For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളച്ചുമരുകള്‍ മോടിപിടിപ്പിക്കാം

By VIJI JOSEPH
|

വീട്ടിലെവിടെയും നമ്മള്‍ ഉപയോഗിക്കുന്ന ഒരു നിറമാണ് വെള്ള. വെള്ള നിറമുള്ള ചുമരുകള്‍, തറ, ഫര്‍ണ്ണിച്ചറുകള്‍ എന്നിവയൊക്കെ കുലീനമായ ഒരു കാഴ്ച നല്കും. വീടിന്‍റെ ചുമരുകള്‍ വെള്ളച്ചായം പൂശുമ്പോള്‍ അത് അലങ്കരിച്ച് മനോഹരമാക്കാനും സാധ്യതകളുണ്ട്. വെള്ള പശ്ചാത്തലത്തില്‍ എന്തും മനോഹരമായി കാണപ്പെടും.

മുറികള്‍ക്കു ചേരും പെയിന്റുകള്‍

വെള്ളച്ചുമരുകളില്‍ അലങ്കാരത്തിനുപകരിക്കുന്ന വൈവിധ്യപൂര്‍ണ്ണമായ സാധനങ്ങളുണ്ട്. ഇന്നത്തെക്കാലത്ത് വീടിന്‍റെ അലങ്കാരങ്ങളില്‍ എല്ലാവരും തന്നെ വലിയ താല്പര്യം കണിക്കുന്നുണ്ട്. പെയിന്‍റിംഗുകള്‍ , കൊളാഷുകള്‍ എന്നിവയൊക്കെ ചുമരലങ്കാരത്തിന് ഉപയോഗിക്കാം. സ്ഥലത്തിനും, വീടിന്‍റെ മൊത്തം രൂപത്തിനും യോജിക്കുന്ന തരത്തില്‍ വേണം ഇവ സ്ഥാപിക്കാന്‍. അതിനുള്ള ചില നിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.

1. കണ്ണാടികള്‍

1. കണ്ണാടികള്‍

കണ്ണാടികള്‍ ലാളിത്യവും ഭംഗിയുമുള്ളതാണ്. വെള്ള ചുമരുകളില്‍ കണ്ണാടികള്‍ ഏറെ ആകര്‍ഷകമാവും. കിടപ്പ് മുറി, സ്വീകരണമുറി,അതിഥി മുറികള്‍ എന്നിവയൊക്കെ കണ്ണാടികള്‍ ഉപയോഗിച്ച് മോടി പിടിപ്പിക്കാം. പുതിയ ഡിസൈനുകളുണ്ടാക്കാന്‍ പല വലുപ്പത്തിലും ആകൃതിയിലുമുള്ള കണ്ണാടികള്‍ ഉപയോഗിക്കാം. തെളിഞ്ഞ നിറമുള്ള പെയിന്‍റുകള്‍ പൂശിയ കണ്ണാടികളും ഉപയോഗിക്കാം. അത്തരം കണ്ണാടികള്‍ വിപണിയില്‍ ലഭ്യമാണ്.

2. ഫോട്ടോകള്‍

2. ഫോട്ടോകള്‍

പോര്‍ട്രെയിറ്റുകളും, പെയിന്‍റിംഗുകളും ഉപയോഗിച്ച് വെള്ളനിറമുള്ള ചുമരുകള്‍ അലങ്കരിക്കാം. കുടുംബ ഫോട്ടോകളും, സുഹൃത്തുക്കളോടൊപ്പമുള്ള ഒഴിവ് ദിനങ്ങളുടെ ചിത്രങ്ങളും, കുട്ടിക്കാലത്തെ ചിത്രങ്ങളുമൊക്കെ ഉപയോഗിക്കാം. ഫോട്ടോകള്‍ എത് തീമിലാവണം ക്രമീകരിക്കേണ്ടത് എന്ന് ആദ്യം നിശ്ചയിക്കണം. അതിന് ശേഷം പല ആകൃതിയിലും, വലുപ്പത്തിലുമുള്ള ഫ്രെയിമുകള്‍ വാങ്ങുക. പല ചിത്രങ്ങള്‍ ചേര്‍ത്ത് കൊളാഷുകള്‍ നിര്‍മ്മിച്ച് അവ ഫ്രെയിം ചെയ്യാം. അതെന്തായാലും ചിത്രങ്ങളും ഫ്രെയിമും തീമിന് യോജിക്കുന്നവയാകണം. മുറിയില്‍ മരം കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകളുണ്ടെങ്കില്‍ മരം കൊണ്ടുള്ള ഫ്രെയിം ഉപയോഗിക്കാം. കുട്ടികളുടെ മുറിയില്‍ കൂടുതല്‍ തിളക്കമാര്‍ന്ന നിറങ്ങളുള്ള ഫ്രെയിമുകള്‍ ഉപയോഗിക്കാം.

3. പാരമ്പര്യസ്പര്‍ശം

3. പാരമ്പര്യസ്പര്‍ശം

ഒരു ഇന്ത്യന്‍ സ്പര്‍ശം നല്കാനായി ഇന്ത്യന്‍ സംസ്കാരവും, കരകൗശലവും പ്രകടമാക്കുന്ന ചിത്രങ്ങള്‍ ചുമരില്‍ തൂക്കുക. അതിനായി വാണി ആര്‍ട്ട് പെയിന്‍റിംഗുകളോ, തടിയില്‍ കൊത്തിയവയോ ഉപയോഗിക്കാം. ഇന്ത്യന്‍ ശൈലിയില്‍ വെള്ളച്ചുമരുകള്‍ അലങ്കരിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമല്ല. തടിയില്‍ കൊത്തുപണി ചെയ്ത് നിര്‍മ്മിച്ചവയും, മുത്ത് മണികളും, കണ്ണാടികളുമൊക്കെ ഇങ്ങനെ ചുമരില്‍ തൂക്കിയിടാം. കളിമണ്ണില്‍ തീര്‍ത്ത അലങ്കാര വസ്തുക്കളും ഉപയോഗിക്കാം. വീട്ടിലെ ഫര്‍ണ്ണിച്ചറിനും, പെയിന്‍റിന്‍റെ നിറത്തിനും യോജിച്ച കളിമണ്‍ രൂപങ്ങള്‍ ഉപയോഗിക്കുക.

4. പെയിന്‍റിംഗുകള്‍

4. പെയിന്‍റിംഗുകള്‍

മനോഹരവും മികച്ചവയുമായ പെയിന്‍റിംഗുകള്‍ വെള്ളച്ചുവരില്‍ ഏറെ ആകര്‍ഷകമായിരിക്കും. ഇത്തരം പെയിന്‍റിംഗുകള്‍ ആര്‍ട്ട് ഗാലറികളില്‍ നിന്ന് വാങ്ങാം. പ്രശസ്തരായ കലാകാരന്മാരുടെ പെയിന്‍റിംഗുകളോ, നിങ്ങളുടെ കുട്ടികള്‍ വരച്ചവയോ ഇതിന് ഉപയോഗിക്കാം. ചുമരുകള്‍ അലങ്കരിക്കാന്‍ ഏറ്റവും സുരക്ഷിതമായവയാണ് പെയിന്‍റിംഗുകള്‍.

5. ലൈറ്റുകള്‍

5. ലൈറ്റുകള്‍

വെള്ളനിറമുള്ള ചുമരുകള്‍ ആകര്‍ഷകമാക്കാന്‍ ലൈറ്റുകള്‍ ഉപയോഗിക്കാം. നീല, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ലൈറ്റുകള്‍ അനുയോജ്യമായിരിക്കും. ചെറിയ ബള്‍ബുകള്‍ ചുമരില്‍ ആകര്‍ഷകമായി ക്രമീകരിച്ചും അലങ്കരിക്കാം.

Read more about: decor അലങ്കാരം
English summary

Ways to decorate white walls

There are numerous decorations and home interiors that could be used for white walls. These days home décor and interiors are become very important and people want new and fresh ideas for their houses.
X
Desktop Bottom Promotion