല്ലയെന്ന്‌ വീലിങ്‌ ജെസ്യൂട്ട്‌ യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മികച്ച ഉറക്കം നല്‍കുന്നതിന്‌ പുറമെ ഇവ ഉത്‌കണ്‌ഠ കുറയ്‌ക്കുകയും ഉന്മേഷത്തോടെ ഉണരാന്‍ സഹായിക്കുകയും ചെയ്യും. എപ്പോഴും പൂവിടില്ല എങ്കിലും മുല്ലയെ മറ്റ്‌ ഗൃഹ സസ്യങ്ങളേക്കാള്‍ നന്നായി പരിപാലിക്കാന്‍ കഴിയും. ഇതിന്റെ പൂവിന്‌ നല്ല സുഗന്ധമാണുള്ളത്‌.

2.കര്‍പ്പൂര വള്ളി

2.കര്‍പ്പൂര വള്ളി

വിവിധ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാവുന്ന ഒന്നാണ്‌ കര്‍പ്പൂര വള്ളി. സോപ്പ്‌,ഷാമ്പു, വസ്‌ത്രങ്ങള്‍ എന്നിവയ്‌ക്കെല്ലാം സുഗന്ധം നല്‍കാന്‍ ഇവ മികച്ചതാണ്‌. വൃത്തിയാക്കാനും ഇവ നല്ലതാണ്‌. ഇതിന്‌ പുറമെ ഉറക്കമില്ലായ്‌മക്കും ഉത്‌കണ്‌്‌ഠയ്‌ക്കും മികച്ച പ്രതിവിധി കൂടിയാണ്‌ കര്‍പ്പൂര വള്ളി.

കര്‍പ്പൂരവള്ളിയുടെ സുഗന്ധം ശ്വസിക്കുന്നതിലൂടെ വേദനകള്‍ക്ക്‌ ആശ്വാസം ലഭിക്കുകയും ഉറങ്ങാനുള്ള പ്രേരണ ഉണ്ടാവുകയും ചെയ്യും എന്ന്‌ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

3. ഗാര്‍ഡെനിയ

3. ഗാര്‍ഡെനിയ

ഉറക്ക ഗുളിക നല്‍കുന്നതു പോലുള്ള ഉറക്കം നല്‍കാനുളള കഴിവ്‌ ഇവയ്‌ക്കുണ്ട്‌. ഒരു ജര്‍മന്‍ പഠനത്തിലൂടെ ഇത്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്‌. ഗാബ എന്ന ന്യൂട്രോ ട്രന്‍സ്‌മിറ്ററില്‍ വാലിയം പ്രവര്‍ത്തിക്കന്നത്‌ പോലെ തന്നെയാണ്‌ ഈ പൂക്കളുടെയും പ്രവര്‍ത്തനം എന്നാണ്‌ എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌.

ഇവയുടെ മണം നിറഞ്ഞു നില്‍ക്കുന്ന കൂട്ടില്‍ ഇട്ട എലി അധികം സജീവമാകാതെ ഒരു മൂലയില്‍ ഇരുന്ന്‌ വിശ്രമിക്കുന്നതായാണ്‌ പരീക്ഷണത്തില്‍ കണ്ടത്‌. മനുഷ്യരിലും ഇതേ ഫലം തന്നെയാണ്‌ ഇവ നല്‌കുക.

4. സര്‍പ്പപ്പോള

4. സര്‍പ്പപ്പോള

അമ്മായി അമ്മയുടെ നാവ്‌ എന്ന്‌ വിളിപേരുള്ള സര്‍പ്പപ്പോള വീടിനകത്തെ ഓക്‌സിജന്റെ അളവ്‌ മെച്ചപ്പെടുത്താന്‍ മികച്ചതാണ്‌. ചെലവ്‌ കുറഞ്ഞതും പരിപാലിക്കാന്‍ പ്രയാസമില്ലാത്തതുമായ ഈ ചെടി കിടപ്പു മുറിക്ക്‌ വളരെ അനുയോജ്യമാണ്‌. വായു ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന 12 തരം സസ്യങ്ങളുടെ പട്ടികതയ്യാറാക്കിയ നാസ ഈ സസ്യത്തെകുറിച്ചും പരാമര്‍ശിക്കുന്നുണ്ട്‌.

5. കറ്റാര്‍വാഴ

5. കറ്റാര്‍വാഴ

മുറിവ്‌, പൊള്ളല്‍, പാടുകള്‍ എന്നിവയെല്ലാ ഭേദമാക്കാന്‍ ഇവ മികച്ചതാണ്‌. ശരീരത്തെ വിഷവിമുക്തമാക്കാനും ഇവ സഹായിക്കും. ക്ലീനിങ്‌ ഏജന്റുകളില്‍ കാണപ്പെടുന്ന വിഷപാദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും. അങ്ങനെ വീടിനകത്തെ വായു ശുദ്ധീകരിക്കാനും ഇവ മികച്ചതാണ്‌. വീടിനകത്ത്‌ ഹാനികരമായ രാസപദാര്‍ത്ഥങ്ങള്‍ ഉയര്‍ന്ന അളവില്‍ ഉണ്ടെങ്കില്‍ ഈ സസ്യത്തില്‍ തവിട്ട്‌ കുത്തുകള്‍ കാണപ്പെടും. വീടിനകത്തെ അന്തരീക്ഷത്തെ കുറിച്ചുള്ള സൂചന ഈ സസ്യം നല്‍കും.

English summary

Plants To Keep In Your Bedroom For Better Sleep

House plants filter air and oxygenate your home, they also add much needed colour and life to your abode. Choosing the right plants for your bedroom can be a fantastic way to help give you a relaxing night of sleep too.
Story first published: Friday, June 26, 2015, 19:58 [IST]
X
Desktop Bottom Promotion