For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്വേറിയം സ്ഥാപിക്കുമ്പോളറിയാന്‍

By Super
|

വീടുകളിലും മറ്റും അക്വേറിയം സ്ഥാപിച്ച് അതില്‍ മീന്‍ വളര്‍ത്തുന്നത് വളരെ സാധാരണമാണ്. അധികം പ്രയാസമൊന്നുമില്ലാതെ ചെയ്യാവുന്ന ഒരു ഹോബിയാണ് അക്വേറിയം പരിപാലിക്കുകയെന്നത്. എന്നാല്‍ ഈ ഹോബിയെ നിരുത്സാഹപ്പെടുന്ന തരത്തിലുള്ള പല തെറ്റിദ്ധാരണകളുമുണ്ട്.

അത്തരം ചില കാര്യങ്ങളും അവയുടെ യാഥാര്‍ത്ഥ്യവും അവതരിപ്പിക്കുകയാണിവിടെ.

അക്വേറിയം പരിപാലനം ചെലവേറിയതാണ്

അക്വേറിയം പരിപാലനം ചെലവേറിയതാണ്

പലരും കരുതുന്നത് ഒരു അക്വേറിയം സ്ഥാപിക്കുകയെന്നത് വളരെ ചെലവേറിയ കാര്യമാണെന്നാണ്. എന്നാല്‍ അത് ശരിയല്ല. അക്വേറിയം വലുതാകുമ്പോള്‍ പരിപാലനം എളുപ്പമാകും. ശുദ്ധജലമത്സ്യങ്ങളെ വളര്‍ത്തുകയെന്നത് ചെലവ് കുറഞ്ഞതുമാണ്. ഇവ പെട്ടന്ന് തന്നെ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നവയാണ്. അക്വേറിയം പരിപാലനത്തില്‍ വരുന്ന ചെലവുകള്‍ മത്സ്യത്തിനുള്ള തീറ്റയും, വെള്ളം ശുദ്ധീകരിക്കലും, വെളിച്ച ക്രമീകരണവുമാണ്. വളരെ പണംമുടക്ക് കുറഞ്ഞ ഇക്കാര്യങ്ങള്‍ മതി അക്വേറിയം സംരക്ഷിക്കാന്‍.

ടാങ്കിലെ വെള്ളം എല്ലാ ദിവസവും മാറ്റണം

ടാങ്കിലെ വെള്ളം എല്ലാ ദിവസവും മാറ്റണം

പൂര്‍ണ്ണമായും തെറ്റാണ് ഇക്കാര്യം. മാത്രമല്ല ഇത്തരത്തില്‍ വെള്ളം മാറ്റിയാല്‍ മത്സ്യങ്ങള്‍ ചാവുകയും ചെയ്യും. അക്വേറിയം പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യം അതിലെ വെള്ളം ഒരിക്കലും പൂര്‍ണ്ണമായി മാറ്റരുത് എന്നതാണ്. എല്ലാ ആഴ്ചയും 10-20 ശതമാനം വെള്ളം മാറ്റാം. വെള്ളം ശുചീകരിക്കുന്ന സംവിധാനമുണ്ടെങ്കില്‍ മസത്തിലൊരിക്കല്‍ 30-50 ശതമാനം വെള്ളം മാറ്റിയാല്‍ മതി. വെള്ളത്തിലുള്ള ബാക്ടീരിയ മത്സ്യങ്ങളെ നിലനില്‍ക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍ വെള്ളം പൂര്‍ണ്ണമായി മാറ്റുന്നത് അവ ചത്തൊടുങ്ങാനിടയാകും.

ക്യാറ്റ്/സക്കര്‍ മത്സ്യ ഇനങ്ങള്‍ ടാങ്ക് വൃത്തിയാക്കും

ക്യാറ്റ്/സക്കര്‍ മത്സ്യ ഇനങ്ങള്‍ ടാങ്ക് വൃത്തിയാക്കും

പലരും കരുതുന്നത് ക്യാറ്റ് മത്സ്യങ്ങള്‍ ടാങ്കിലുള്ള മ്റ്റ് മത്സ്യങ്ങളുടെ വിസര്‍ജ്യം ഭക്ഷിക്കുകയും അങ്ങനെ ടാങ്ക് വൃത്തിയായി ഇരിക്കുകയും ചെയ്യുമെന്നാണ്. എന്നാല്‍ അത് ശരിയല്ല എന്ന് മാത്രമല്ല അങ്ങനെ ചെയ്യുന്ന മത്സ്യങ്ങളുടെ ആരോഗ്യത്തെ അത് ബാധിക്കുകയും ചെയ്യും. അക്വേറിയത്തില്‍ ആല്‍ഗകള്‍ അഥവാ വെള്ളത്തില്‍ വളരുന്ന കളകളുണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. മത്സ്യം ടാങ്ക് വൃത്തിയാക്കില്ല എന്നത് ഓര്‍മ്മിക്കുക.

ചെറിയ ടാങ്ക് തുടക്കക്കാര്‍ക്ക് അനുയോജ്യമാണ്

ചെറിയ ടാങ്ക് തുടക്കക്കാര്‍ക്ക് അനുയോജ്യമാണ്

ഇത് ഒരിക്കലും ശരിയല്ല. നിങ്ങളൊരു ഹോബിയായി അക്വേറിയം സ്ഥാപിക്കുകയാണെങ്കില്‍ അത് തീരെ ചെറുതാകരുത്. ചെറിയ ടാങ്കുകള്‍ വൃത്തിയാക്കാന്‍ വളരെ പ്രയാസമുള്ളതാണ്. വലിയ ടാങ്കുകള്‍ പരിപാലിക്കാന്‍ എളുപ്പവും ഇതില്‍ കഴിയുന്ന മത്സ്യങ്ങളുടെ ആയുസ് കൂടുതലുമായിരിക്കും. വളര്‍ത്ത് മത്സ്യങ്ങളെ, പ്രത്യേകിച്ച് സ്വര്‍ണ്ണമത്സ്യങ്ങളെ ചെറിയ പാത്രങ്ങളില്‍ വളര്‍ത്തുന്നത് നല്ലതല്ല. ഇവയ്ക്ക് സഞ്ചരിക്കാന്‍ കുറഞ്ഞ സ്ഥലം മാത്രമേ ഉണ്ടാകൂ, അതോടൊപ്പം ഇവ വേഗത്തില്‍ ചാവുകയും ചെയ്യും.

മത്സ്യങ്ങളുടെ എണ്ണം അമിതമായാല്‍ ചീത്തയാണ്

മത്സ്യങ്ങളുടെ എണ്ണം അമിതമായാല്‍ ചീത്തയാണ്

മത്സ്യങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യത്തിന് ഓക്സിജന്‍ ആവശ്യമാണ്. അതുപോലെ തന്നെ അവയുടെ വിസര്‍ജ്യങ്ങള്‍ കൃത്യമായി നീക്കം ചെയ്യേണ്ടതുമുണ്ട്. അല്ലെങ്കില്‍ ഇവയിലെ വിഷാംശം ദോഷകരമായി ബാധിക്കും. ഒരു നിശ്ചിത അളവ് വെള്ളത്തിന് നിശ്ചിത എണ്ണം മത്സ്യങ്ങളെ ഉള്‍ക്കൊള്ളാനാവും. അതോടൊപ്പം സമയാസമയങ്ങളില്‍ വെള്ളവും മാറ്റിക്കൊണ്ടിരുന്നാല്‍ ഒരു പ്രശ്നവുമുണ്ടാകില്ല.

സ്വഭാവിക അന്തരീക്ഷം നശിക്കും

സ്വഭാവിക അന്തരീക്ഷം നശിക്കും

അക്വേറിയത്തില്‍ വളര്‍ത്തുന്ന മത്സ്യങ്ങള്‍ പ്രത്യേകം തയ്യാറാക്കിയ സാഹചര്യത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നവയാണ്. ഇവയ്ക്ക് പുറമേയുള്ള ജലാശയങ്ങളിലോ, പുഴയിലോ വളരാനാവില്ല. ഇവയെ അവിടെ വിട്ടാല്‍ തീറ്റകണ്ടെത്താനാവാതെയും, മറ്റ് ജീവികളാലും ഇവ നശിക്കുകയേ ഉള്ളൂ. അതിനാല്‍ തന്നെ ഇവ സ്വാഭാവിക സാഹചര്യം നശിപ്പിക്കും എന്ന് പറയുന്നത് ശരിയല്ല.

Read more about: decor അലങ്കാരം
English summary

Myths About Keeping Aquarium

Keeping fish in aquariums is a hobby which is quite common. People are often very apprehensive about keeping fish and having an aquarium,
Story first published: Tuesday, October 1, 2013, 15:23 [IST]
X
Desktop Bottom Promotion