For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് സുഖം പകരാന്‍....

|

മനോഹരമായ വീടുകളും, സൗകര്യപ്രദമായ വീടുകളുമുണ്ട്. ഭാഗ്യവാന്മാരായ ചിലര്‍ക്ക് ഇവ രണ്ടും ഒന്നിക്കുന്ന വീടുകളുണ്ടാവും. എന്നാല്‍ മറ്റുള്ളവരെ സ്വാധീനിക്കത്തവിധം ഒന്നല്ല നിങ്ങളുടെ വീട് എങ്കില്‍ അതില്‍ കൂടുതല്‍ സുഖസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി പരിശ്രമിക്കേണ്ടിവരും.

നിങ്ങളുടെ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും സ്വസ്ഥമായിരിക്കുന്ന സ്ഥലമാകാം ഇത്. വീടിന്‍റെ ഇന്‍റീരിയര്‍ അത്തരത്തിലുള്ളതാണെങ്കില്‍ വിശ്രമിക്കാനും ശുദ്ധവായു ശ്വസിക്കാനും അനുയോജ്യമായിരിക്കും. ഒരു വീടിനെ കുറെ മുറികളെന്നതിലുപരി കൂടുതല്‍ സുഖകരവും ആകര്‍ഷകവുമാക്കുന്നതിനുള്ള ചില ലളിതമായ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.

Home

1. അടിസ്ഥാനം - അടിസ്ഥാന ഘടകങ്ങളില്‍ നിന്ന് ആരംഭിക്കുക. ക്രമീകരണം, പുനരുപയോഗം, ലഘൂകരണം എന്നിവ വീടൊരുക്കുമ്പോള്‍ പരിഗണിക്കേണ്ടുന്ന അടിസ്ഥാന പ്രമാണങ്ങളാണ്.

2. ഇരിപ്പിടങ്ങള്‍ - സുഖകരമായ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുക. മൃദുലവും,ആകര്‍ഷകവുമായ തുണികള്‍ കൊണ്ടോ കുഷ്യന്‍ കൊണ്ടോ സോഫ ഒരുക്കുക. കര്‍ട്ടനുകളിട്ടും ഇരിക്കുന്ന സ്ഥലത്തിന് ആകര്‍ഷണീയത നല്കാം.

3. തറ - തറയിലും അല്പം വ്യത്യസ്ഥതയാകാം. തറയില്‍ ഒരു വിരിപ്പോ പരവതാനിയോ വിരിക്കാം. കിടക്കക്കും കസേരക്കും അരികെ പരവതാനി വിരിക്കുന്നത് മനോഹാരിത വര്‍ദ്ധിപ്പിക്കും.

4. കിടക്ക - കിടക്കവിരികള്‍ സുഖപ്രദമായിരിക്കാന്‍ ശ്രദ്ധിക്കുക. ഇഴയടുപ്പമുള്ള കട്ടിയുള്ള വിരിപ്പുകള്‍ ഉപയോഗിക്കുക. കൂടുതല്‍ നൂലിഴകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വിരിപ്പുകള്‍ കൂടുതല്‍ മൃദുലമായിരിക്കും.

5. മുറിയുടെ മൂലകള്‍ - ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ബാക്കി ചെയ്തതെല്ലാം പാഴാകും. പുസ്തകം വായിക്കാനും, പാട്ട് കേള്‍ക്കാനും, ഒരു കപ്പ് കാപ്പി നുണയാനുമൊക്കെ പറ്റിയ സ്ഥലമാണിത്. അതിനാല്‍ തന്നെ ഇവിടം ആകര്‍ഷകമാക്കുക. അവിടെ നിങ്ങളുടെ ഇഷ്ടപ്പെട്ട കസേരയോ, ചാരുകസേരയോ, സോഫയോ ഇടുക. ഒരു കാല്‍ വിളക്ക് സ്ഥാപിക്കുകയോ, അല്ലെങ്കില്‍ പുറത്തെ കാഴ്ച നല്കുന്ന വിശാലമായ ഒരു ജാലകമോ ഉണ്ടെങ്കില്‍ ഇവിടം ഏറെ ആകര്‍ഷകമാകും.

English summary

Easy Tips For A Comfortable Home

Here are some tips for making your home comfortable and easy for you and family members,
Story first published: Wednesday, March 26, 2014, 13:50 [IST]
X
Desktop Bottom Promotion