For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിപ്പം കുറഞ്ഞ ബെഡ്‌റൂം അലങ്കാരങ്ങള്‍

|

ബെഡ്‌റൂമിന്‌ വലിപ്പും കുറവാണ്‌. ഇതുകൊണ്ട്‌ സൗകര്യവും കുറവാണെന്നു പറയുന്നവര്‍ ധാരാളം. ഇത്തരം ബെഡ്‌റൂമുകള്‍ക്ക്‌ അലങ്കാരവും ആവശ്യമില്ലെന്നു കരുതുന്നവരുമുണ്ട്‌.

ചെറിയ ബെഡ്‌റൂമെങ്കിലും ഇത്‌ ഭംഗിയും വൃത്തിയുമായി അലങ്കരിയ്‌ക്കാന്‍ ചില വഴികളുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഇളംനിറങ്ങളുള്ള പെയിന്റുകള്‍ ബെഡ്‌റൂമില്‍ ഉപയോഗിയ്‌ക്കുക. ഇത്‌ മനസിനും ശാന്തത നല്‍കും. ഇരുണ്ട നിറങ്ങള്‍ ഉപയോഗിച്ചാല്‍ ഇത്‌ മുറിയുടെ വലിപ്പം കുറയ്‌ക്കുന്ന പോലെ തോന്നും.

വല്ലാതെ വെളിച്ചമുള്ള തരം ലൈറ്റുകള്‍ ഉപയോഗിയ്‌ക്കരുത്‌. കട്ടിലിനോടു ചേര്‍ന്ന വിധത്തിലുള്ള, അധികം വെളിച്ചം നല്‍കാത്ത തരത്തിലുള്ള ലൈറ്റുകളാണ്‌ കൂടുതല്‍ നല്ലത്‌. മുകളില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കു പകരം ചുവരില്‍ വയ്‌ക്കുന്ന തരം ലൈറ്റുകള്‍ പിടിപ്പിയ്‌ക്കാം.

Bedroom

മുറിയുടെ വലിപ്പത്തിന്‌ അനുയോജ്യമായ വലിപ്പത്തിലുള്ള കട്ടില്‍ വേണം തെരഞ്ഞെടുക്കാന്‍. വലിയ ഡിസൈനുകളിലേയ്‌ക്കു പോകാതെ ഒതുക്കമുള്ള തരം കട്ടില്‍ തെരഞ്ഞെടുക്കാം.

ചുവരിനോടു ചേര്‍ത്തോ ചുവരിന്റെ ഉള്ളിലേയ്‌ക്കു തള്ളിയോ ഉള്ള ചുവരലമാരകള്‍ തീര്‍ക്കുക. അലമാരകള്‍ വേറെ വാങ്ങിയിട്ടാല്‍ സ്ഥലം കൂടുതല്‍ നഷ്ടപ്പെടും. കട്ടിലിന്റെ അടിയോടു ചേര്‍ന്നും സാധനങ്ങള്‍ വയ്‌ക്കാനുള്ള സ്ഥലമുണ്ടാക്കാം.

Read more about: decor അലങ്കാരം
English summary

Tips To Decor Small Bedroom

Here are some tips to decor small bedrooms. Read more to know about,
Story first published: Saturday, December 13, 2014, 16:47 [IST]
X
Desktop Bottom Promotion