For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യത്യസ്ഥമായ വീട്ടലങ്കാരങ്ങള്‍

By Super
|

ചിലര്‍ വീട് നിര്‍മ്മിക്കുന്നതില്‍ തല്പരരായിരിക്കുമ്പോള്‍ മറ്റ് ചിലര്‍ തങ്ങളുടെ വീടുകളെ അലങ്കരിക്കുന്നതിലാവും സംതൃപ്തി കണ്ടെത്തുക. പലപ്പോഴും മുന്‍കൂട്ടി നിശ്ചയിക്കാത്ത അവസരങ്ങളിലാവും ഇത്തരം ആശയങ്ങള്‍ മനസില്‍ വരുന്നത്. സാധാരണമല്ലാത്ത പല ആശയങ്ങളും അപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ സംശയിച്ച് നില്‍ക്കാതെ അത് പ്രാവര്‍ത്തികമാക്കുക. ഒരു പക്ഷേ അത് ഏറെ ശ്രദ്ധേയമായേക്കാം. അത്തരം ചില വേറിട്ട ആശയങ്ങളാണ് ഇവിടെ പറയുന്നത്.

1. പരുക്കന്‍ ചുവരുകള്‍ - വീടിന് വേറിട്ട ഒരു കാഴ്ച നല്കാന്‍ സഹായിക്കുന്നതാണ് പരുക്കന്‍ ചുവരുകള്‍. ഇന്‍റീരിയര്‍ ഡിസൈനറായ കെറ്റ്കി പാസിയുടെ അഭിപ്രായത്തില്‍ നിങ്ങള്‍ക്ക് അത് സ്വയം നിര്‍മ്മിക്കുകയും കൈകൊണ്ട് തന്നെ പെയിന്‍റ് ചെയ്യുകയും ചെയ്യാം.

2. കോണ്‍ക്രീറ്റ് രൂപങ്ങള്‍ - കോണ്‍ക്രീറ്റ് പൈപ്പിന്‍റെ ഭാഗം ഉപയോഗിച്ച് ഒരു ഫ്ലവര്‍ പോട്ട് നിര്‍മ്മിക്കാനാകും. ഇത് വീട്ടിനുള്ളിലോ ജനല്‍പടിയിലോ വെയ്ക്കാം. ഇത്തരത്തിലൊരു ഫ്ലവര്‍ പോട്ട് കാഴ്ചയില്‍ രസകരമായിരിക്കും. ഇന്‍റീരിയര്‍ ഡിസൈനറായ കെറ്റ്കി പാസിയുടെ അഭിപ്രായത്തില്‍ മുറികളുടെ മൂലകള്‍ ബോണ്‍സായ് ചെടികളാല്‍ മറയ്ക്കുകയും, വാതില്‍ കടന്ന് വരുന്നിടത്ത് വെയ്ക്കുകയും ചെയ്യുന്നത് വീട്ടിനുള്ളില്‍ ഹരിതാഭമായ അന്തരീക്ഷം നല്കും.

Decor

3. കക്കകള്‍ - കടലില്‍ നിന്ന് ലഭിക്കുന്ന കക്കകള്‍ മെഴുകുതിരി കത്തിക്കാനുള്ള ഹോള്‍ഡറായി ഉപയോഗിക്കാം. കക്കയുടെ ഉള്‍ഭാഗത്ത് മെഴുക് ഉരുക്കി നിറച്ച് അതില്‍ ഒരു തിരിയും സ്ഥാപിക്കുക. ഇത് തെളിയിക്കുന്നത് വളരെ ആകര്‍ഷകമായിരിക്കും. ഇന്‍റീരിയര്‍ ഡിസൈനറായ മോഹിത് ജി. നിഷാറിന്‍റെ അഭിപ്രായത്തില്‍ എല്ലാത്തരം സുഗന്ധങ്ങളിലും, നിറങ്ങളിലും, ആകൃതിയിലും മെഴുകുതിരികള്‍ ഇന്ന് ലഭ്യമാണ്.

4. വിളക്ക് - ഒരു വലിയ അലങ്കാര വിളക്ക് ഡൈനിംഗ്ടേബിളിന് മുകളിലായി തൂക്കുക. ഇത് മുറിയില്‍ ആകര്‍ഷകമായ വെളിച്ചം നല്കുമെന്ന് മാത്രമല്ല, അനാവശ്യമായ നേരിട്ടുള്ള വെളിച്ചം പതിക്കുന്നത് ഒഴിവാക്കുകയും ചെയ്യും. ഡൈനിംഗ് റൂമിന് ഒരു കാല്പനിക സൗന്ദര്യം നല്കാന്‍ ഈ വെളിച്ചത്തിനാകും.

5. ഡൈനിംഗ് ടേബിളിലെ ക്രമീകരണം - ഭക്ഷണം വിളമ്പുന്നതിന് മുമ്പായി ചെറിയ പാത്രങ്ങളില്‍ ഇളം സുഗന്ധമുള്ള ഔഷധ സസ്യങ്ങളുടെ ഇലകള്‍ മേശയില്‍ ക്രമീകരിക്കുക.

6. സ്ഫടികപാത്രങ്ങള്‍ - നിങ്ങളുടെ പഴക്കമേറിയ സ്ഫടികപാത്ര ശേഖരങ്ങള്‍ ജനാലപ്പടികളില്‍ ക്രമീകരിച്ച് വെയ്ക്കുക. പുറമേ നിന്നുള്ള വെളിച്ചം അവയെ ആകര്‍ഷകമാക്കും. ഇളം ചായം പൂശിയ മുറികളില്‍ ഇത് ഏറെ ആകര്‍ഷകമായിരിക്കും.

7. ടേബിള്‍ ഫ്രെയിം - കാര്‍ഡ് ഹോള്‍ഡറുകളായി ഉപയോഗിക്കുന്ന ചെറിയ ഫ്രെയിമുകള്‍ ഡൈനിംഗ് ടേബിളില്‍ വെയ്ക്കാം. ഇന്‍റീരിയര്‍ ഡിസൈനര്‍ മോഹിതിന്‍റെ അഭിപ്രായമനുസരിച്ച് പല ആകൃതിയിലുള്ള കണ്ണാടികള്‍ ആകര്‍ഷകമായ ഫ്രെയിമുകളില്‍ ഉള്‍ക്കൊള്ളിക്കുന്നത് ഏറെ മനോഹരമായിരിക്കും.

8. കോണി - തടികൊണ്ടുള്ള ഒരു കോണി ബാത്തറൂം ചുമരില്‍ ചാരിവെയ്ക്കുക. അതിന്‍റെ പടികളില്‍ ടവ്വലുകള്‍ ഇടാം. ഒരു പരമ്പരാഗതമായ തോന്നല്‍ കിട്ടാന്‍ ഇത് സഹായിക്കും.

9. ട്രങ്ക് - പഴയ സ്യൂട്ട് കേസോ, ട്രങ്ക് പെട്ടിയോ ചായ മേശയായി സെറ്റ് ചെയ്യുക. വളരെ വ്യത്യസ്ഥമായ ഒരു കാഴ്ചയാവും ഇത് നല്കുക.

ഇങ്ങനെ തികച്ചും വ്യത്യസ്ഥമായ ആശയങ്ങള്‍ നടപ്പില്‍ വരുത്തുക.

Read more about: decor അലങ്കാരം
English summary

Unusual Home Decoration Ideas

There are some people who like doing up their homes and then there are some for whom decorating their homes is a major passion. Here are a few ideas to get you started,
X
Desktop Bottom Promotion