For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിമുറിയെ സുന്ദരനാക്കാന്‍ പൊടിക്കൈകള്‍

By Super
|

നിങ്ങള്‍ എത്ര വിലയ രമ്യഹര്‍മ്മങ്ങള്‍ വേണമെങ്കിലും പണിതോളൂ. പുറം കാഴ്ച്ചകള്‍ ഭംഗിയാക്കിക്കൊള്ളൂ. അതൊന്നും നിങ്ങളുടെയോ വീടിന്റേയോ വൃത്തിയായി കണക്കാക്കില്ല. കുളിമുറിയിലാണ് ഈ രഹസ്യമിരിക്കുന്നത്. കുളിമുറി ചെറുതാണെങ്കിലും അതിലാണ് കാര്യമിരിക്കുന്നത്. ഈ ചെറിയ മുറിയില്‍ വെയ്ക്കാനാകാട്ടെ ഒത്തിരി വസ്തുക്കളുണ്ട്. അവ ശരിയായി ഓര്‍ഡര്‍ ആയി വെയ്കുന്നിടത്താണ് നിങ്ങളുടെയും വീടിന്റേയും വിജയം.

സോപ്പും, ഷാമ്പൂവും സൂക്ഷിച്ച് വെച്ചില്ലെങ്കില്‍ നിലത്തുവീണാല്‍ അതില്‍ ചവിട്ടി വീഴാനും സാധ്യതയുണ്ട്. വസ്ത്രങ്ങള്‍ കുളിമുറിയില്‍ വെച്ച് അലക്കിയാല്‍ ദുര്‍ഗന്ധം തങ്ങി നില്‍ക്കാനും സാധ്യതയുണ്ട്. ഇങ്ങനെ കുളിമുറിയെ അലങ്കോലമാക്കാന്‍ കാര്യങ്ങള്‍ ഒരുപിടിയുണ്ട്. കുളിമുറിയെ നയിക്കാന്‍ ചില വിദ്യകളിതാ.

സ്റ്റെപ്പ് 1
ബാത്ത്‌റൂം ആക്‌സസറീസ് (സോപ്പ്, ബക്കറ്റ്, കപ്പ്, ഷാംപൂ മുതലായവ) എല്ലാം യഥാസ്ഥാനത്ത് വെയ്ക്കുക. സോപ്പ്, ബോഡി വാഷ്, തുടങ്ങിയ കെമിക്കല്‍ സാധനങ്ങള്‍ സൂക്ഷിക്കുവാന്‍ കപ്പ് ബോര്‍ഡ്(ചുവരലമാര) ഉപയോഗിക്കുക. ചുവരലമാര ഇല്ലെങ്കില്‍ ഒരെണ്ണം വാങ്ങിക്കുക. സാധനങ്ങള്‍ അടുക്കുംചിട്ടയുമായി വെച്ചാല്‍ ആവശ്യം നേരത്ത് അന്വേഷി്ച്ച് ഓടേണ്ടി വരില്ല.

സ്‌റ്റെപ്പ് 2
ഇനി ചെയ്യേണ്ടത് ഊരിയിടുന്ന വസ്ത്രങ്ങള്‍ ഇട്ടുവെയ്ക്കുവാനായി ഒരു ബക്കറ്റ് കുളിമുറിയുടെ മൂലയില്‍ സ്ഥാപിക്കുകയാണ്. വെറും തറയില്‍ തുണികള്‍ ഇടരുത്. മാത്രമല്ല അധികനേരത്തേക്ക് ‌നനച്ചുവെയ്ക്കുകയുമരുത്. പെട്ടെന്ന് തന്നെ അലയ്ക്കണം. ഇല്ലെങ്കില്‍ ചീത്ത മണം ഉണ്ടാകും.

സ്റ്റെപ്പ് 3
വെള്ള ടൈലുകളാണ് കുളിമുറിയില്‍ വിരിച്ചിരിക്കുന്നതെങ്കില്‍ കുളിമുറിയില്‍ ഒരു ചെറിയ ചൂല്‍ വാങ്ങിവെച്ച് ദിവസവും കഴുകി വൃത്തിയാക്കുക, കഴുകുന്നതിന് വെള്ളം മാത്രം ഉപയോഗിച്ചാല്‍ മതിയാകും. സോപ്പ് പൊടി തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ടൈലിന് വഴുക്കല്‍ സ്വഭാവം കൈവരും. വഴുക്കി വീഴുന്നതിനെത്തുടര്‍ന്നുള്ള അപകടങ്ങള്‍ അതുവഴി ഒഴിവാക്കാം.

സ്റ്റെപ്പ് 4
കുളികഴിഞ്ഞാല്‍ ബക്കറ്റും മഗും, ബാത്ത്‌റൂം കസേരയും ഏതെങ്കിലും ഒരു ഭാഗത്ത് വെയ്ക്കുക. അവിടവിടെയായി വലിച്ചുവാരിയിട്ടാല്‍ കുളിമുറി ആകെ ഇടുങ്ങിയതുപോലെ തോന്നിയേക്കാം.

സ്‌റ്റെപ്പ് 5
കുളിമുറിയില്‍ എല്ലായ്‌പ്പോഴും ബാത്ത്‌റൂം ഫ്രെഷ്‌നറും സ്‌പ്രേയും ഉപയോഗിക്കുക. സുഗന്ധം പരക്കട്ടെ. പൂക്കളുടെ സുഗന്ധമുള്ള സ്‌പ്രേകളും ഫ്രഷ്‌നറുകളുമാണ് കുളിമുറിയില്‍ ഉപയോഗിക്കുവാന്‍ നല്ലത്

English summary

Steps To Organise Your Bathroom

Bathrooms could be termed as the mirror of one's house. However clean and organised you keep your house, it is if no use if the bathroom is messed up and dirty.Bathrooms are like the cleanliness indicators of one's house. So you should make it a point to keep your bath upto date.
X
Desktop Bottom Promotion