For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിനുള്ളിലെ വേനല്‍ച്ചൂടു കുറയ്‌ക്കൂ

|

വേനല്‍ക്കാലത്ത്‌ അല്‍പം ആശ്വാസം ലഭിയ്‌ക്കുന്നത്‌ വീട്ടിനുള്ളില്‍ വന്നു കയറുമ്പോഴായിരിയ്‌ക്കും. എന്നാല്‍ കനത്ത ചൂടില്‍ വീട്ടിനുള്ളിലും ചിലപ്പോള്‍ ചൂടേറിയിരിയ്‌ക്കും.

വീട് വൃത്തിയാക്കും ഭക്ഷണങ്ങള്‍വീട് വൃത്തിയാക്കും ഭക്ഷണങ്ങള്‍

വീട്ടിനുള്ളിലെ വേനല്‍ച്ചൂടു കുറയ്‌ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

 അനാവശ്യ വസ്‌തുക്കള്‍

അനാവശ്യ വസ്‌തുക്കള്‍

വീട്ടിനുള്ളിലെ അനാവശ്യ വസ്‌തുക്കള്‍ ഒഴിവാക്കുക. ഇത്‌ വീടിനുള്ളില്‍ കൂടുതല്‍ വായുസഞ്ചാരമുണ്ടാക്കും. ചൂടു കുറയ്‌ക്കും.

ക്രോസ്‌ വെന്റിലേഷന്‍

ക്രോസ്‌ വെന്റിലേഷന്‍

ക്രോസ്‌ വെന്റിലേഷന്‍ വീടുകള്‍ക്ക്‌ അത്യാവശ്യമാണ്‌. അതായത്‌ ഒരു വശത്തു കൂടി വീട്ടിനുള്ളില്‍ വായു കയറുമ്പോള്‍ മറുവശത്തു കൂടി പോകാനുള്ള സംവിധാനമാണ്‌ ക്രോസ്‌ വെന്റിലേഷന്‍.

കര്‍ട്ടന്‍

കര്‍ട്ടന്‍

വേനല്‍ക്കാലത്ത്‌ വീടിനുള്ളില്‍ കട്ടി കൂടിയ കര്‍ട്ടന്‍ ഉപയോഗിയ്‌ക്കുന്നവരാണ്‌ കൂടുതല്‍. എന്നാല്‍ ചൂടുകാലത്ത്‌ കട്ടി കുറഞ്ഞ കര്‍ട്ടനുകള്‍ ഉപയോഗിയ്‌ക്കാം. ഇത്‌ വായുസഞ്ചാരം വര്‍ദ്ധിപ്പിയ്‌ക്കും.

ഇലക്ട്രോണിക്‌ സാധനങ്ങള്‍

ഇലക്ട്രോണിക്‌ സാധനങ്ങള്‍

ഫാന്‍, എസി എന്നിവയൊഴികെയുള്ള ഇലക്ട്രോണിക്‌ സാധനങ്ങള്‍ അത്യാവശ്യമുള്ളപ്പോള്‍ മാത്രം പ്രവര്‍ത്തിപ്പിയ്‌ക്കുക. ഇവ പ്രവര്‍ത്തിയ്‌ക്കുന്നത്‌ ചൂടു വര്‍ദ്ധിപ്പിയ്‌ക്കും.

ബാംബു ഷട്ടറുകള്‍

ബാംബു ഷട്ടറുകള്‍

ചൂടു കയറാന്‍ ഇടയുള്ള ജനല്‍, വാതില്‍ ഭാഗങ്ങളില്‍ ബാംബു ഷട്ടറുകള്‍ ഉപയോഗിയ്‌ക്കാം. ഇത്‌ ചൂടു കുറയ്‌ക്കാന്‍ സഹായിക്കും.

ഫാന്‍, എസി

ഫാന്‍, എസി

ഫാന്‍, എസി തുടങ്ങിയവയിലെ പൊടി കളഞ്ഞു വൃത്തിയാക്കി സൂക്ഷിയ്‌ക്കുക. ഇത്‌ ഇവയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിയ്‌ക്കും.

ഫ്‌ളൂറസെന്റ്‌ ബള്‍ബുകള്‍

ഫ്‌ളൂറസെന്റ്‌ ബള്‍ബുകള്‍

മഞ്ഞ വെളിച്ചം നല്‍കുന്ന ബള്‍ബുകള്‍ക്ക്‌ പകരം ഫ്‌ളൂറസെന്റ്‌ ബള്‍ബുകള്‍ ഉപയോഗിയ്‌ക്കണം.

ഫോള്‍സ്‌ സീലിംഗ്‌

ഫോള്‍സ്‌ സീലിംഗ്‌

വീടിനു മുകളില്‍ ഫോള്‍സ്‌ സീലിംഗ്‌ ഉപയോഗിയ്‌ക്കുന്നത്‌ വീടിനുള്ളിലെ ചൂടു കുറയ്‌ക്കാന്‍ സഹായിക്കും.

ചെടികളും വൃക്ഷങ്ങളും

ചെടികളും വൃക്ഷങ്ങളും

വീടിനു ചുറ്റും പച്ചപ്പുണ്ടാകുന്നത്‌ ചൂടു കുറയ്‌ക്കും. ചെടികളും വൃക്ഷങ്ങളും വച്ചു പിടിപ്പിയ്‌ക്കുന്നത്‌ നല്ലതാണ്‌.

കുളം

കുളം

വീടിനു സമീപത്ത്‌ കുളമോ ഇതുപോലുള്ള ജലസ്രോതസുകളോ ഉണ്ടാകുന്നത്‌ തണുത്ത കാറ്റു ലഭിയ്‌ക്കാന്‍ സഹായി്‌ക്കും. ചൂടു കുറയ്‌ക്കും.

English summary

Ways To Stay Cool At Home

These ways to stay cool at home can help you in summer. Try these ways to stay cool at home without A/C.
Story first published: Wednesday, May 21, 2014, 14:08 [IST]
X
Desktop Bottom Promotion