For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്തെ ദീപാലങ്കാരങ്ങള്‍

By VIJI JOSEPH
|

തണുപ്പ് കാലമായാല്‍ വീടിനുള്ളില്‍ ഒതുങ്ങിക്കൂടാനാണ് മിക്കവരും ആഗ്രഹിക്കുക. തണുപ്പ് കാറ്റേറ്റ് പുറത്ത് കൂടി സഞ്ചരിക്കുന്നതിനേക്കാള്‍ സുഖപ്രദം വീടിനുള്ളിലെ സുഖകരമായ അന്തരീക്ഷത്തില്‍ ഒരു കപ്പ് കാപ്പിയും കുടിച്ചിരിക്കുന്നതാണ്. അതിനാല്‍ തന്നെ വീടിനുള്ളിലെ അന്തരീക്ഷവും തണുപ്പ് കാലത്തിന് യോജിച്ച വിധത്തില്‍ ക്രമീകരിക്കേണ്ടതുണ്ട്.

ശൈത്യകാലത്ത് വീടിനുള്ളില്‍ ചൂട് നിലനിര്‍ത്തുന്നതിന് ലൈറ്റിംഗ് പ്രധാനപ്പെട്ട കാര്യമാണ്. അതിനായി ശ്രദ്ധിക്കേണ്ടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

winter lightening ideas

1. തെളിഞ്ഞ വെളിച്ചം - ശൈത്യകാലത്ത് സൂര്യാസ്തമനം നേരത്തെ തന്നെ സംഭവിക്കും. നേരത്തെ ഇരുട്ട് പരക്കുന്ന ഇക്കാലത്ത് നല്ല തെളിഞ്ഞ വെളിച്ചമുള്ള ലൈറ്റുകള്‍ ഉപയോഗിക്കുക. സീലിങ്ങിലും ലൈറ്റുകള്‍ ഉപയോഗിക്കണം. ശൈത്യകാലത്തെ ഇരുളല്‍ മൂലമുണ്ടാകുന്ന ഒരു പഴഞ്ചന്‍ മൂഡ് മാറ്റാന്‍ ഇത് സഹായിക്കും. തെളിഞ്ഞ വെളിച്ചം ഉത്സാഹഭരിതമായ അന്തരീക്ഷവും നല്കും.

2. മൂലകളിലും വെളിച്ചം - വീട്ടിലെ ഇരുണ്ട കോണുകളിലും വിളക്കുകള്‍ സ്ഥാപിക്കുക. മുറിയുടെ മൂലകള്‍, ഇടനാഴികള്‍, ജനാലയുടെ അരികുകള്‍ എന്നിവിടങ്ങളിലൊക്കെ വിളക്കുകള്‍ സ്ഥാപിക്കാം. ചെറിയ ബള്‍ബുകളോ, ചുമരില്‍ ഉറപ്പിക്കുന്ന വിളക്കുകളോ ഉപയോഗിക്കാം.

3. മെഴുകുതിരി - കാല്പനിക ഭംഗി നിറഞ്ഞതാണ് മെഴുകുതിരികള്‍. ഭക്ഷണ മുറി, പോര്‍ച്ചിന് പുറത്ത്, ജനാലപ്പടികള്‍, വാതില്‍പ്പടികള്‍ക്കരികെ എന്നിവടങ്ങളിലൊക്കെ മെഴുകുതിരി തെളിക്കാം. ഇവ മങ്ങിയ വെളിച്ചമുള്ള സീലിങ്ങ് ലൈറ്റിനൊപ്പം ഉപയോഗിക്കുന്നത് കൂടുതല്‍ ഭംഗി നല്കും.

4. ക്രിസ്തുമസ് അലങ്കാരം - ശൈത്യകാലം ക്രിസ്തുമസിന്‍റെ കാലം കൂടിയാണ്. അതിനാല്‍ ക്രിസ്തുമസ് അലങ്കാരങ്ങള്‍ കൂടി പരിഗണിക്കുക. വീടിനകത്തും പുറത്തും പല നിറങ്ങളുളള അലങ്കാര വിളക്കുകള്‍ ഉപയോഗിക്കുക. വീടിന് സമീപമുള്ള മരങ്ങളും ചെടികളുമൊക്കെ ഇത്തരത്തില്‍ അലങ്കരിക്കാം. പൂന്തോട്ടത്തിലും അലങ്കാരദീപങ്ങള്‍ ഉപയോഗിക്കാം.

5. ടേബിള്‍ ലാംപുകള്‍ - വൈകുന്നേരം മുറികളിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നത് കറന്‍റ് ബില്‍ കൂട്ടാനിടയാക്കും. ഉപയോഗിക്കാത്ത മുറികളില്‍ ഡിസൈനര്‍ ലാംപ് ഷേഡുകളും റാന്തല്‍ വിളക്കുകളും ഉപയോഗിക്കുക. പല തരത്തിലുള്ള റാന്തലുകള്‍ ഉപയോഗിക്കുന്നത് പോക്കറ്റിലൊതുങ്ങുന്ന തരത്തിലുള്ള ശൈത്യകാലത്തെ നല്ലൊരു വീട്ടലങ്കാരമായിരിക്കും.

English summary

winter lightening ideas

Winters are here and it is the time of the year you prefer to sit inside your comfortable and cozy houses rather than strolling outside iAn the chilly winds. You must have already prepared your houses for winter making it warm and better.
X
Desktop Bottom Promotion