For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടക്കും നിങ്ങളെ കണ്ണാടിയില്‍ കാണരുത്!!

|

ഫാംഗ്ഷുയിയില്‍ വിശ്വസിയ്ക്കുന്നവര്‍ ഏറെയാണ്. ഇതനുസരിയ്ക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരുമെന്നതാണ് വിശ്വാസം.

ഫാംഗ്ഷുയി പ്രകാരം വീട്ടില്‍ ഭാഗ്യം കൊണ്ടുവരാന്‍ വയ്‌ക്കേണ്ട വസ്തുക്കളുണ്ട്. വീടൊരുക്കുന്നതിലും, എന്തിന് ഫര്‍ണിച്ചറുകള്‍ തെരഞ്ഞെടുക്കുന്നതില്‍ പോലും ഫാംഗ്ഷുയി വിധി പിന്‍തുടരുന്നവരും കുറവല്ല.

നിങ്ങളുടെ വീട്ടിലെ ഓരോ മുറികള്‍ക്കും ഫാംഗ്ഷുയി വിധികളുണ്ട്. ഇവ പ്രകാരം മുറികളും സാധനങ്ങളുമെല്ലാം ക്രമീകരിയ്ക്കാം.

Bedroom1

വീട്ടിലെ ബെഡ്‌റൂം ഒരുക്കുന്നതിലും ഫാംഗ്ഷുയി വിധിയുണ്ട്. ബെഡ്‌റൂം എപ്രകാരം ഫാംഗ്ഷുയി പ്രകാരം തയ്യാറാക്കാമെന്നു നോക്കൂ,

ഇലക്ട്രോണിക് ഉപകരണങ്ങള്‍, അതായത് കമ്പ്യൂട്ടര്‍, ടിവി, മ്യൂസിക് സിസ്റ്റം തുടങ്ങിയവയെല്ലാം ബെഡ്‌റൂമില്‍ നിന്നും ഒഴിവാക്കണം. ഇവ ഊര്‍ജം നഷ്ടപ്പെടുത്തുന്നുവെന്നാണ് ഫാങ്ഷുയിപറയുന്നത്. ഇത് ഉറക്കത്തെ തടസപ്പെടുത്തും.

Bedroom2

ഫാങ്ഷുയി പ്രകാരം കട്ടില്‍ ഇടുന്നതിനും ചില വിധികളുണ്ട്. കട്ടില്‍ ചുവരിനോടു ചേര്‍ത്തായിരിയ്ക്കണം ഇടേണ്ടത്. എന്നാല്‍ നിങ്ങള്‍ തല വയ്ക്കുന്ന ഭാഗം ചുവരിന്റെ മൂലയ്‌ക്കോ അലമാരയ്ക്കു സമീപമോ ആയിരിയ്ക്കരുത്. കാല്‍ഭാഗം വാതിലിനു നേര്‍ക്ക് വരത്തക്ക വിധം കിടക്കുകയുമരുത്. ഇത്തരം കിടപ്പ് ഫാംഗ്ഷുയി പ്രകാരം മരണത്തെ സൂചിപ്പിയ്ക്കുന്നു.

ഫാങ്ഷുയി പ്രകാരം ഭൂമിയോടിണങ്ങുന്ന നിറങ്ങളാണ് ബെഡ്‌റൂമിനു നല്‍കേണ്ടത്. ചോക്ലേറ്റ് ബ്രൗണ്‍, മണല്‍ നിറം, റെഡ്, മജെന്ത, ലാവെന്‍ഡര്‍, കോറല്‍ ഓറഞ്ച് നിറങ്ങള്‍ ബെഡ്‌റൂമിനു നല്‍കാം.

Bedroom 3

കണ്ണാടി വയ്ക്കുന്നതിനും ശാസ്ത്രമുണ്ട്. കട്ടിലിനു സമീപത്തു കണ്ണാടി വയ്ക്കാം. എന്നാല്‍ നിങ്ങള്‍ കിടക്കുന്നതിന്റെ പ്രതിബിംബം ഇതില്‍ കാണരുത്. ഇങ്ങനെ കാണുന്നുവെങ്കില്‍ കിടക്കാന്‍ നേരം കണ്ണാടി മൂടിയിടുക. നിങ്ങളെ മുഴുവനുമായും കാണുന്ന വിധത്തിലായിരിയ്ക്കണം കണ്ണാടി വയ്‌ക്കേണ്ടത്. പാലിക്കേണ്ട 10 ഫെങ്‌ഷൂയി തത്വങ്ങള്‍

English summary

How To Feng shui Your Bedroom

Read these tips on how to feng shui your bedroom. These are some feng shui tips for bedroom. Follow these techniques used in feng shui for bedroom.
Story first published: Tuesday, January 6, 2015, 12:25 [IST]
X
Desktop Bottom Promotion