For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചുമരില്‍ ചിത്രങ്ങള്‍ തൂക്കുമ്പോള്‍

|

വീടും, ഓഫിസ് മുറികളുമൊക്കെ ഭംഗിയായി ക്രമീകരിക്കുമ്പോള്‍ ചുമരില്‍ ചിത്രങ്ങളും ആവശ്യമാണ്. അന്തരീക്ഷത്തിന് യോജിച്ച ചിത്രങ്ങള്‍ നന്നായി ഫര്‍ണിഷ് ചെയ്യപ്പെട്ട റൂമുകളുടെ ഭംഗി കൂട്ടാന്‍ സഹായിക്കും. എന്നാല്‍ ചുമരില്‍ ചിത്രങ്ങള്‍ നേരാം വണ്ണം തൂക്കുക പലര്‍ക്കും അത്ര എളുപ്പമുള്ള കാര്യമല്ല. ഇത് എങ്ങനെ കൃത്യമായി ചെയ്യാമെന്ന് നോക്കാം.

1. ചിത്രം തൂക്കുമ്പോള്‍ ഒരു സഹായിയുണ്ടാകുന്നത് നന്നായിരിക്കും. ഇയാള്‍ ചിത്രം ചുമരിന് നേരെ പിടിക്കുക. ഒരു ചിത്രം തൂക്കുന്നതിന് മുമ്പേ മുറിയിലെ അന്തരീക്ഷവും, പ്രകാശവും കണക്കിലെടുക്കണം. ചുമരിന്‍റെ പകുതിക്ക് മേലെ ചിത്രം തൂക്കുന്നതാണ് നല്ലത്. എന്നിരുന്നാലും അത് സെറ്റ് ചെയ്യുന്നയാളുടെ ഇഷ്ടത്തിനനുസരിച്ചായാലും കുഴപ്പമില്ല.

Picturea on the wall

2. ഒരു പെന്‍സിലുപയോഗിച്ച് ചിത്രത്തിന്‍റെ മുകള്‍ ഭാഗത്ത് മധ്യത്തിലായി ഭിത്തിയില്‍ മാര്‍ക്ക് ചെയ്യുക. ഇത് കൃത്യമായി കണ്ടുപിടിക്കാന്‍ ഒരു ടേപ്പ് ഉപയോഗിക്കാം.

3. പരന്ന ചുമരില്‍ മുഖത്തിന് നേരെ വരത്തക്കവണ്ണം ചിത്രം പിടിക്കുക. തൂക്കാനുള്ള കൊളുത്തില്‍ നിന്ന് ചിത്രത്തിന്‍റെ മുകള്‍ ഫ്രെയിമിലേക്കുള്ള ദൂരം അളക്കുക. ചിത്രം ഫ്രെയിമില്ലാത്തതാണെങ്കില്‍ തുടിഞ്ഞു പോകാതെ നോക്കണം.

4. അത് പോലെ തന്നെ ചുമരിലെ അടയാളത്തില്‍ നിന്നും താഴേക്ക് അതേ അളവില്‍ അളക്കുക. അളക്കുമ്പോള്‍ ലൈന്‍ വരുന്നത് ലംബമാകാന്‍ (വെര്‍ട്ടിക്കല്‍) ശ്രദ്ധിക്കുക.നിങ്ങള്‍ ചിത്രത്തിന് ഒരു കൊളുത്ത് മാത്രമേ ഉപയോഗിക്കുന്നുള്ളുവെങ്കില്‍ അതെവിടെ വേണമെന്ന് എളുപ്പം മനസിലാക്കാം. ഒന്നില്‍ കൂടുതലുണ്ടെങ്കില്‍ തുള ഡ്രില്‍ ചെയ്തെടുക്കുക. ശരിയായ സ്ഥാനത്ത് ആണി അടിക്കുക. ആണി അല്ലെങ്കില്‍ കൊളുത്ത് അടിക്കുന്നത് ഏറെ ഉള്ളിലേക്ക് കയറിപ്പോകാതെ തൂക്കുന്നതിന് ആവശ്യമായ നീളത്തില്‍ പുറത്തേക്ക് ഉണ്ടാകാന്‍ ശ്രദ്ധിക്കുക.

5. ആണി മടങ്ങി പോവുകയോ മറ്റോ ചെയ്താല്‍ അത് ഭിത്തിയിലേക്ക് പൂര്‍ണ്ണമായും ചേര്‍ത്ത് അടിക്കുക. ചുളുങ്ങിപ്പോയ ചിത്രങ്ങളാണെങ്കില്‍ വെല്‍ക്രോ (രണ്ട് വശവും ഒട്ടിക്കാന്‍ സാധിക്കുന്ന തരം ടേപ്പ്) ഉപയോഗിച്ച് ആണി കയറാത്ത പ്രതലങ്ങളില്‍ ചിത്രം ഉറപ്പിക്കാം. ഇങ്ങനെ ചെയ്താല്‍ മറ്റൊരു ചിത്രവുമായി കൂട്ടിമുട്ടാനുള്ള സാദ്ധ്യതയും ഒഴിവാക്കാം.

6. ശ്രദ്ധയോടെ പെയിന്‍റിംഗ് തൂക്കുക. വെല്‍ക്രോ ഉപയോഗിക്കുന്നുവെങ്കില്‍ അതിന്റെ മേല്‍പാളി ശ്രദ്ധയോടെ മാറ്റുക. കണ്ണാടി കഷ്ണങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ എവിടെയൊക്കെയാണ് തുളകള്‍ വരുന്നത് എന്ന് അടയാളപ്പെടുത്തി ഡ്രില്‍ ചെയ്ത് സ്ക്രൂ ചെയ്ത് അവിടെ തൂക്കുക.

7. കണ്ണാടികള്‍ ഉപയോഗിക്കുന്നുവെങ്കില്‍ ശ്രദ്ധയോടെ പൊതിയുകയോ പെയിന്‍റെ ചെയ്യുകയോ ചെയ്യണം.

ശ്രദ്ധിക്കേണ്ടുന്ന കര്യങ്ങള്‍

ചുമര്‍ ഡ്രില്‍ ചെയ്യുമ്പോളും ആണി അടിക്കുമ്പോളും ഇലക്ട്രിക് വയറുകള്‍ അടിയിലില്ല എന്നുറപ്പ് വരുത്തുക.അല്ലെങ്കില്‍ ഷോക്കേല്‍ക്കാനും, വയറിങ്ങ് തകരാറിലാവാനും കാരണമാകും.

തുളക്കുകയും, കൊളുത്ത് പിടിപ്പിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ പെയിന്‍റിംഗ് ദൂരേക്ക് മാറ്റി വെയ്ക്കുക. ചിത്രം തൂക്കാനാവുമ്പോള്‍ മാത്രം അതിന്‍റെ കവര്‍ നീക്കിയാല്‍ മതി. അല്ലാത്തപക്ഷം കേടാവാനിടയുണ്ട്.

ശ്രദ്ധിക്കേണ്ടുന്ന ഒരു പ്രധാന കാര്യം തൂക്കുന്നതിനുള്ള ഫിറ്റിങ്ങിന് താങ്ങാനാവുന്ന ഭാരമേ പെയിന്റിംഗിനുണ്ടാകാവു എന്നതാണ്.

ചുമരിന് അനുയോജ്യമായതാവണം തൂക്കുന്ന കലാസൃഷ്ടി.

പെയിന്‍റിംഗുകളൊക്കെ കൈകാര്യം ചെയ്യുമ്പോള്‍ ഒരു ഗ്ലൗസ് ഉപയോഗിച്ചാല്‍ അവ കേടുവരാതെയും, അഴുക്ക് പുരളാതെയും സംരക്ഷിക്കാം.

Read more about: decor അലങ്കാരം
English summary

Home, Decor, Picture, വീട്, അലങ്കാരം, ചിത്രം, ചുവര്‍

Have you always had much difficulty getting that picture to hang straight? Follow these steps to get it just right, every time.
X
Desktop Bottom Promotion