For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ഐശ്വര്യം നിറയ്ക്കാനും വാസ്തു

|

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലിയെന്നറിയപ്പെടുന്നത്. വീട്ടില്‍ ഐശ്വര്യവും മനസില്‍ സന്തോഷവും നിറയ്ക്കുന്ന ഒരു ആഘോഷം.

ദീപാവലി ഐശ്വര്യം പൂര്‍ണമാകണമെങ്കിലും വാസ്തു പ്രകാരമുള്ള ചില കാര്യങ്ങള്‍ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്.

വാസ്തു പ്രകാരം ദീപാവലിയ്ക്ക് എങ്ങനെ ഒരുങ്ങാമെന്നറിയൂ. ഇതുവഴി ദീപങ്ങളുടെ ഐശ്വര്യം നിങ്ങളുടെ ജീവിതത്തിലും വീട്ടിലും നിറയട്ടെ.

വീടു വൃത്തിയാക്കുക

വീടു വൃത്തിയാക്കുക

ദീപാവലിയ്ക്കു മുന്‍പ് വീടു വൃത്തിയാക്കേണ്ടത് അത്യാവശ്യം. ആവശ്യമില്ലാത്തതായ സാധനങ്ങള്‍ പുറന്തള്ളുക. വീടും പരിസരങ്ങളും വൃത്തിയാക്കുക. വീട്ടില്‍ പൊസറ്റീവ് ഊര്‍ജം നിറയാന്‍ ഇത് അത്യാവശ്യമാണ്.

തോരണങ്ങള്‍

തോരണങ്ങള്‍

വീടിന്റെ പ്രധാന വാതിലിനു മുന്‍പ് മാവിലകളും തോരണങ്ങളും കൊണ്ട് അലങ്കരിയ്ക്കുക. ഇത് ഈശ്വരാനുഗ്രഹം ലഭിയ്ക്കാന്‍ പ്രധാനമാണ്.

സമ്പദ് ദേവത

സമ്പദ് ദേവത

സമ്പദ് ദേവതയുടെ സ്ഥാനം വടക്കേ കോണിലാണെന്നു പയാം. ലക്ഷ്മീദേവിയുടെ വിഗ്രഹം വച്ചുള്ള ലോക്കറോ അലമാരയോ ഇവിടെ ഇടുന്നത് നല്ലതാണ്.

ചിരാതുകള്‍

ചിരാതുകള്‍

നാലിന്റെ ഗുണനനമ്പറുകളില്‍, അതായത് നാല്, എട്ട്, പന്ത്രണ്ട് എന്നിങ്ങനെയാണ് ചിരാതുകള്‍ വയ്‌ക്കേണ്ടത്. കാരണം ഇത് ലക്ഷ്മീദേവി, ഗണപതി, കുബേരന്‍, ഇന്ദ്രന്‍ എന്നിവരെ സൂചിപ്പിയ്ക്കുന്നു. ഇവരെ വേര്‍പെടുത്തരുതെന്നാണ് വിശ്വാസം.

ചുവപ്പു കാലടികള്‍

ചുവപ്പു കാലടികള്‍

ചുവപ്പു കാലടികള്‍ പൂജാറൂമിലും വീടിനുമെല്ലാം പതിയ്ക്കുന്നത് നല്ലതാണ്. ഇത് ലക്ഷ്മീദേവിയുടെ ആഗമനത്തെ സൂചിപ്പിയ്ക്കുന്നു.

ദിശ

ദിശ

നാലു ദേവതകളേയും പ്രാര്‍ത്ഥിക്കുന്നയാള്‍ വടക്കു കിഴക്കോ, വടക്ക്, കിഴക്ക് ദിശകളിലേക്കോ തിരിഞ്ഞു നിന്നു പ്രാര്‍്ത്ഥിയ്ക്കുന്ന വിധത്തില്‍ സ്ഥാപിയ്ക്കണം.

English summary

Vastu Tips Diwali

There are many people who believe in placing the things at home correctly according to the directions. So, Vastu Shastra lays a lot of emphasis on the directions to get the gain. If you are all excited to welcome Goddess Lakshmi and Lord Ganesha at home, then here are the best Vastu tips to purify your home for Diwali.
X
Desktop Bottom Promotion