For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിന്ററില്‍ വീട് അലങ്കരിയ്ക്കാന്‍

By VIJI JOSEPH
|

തണുപ്പ് കാലം ആരംഭിച്ച ഈ സമയത്ത് വീടിന്‍റെ ഉള്‍ഭാഗം മനോഹരമായി അലങ്കരിക്കാവുന്നതാണ്. അത് വീടായാലും ഓഫിസായാലും വ്യത്യാസമില്ല. ചെറിയ ചില അലങ്കാരങ്ങള്‍ വഴി ഏറെ ആകര്‍ഷകത്വം മുറികള്‍ക്ക് നല്കാനാവും. തണുപ്പ് കാലത്ത് പുറത്തേക്കുള്ള യാത്രകള്‍ കുറവായിരിക്കും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടുമ്പോള്‍ ആ സമയം വീട്ടലങ്കാരങ്ങള്‍ക്കായി ചെലവഴിച്ച് ക്രിയാത്മകമാക്കാം.

അവധിക്കാലത്ത് ഇത്തരം പരിപാടികള്‍ക്ക് ഏറെ സമയം ലഭിക്കും. കാലത്തിനനുയോജ്യമായ രീതികള്‍ ഈ സമയത്തെ അലങ്കാരങ്ങള്‍ക്കായി തിരഞ്ഞെടുക്കാം. അത്തരം ചില ആശയങ്ങള്‍ക്കായി തല പുകയ്ക്കുകയാണ് നിങ്ങളെങ്കില്‍ നിങ്ങളെ സഹായിക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

Winter decor items:essentials

1.നിഴല്‍ ചിത്രങ്ങള്‍ - അല്പം കലാപരമായി അലങ്കരിക്കാന്‍ അനുയോജ്യമായവയാണ് നിഴല്‍ ചിത്രങ്ങള്‍. മനോഹരമായ ഇത്തരം ചിത്രങ്ങള്‍ തെര‍ഞ്ഞെടുക്കുക. റിയലിസ്റ്റിക്കായ ഒരു കാഴ്ച നല്കാന്‍ ഇത് സഹായിക്കും.

2. മഞ്ഞ് - അലങ്കാരങ്ങള്‍ മുറിക്കുള്ളില്‍ ഒതുക്കി നിര്‍ത്തേണ്ടതില്ല. പുറത്തെ അലങ്കാരങ്ങളും ചെയ്യാമെങ്കിലും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. വീടിന്‍റെ പുറത്തെ സ്ഥലങ്ങള്‍ ആകര്‍ഷകമാക്കുക. ഐസ് ലഭ്യമാകുമെങ്കില്‍ നല്ല തണുപ്പുള്ള പ്രദേശങ്ങളില്‍ അവ ഉപയോഗിച്ച് അലങ്കരിക്കാം.

3. പൂമുഖം - ഗൗരവമായി തന്നെയാണ് മോടിപിടിപ്പിക്കലിന് ഇറങ്ങിത്തിരിച്ചിരിക്കുന്നതെങ്കില്‍ അല്പം കൂടുതല്‍ ജോലി ചെയ്യണം. വീടിനുള്ളില്‍ അലങ്കാരം നടത്തുന്നത് പോലെ തന്നെ പൂമുഖവും അലങ്കരിക്കുക. ഇത്തരത്തിലുള്ള അലങ്കാരം വീടിന് കൂടുതല്‍ ഭംഗി നല്കും.

4. ചെടിച്ചട്ടികള്‍ - പഴയ ചെടിച്ചട്ടികള്‍ മാറ്റി നിറപ്പൊലിമയുള്ള പുതിയവ സ്ഥാപിക്കുക. ഇത് പൂന്തോട്ടത്തിനും വീടിനും കൂടുതല്‍ ആകര്‍ഷകത്വം നല്കും. കാലവസ്ഥയെ ചെറുക്കാന്‍ പ്രയാസമുള്ള ചില ചെടികളെ ഈ അവസരത്തില്‍ വീടിനുള്ളിലേക്ക് മാറ്റി സ്ഥാപിക്കാം.

5. വാതില്‍ അലങ്കാരം - വീടിന്‍റെ മുന്‍വാതില്‍ കൂടുതല്‍ ആകര്‍ഷകമാക്കുക. മഞ്ഞുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ രണ്ട് ഐസ് സ്കേറ്റുകള്‍ വാതിലിനരികെ തൂക്കിയിടുക. ഇത് പെട്ടന്ന് തന്നെ അവ ഉപയോഗിക്കാന്‍ സഹായിക്കും.

6. പൂന്തോട്ടത്തിന്‍റെ ഘടന -
വേനല്‍ക്കാലത്തെന്നത് പോലെ തന്നെ ശൈത്യകാലത്തും പൂന്തോട്ടം ആകര്‍ഷകമാക്കി നിര്‍ത്താം. പൂന്തോട്ടത്തിലെ പൂക്കളുടെ നിറങ്ങളെ ആധാരമാക്കി ക്രമീകരണം നടത്തുക. ശൈത്യകാലത്ത് അല്പം ശ്രദ്ധ നല്കുന്നത് പൂന്തോട്ടങ്ങളെ ആകര്‍ഷകമാക്കി നിര്‍ത്തും.

7. ബഡ്ജറ്റ് -
ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളുടെ ബഡ്ജറ്റാണ്. അലങ്കാരങ്ങള്‍ അധികം പണച്ചെലവുള്ളതൊന്നുമാവില്ല. വീട്ടില്‍ തന്നെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഇത് ചെയ്യാം. ലളിതമായ ചില പുനക്രമീകരണങ്ങള്‍ക്കൊപ്പം അല്പം കാശും ചെലവാക്കിയാല്‍ വീടിന് ഏറെ ഭംഗി നല്കാനാവും. ശൈത്യകാലം ഒഴിവ് ദിനങ്ങളുടേതാണ്. ഈ സമയത്ത് വീടിന് ഭംഗി പകരാന്‍ സമയം ചെലവഴിച്ച് ആ ദിനങ്ങളെ ക്രിയാത്മകമാക്കാം.

English summary

Winter decor items:essentials

The chill time of the year is back again and this winter you can celebrate with graceful décor. May it be your home or office; a little decoration will make it look beautiful.
Story first published: Thursday, December 19, 2013, 14:13 [IST]
X
Desktop Bottom Promotion