For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാതിലിന്‌ ശ്രദ്ധിക്കേണ്ട വാസ്‌തു വിദ്യകള്‍

By Super
|

ഒരു വീട്ടിലേക്ക്‌ ഊര്‍ജം എത്തുന്നത്‌ പ്രധാന വാതിലുകളിലൂടെയാണ്‌. അതിനാല്‍ വീടിനുള്ളില്‍ സന്തോഷത്തോടെയും സമൃദ്ധിയോടെയും ജീവിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ വാതിലുകളുടെ പങ്ക്‌ വളരെ വലുതാണ്‌.

വീട്ടിലെ വാതിലുകള്‍ പണിയുമ്പോള്‍ വാസ്‌തുപരമായി പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്‌.വീട്ടിലേക്ക്‌ പ്രവേശിക്കാനുള്ള പ്രധാന വാതിലിന്‌ ഏറെ പ്രാധാന്യമുണ്ട്‌. അഡ്വാന്‍സ്‌ഡ്‌ ഫെന്‍ഗു ഷൂയി& പിരവാസ്‌തു കണ്‍സള്‍ട്ടന്റായ ഡോ. സ്‌നേഹാല്‍ എസ്‌ ദേശ്‌പാണ്ഡെ ഇതെ കുറിച്ച്‌ നിരവധി കാര്യങ്ങള്‍ പറയുന്നുണ്ട്‌. പ്രധാന വാതില്‍ വീടിന്റെ വായ പോലെയാണ്‌ . ഇതിലൂടെയാണ്‌ വീട്ടിലേക്ക്‌ ഊര്‍ജ്ജം എത്തുന്നത്‌ . വാതില്‍ പണിയുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തുമായ നിരവധി കാര്യങ്ങളുണ്ട്‌.

door

തെക്ക്‌ പടിഞ്ഞാറ്‌ അഭിമുഖമായി വാതില്‍ വരുന്നത്‌ ഒഴിവാക്കുക. ഇത്തരത്തിലാണ്‌ വാതിലെങ്കില്‍ പ്രതികൂല ഊര്‍ജമായിരിക്കും വീട്ടിലേക്ക്‌ കടക്കുക . ഇതിന്റെ ഫലം വഴക്കുകളും നിര്‍ഭാഗ്യങ്ങളുമായിരിക്കും.ഫെന്‍ഗു ഷൂയി പ്രകാരം ആ വീടിന്റെ ധന ഊര്‍ജം നല്ലതാണെങ്കില്‍ തുടക്കം 4-5 വര്‍ഷം താമസിക്കുന്നവര്‍ക്ക്‌ സമൃദ്ധിയുണ്ടാകും. എന്നാല്‍, പിന്നീട്‌ തകര്‍ച്ചയായിരിക്കും നേരിടേണ്ടി വരിക. വീടിന്‌ നിലവില്‍ തെക്ക്‌ പടിഞ്ഞാറായി വാതിലുണ്ടെങ്കില്‍ ഇടത്‌ കൈയില്‍ ഗദയേന്തി നില്‍ക്കുന്ന ഹനുമാന്റെ രണ്ട്‌ ചിത്രങ്ങള്‍ വാതിലിന്‌ പുറത്ത്‌ പ്രതിഷ്‌ഠിക്കുക. വ്യത്യാസം കാണാന്‍ കഴിയും. പുഷ്യരാഗം പോലുള്ള ചില രത്‌നങ്ങള്‍, ലോഹങ്ങള്‍, ഈയം എന്നിവ വിദഗ്‌ധരുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുന്നത്‌ പ്രശ്‌ന പരിഹാരത്തിന്‌ സഹായിക്കും. ഇത്തരം വീടുകള്‍ വാങ്ങാതെ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ ഉചിതം.

തെക്ക്‌ കിഴക്കായുള്ള വാതിലുകള്‍ രോഗവും ദേഷ്യവും കോടതി വ്യവഹാരങ്ങളുമായിരിക്കും നല്‍കുക. വാതിലുകള്‍ക്ക്‌ ഇരുപുറവും ഗായന്ത്രി മന്ത്രം എഴുതി ഒട്ടിക്കുന്നത്‌ ഇതിന്‌ പരിഹാരം നല്‍കും. പുഷ്യരാഗം,പവിഴം പോലുള്ള രത്‌നങ്ങളും ചെമ്പും ശരിയായ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ഉപയോഗിക്കുന്നത്‌ പ്രശ്‌ന പരിഹാരത്തിന്‌ സഹായിക്കും.

തെക്കോട്ട്‌ ദര്‍ശനമായിട്ടുള്ള വാതിലുകള്‍ പോസിറ്റീവ്‌ ഊര്‍ജം വീടിന്‌ അകത്ത്‌ നിറയാന്‍ സഹായിക്കും. സജീവമായ സമൂഹ്യ ജീവിതമാണ്‌ വാതിലുകള്‍ ഇവിടെ അര്‍ത്ഥമാക്കുന്നത്‌. ചിലപ്പോള്‍ തര്‍ക്കങ്ങളോ നിഷേധങ്ങളോ ഇത്‌ കൊണ്ടു വന്നേക്കാം. അതിനാല്‍ ഹനുമാന്റെ രണ്ട്‌ ചിത്രങ്ങള്‍ വാതിലിന്‌ പുറത്ത്‌ സ്ഥാപിക്കുന്നത്‌ നല്ലതാണ്‌. ഈയത്തകിട്‌, പൂച്ചക്കണ്ണ്‌ എന്നിവ കൊണ്ട്‌ സംരംക്ഷിക്കുന്നതും നല്ലതാണ്‌.

എന്നാല്‍ ഇത്തരം വാതിലുകള്‍ നാലാം പാദത്തിലാണെങ്കില്‍ താമസിക്കുന്നവര്‍ക്ക്‌ വളരെ നല്ലതാണ്‌.

പടിഞ്ഞാറോട്ട്‌ ദര്‍ശനമായുള്ള വാതിലുകള്‍ യുവാക്കളെ സംബന്ധിച്ച്‌ മോശമല്ല. ക്രിയാത്‌മകതയുടെയും സന്തോഷത്തിന്റെയും ഊര്‍ജം ഇത്‌ പ്രദാനം ചെയ്യും. അതിനാലാണ്‌ ജപ്പാനില്‍ ഗെയ്‌ഷാ ഭവനങ്ങള്‍ എല്ലാം പടിഞ്ഞാറോട്ട്‌ ദര്‍ശനമായി പണിയുന്നത്‌.

വടക്ക്‌ പടിഞ്ഞാറ്‌ അഭിമുഖമായി വാതിലുകള്‍ വരുന്നതും ചീത്തയല്ല. മറ്റ്‌ വാസ്‌തു നിയമങ്ങള്‍ക്ക്‌ അനുസരിച്ച്‌ ആരോഗ്യം , സമ്പത്ത്‌, സമൃദ്ധി എന്നിവ നല്‍കുന്നതിനെ ഇത്‌ പിന്താങ്ങും. എന്നാല്‍ വാതില്‍ പടിഞ്ഞാറേക്കാണെങ്കില്‍ വീട്ടിലെ പ്രധാന പുരുഷ അംഗം ദീര്‍ഘകാലത്തേയ്‌ക്ക്‌ വീടിന്‌ പുറത്ത്‌ വസിക്കേണ്ടി വരും. അതു പോലെ വാതിലുകള്‍ വടക്കോട്ട്‌ ദര്‍ശനമായാണെങ്കില്‍ വീട്ടിലെ പ്രധാനപ്പെട്ട സ്‌ത്രീ വീട്ടില്‍ നിന്നും ദീര്‍ഘനാള്‍ അകന്ന്‌ നില്‍ക്കേണ്ടി വരും.

സാധാരണയായി കിഴക്ക്‌, വടക്ക്‌, വടക്ക്‌ കിഴക്ക്‌ ദിശകള്‍ക്ക്‌ അഭിമുഖമായുള്ള വാതിലുകള്‍ നല്ലതാണെന്നാണ്‌ പറയുന്നത്‌. വാതിലുകള്‍ക്ക്‌ പുറമെ മുറി,അധിക നിര്‍മ്മതി, ഭൂമിക്കടിയിലെ ജലസംഭരണി, ഫെന്‍ഗ്‌ ഷൂയി തുടങ്ങി വീടിന്റെ മറ്റ്‌ വാസ്‌തുപരമായി കാര്യങ്ങളും താമസക്കാര്‍ക്ക്‌ സമ്പത്തും സമൃദ്ധിയുമുണ്ടാകുന്നതില്‍ സ്വാധീനം ചെലുത്തുന്നുണ്ട്‌.

Read more about: vastu വാസ്തു
English summary

Vaastu Tips Home Main Entrance

The main entrance of the house is one of the most important areas. Dr Snehal S Deshpande, Advanced Feng Shui & Pyravastu Consultant tells us more about it. The main entrance is the mouth of a house which brings in main energy and here are certain rules about the dos and don'ts regarding the door.
X
Desktop Bottom Promotion