For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന്‌ വെളുപ്പിന്റെ ഭംഗി

By Super
|

പൂര്‍ണമായും വെളുപ്പ്‌ നിറം നല്‍കിയ വീടിനെ മനോഹരമാക്കാന്‍ വിവിധ നിറങ്ങള്‍ ഉപയോഗിക്കാം.

സൗന്ദര്യത്തിന്റെയും ലാളിത്യത്തിന്റെയും നിറമാണ്‌ വെളുപ്പ്‌. പൂര്‍ണമായും വെളുപ്പ്‌ നിറം നല്‍കിയ വീടുകള്‍ കാഴ്‌ചയില്‍ നല്ല ഭംഗിയായിരിക്കും എന്നാല്‍ ഇത്‌ പരിപാലിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. പലര്‍ക്കും വീടിന്‌ വെളുപ്പ്‌ നിറം നല്‍കാന്‍ വളരെ ഇഷ്ടമായിരിക്കും. എന്നാല്‍ ചെളിയും പൊടിയുമില്ലാതെ ഇത്‌ കാത്ത്‌ സൂക്ഷിക്കുക അത്ര എളുപ്പമല്ല.

വീടിന്‌ വെളുപ്പ്‌ നിറം നല്‍കമ്പോള്‍ മനസ്സില്‍ ഉണ്ടായിരിക്കേണ്ട ചില കാര്യങ്ങള്‍

Home

വീടിന്റെ മറ്റ്‌ ഭാഗങ്ങള്‍ക്കെല്ലാം വെളുപ്പ്‌ നിറമാണ്‌ നല്‍കിയിരിക്കുന്നത്‌ എങ്കില്‍ വ്യത്യസ്‌തത അനുഭവപ്പെടാന്‍ ലിവിങ്‌ റൂമിന്റെ തറയ്‌ക്ക്‌ ഇരുണ്ട ഇരുണ്ട തവിട്ട്‌ നിറമോ തടിയോ ഉപയോഗിക്കുക.

വാള്‍നട്ട്‌ ഷെല്‍ഫുകള്‍ വെളുത്ത ഭിത്തിക്ക്‌ പ്രത്യേക ഭംഗി നല്‍കും. വിനോദത്തിനായുള്ള മുറിയില്‍ ടെലിവിഷന്‍, ഹോം തീയറ്റര്‍സിസ്‌റ്റം, ബുക്കുകള്‍ എന്നിവയ്‌ക്കൊപ്പം ഇതിനും സ്ഥാനം നല്‍കുക .

സോഫകളും കസേരകളിലെ വിരിപ്പുകളും വെളുപ്പാണെങ്കില്‍ ഇരുണ്ട നിറത്തിലുള്ള കുഷ്യനുകള്‍ പുതുമ നല്‍കും.

വെളുപ്പിന്റെ ആധിക്യത്തെ വിവിധ നിറത്തിലുള്ള കുഷ്യനുകള്‍ കൊണ്ട്‌ ഭേദിക്കാം.

കര്‍ട്ടനുകളില്‍ വിവിധ നിറം തിരഞ്ഞെടുക്കാമെങ്കിലും അടിസ്ഥാന നിറം വെളുപ്പായിരിക്കണം. നേര്‍ത്ത വരകളും കളങ്ങളും ഭംഗി നല്‍കും.

ഇളം തവിട്ട്‌ നിറം ഉള്ള കാര്‍പെറ്റുകള്‍ ആകര്‍ഷകമായിരിക്കും.

അടുക്കള ഭിത്തിക്ക്‌ വെളുത്ത നിറമാണ്‌ തിരഞ്ഞെടുക്കുന്നതെങ്കില്‍ വെളുപ്പിന്റെ ഭംഗി എടുത്തറിയുന്നതിന്‌ അവിടെയുള്ള ഫ്രിഡ്‌ജ്‌ പോലെ ഏതെങ്കിലും വസ്‌തുവിന്‌ തികച്ചും വിപരീതമായ നിറം തിരഞ്ഞെടുക്കണം.

ഇനി വീടിനെ മനോഹരമാക്കാന്‍ വെളുപ്പ്‌ കൊണ്ടുള്ള പരീക്ഷണം തുടങ്ങിക്കോളൂ.നിങ്ങള്‍ക്കു നെഞ്ചുവേദനയുണ്ടോ?

English summary

How To Use White For Home Decor

Here are some of the tips for using white for home decor. Read more to know about,
X
Desktop Bottom Promotion