For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലങ്കാരത്തിന് ക​ണ്ണാടികള്‍

By Super
|

കണ്ണാടികള്‍ ഏറെക്കാലമായി മനുഷ്യജീവിതത്തിന്‍റെ ഒരു പ്രധാന ഭാഗമാണ്. മുഖം നോക്കാനെന്നതിലുപരി വൈവിധ്യപൂര്‍ണ്ണമായ ഉപയോഗമാണ് കണ്ണാടികള്‍ക്ക് ഇന്നുള്ളത്. വീടുകള്‍ക്കുള്ളിലും മറ്റും കൂടുതല്‍ വെളിച്ചം ലഭിക്കാനും, അലങ്കാരങ്ങള്‍ക്കും കണ്ണാടികള്‍ ഉപയോഗിക്കുന്നു. വീട്ടിലും കെട്ടിടങ്ങള്‍ക്കുള്ളിലും മാത്രമല്ല മുറ്റത്തും, പൂന്തോട്ടങ്ങളിലുമൊക്കെ കണ്ണാടി ഉപയോഗിച്ച് മനോഹാരിത വര്‍ദ്ധിപ്പിക്കാം. ഉടഞ്ഞ് പോയ കണ്ണാടി കഷ്ണങ്ങള്‍ കൊണ്ട് അലങ്കാര വസ്തുക്കളുമുണ്ടാക്കാം.

മൊസൈക് കണ്ണാടി - വീടുകള്‍ അലങ്കരിക്കാന്‍ മികച്ച ഒരു വസ്തുവാണ് കണ്ണാടി കഷ്ണങ്ങള്‍. കരകൗശലവസ്തുക്കളോട് ഭ്രമമുള്ളവര്‍ക്ക് മൊറോക്കന്‍ ശൈലിയിലുള്ള മേശയോ, ചുമരോ കണ്ണാടി കഷ്ണങ്ങളുപയോഗിച്ച് നിര്‍മ്മിക്കാം. ടൈലുകള്‍ക്കൊപ്പം കണ്ണാടിയും ഉപയോഗിച്ച് പ്രതലങ്ങള്‍ ആകര്‍ഷകമാക്കാന്‍ കഴിയും.

Mirror

പുരാതനമായ കണ്ണാടികള്‍ - പഴമയറിയ കണ്ണാടികള്‍ക്ക് അവയുടേതായ സൗന്ദര്യവും മൂല്യവുമുണ്ട്. ഇന്‍റീരിയര്‍ ഡിസൈനിംഗില്‍ ഒരു ഗോഥിക് സ്പര്‍ശം നല്കാന്‍ ഇത്തരം പഴക്കം ചെന്ന കണ്ണാടികള്‍ ഉപയോഗിക്കാം. പഴയ കണ്ണാടികള്‍ കെട്ടിടങ്ങള്‍ പൊളിച്ച് വില്ക്കുന്നിടത്തുനിന്നും പഴയ സാധനങ്ങള്‍ വില്ക്കുന്നിടത്തുനിന്നും സംഘടിപ്പിക്കാം. ഇവ മുറികളുടെ മൂലകളിലും, കൂട്ടമായും തൂക്കാം. അവയുടെ പരസ്പരം യോജിക്കാത്ത ഫ്രെയിമുകളുടെ രൂപം ഒരു പ്രശനമേയല്ല. പഴമയുടെ മൂല്യവും ആഢ്യത്തവുമാണ് അവ പ്രതിനിധാനം ചെയ്യുന്നത്.

ഫ്രെയിം ഡെക്കറേഷന്‍ - സ്ഥലത്തിനനുസരിച്ച് ഫ്രെയിമുകളുടെ രൂപത്തിനും മാറ്റം വരുത്താം. ഒരു പ്രദേശത്തിന്‍റെ മൂഡ് അനുസരിച്ച് അത് നിശ്ചയിക്കാം. ഉദാഹരണത്തിന് കുളിമുറിക്ക് ഒരു കടല്‍ സ്പര്‍ശം നല്കാന്‍ കണ്ണാടിയുടെ ഫ്രെയിം കക്കകള്‍ കൊണ്ടും, തീരത്ത് നിന്ന് ലഭിക്കുന്ന ഉണങ്ങിയ ചെറുകമ്പുകള്‍ കൊണ്ടും അലങ്കരിക്കാം.

ഒരു വലിയ കണ്ണാടിയുടെ മുന്നില്‍ ചെറിയ ഒരു ഫ്രെയിം വച്ച് അതിന് താഴെയായി നിറയെ ചെടികള്‍ കൊണ്ട് അലങ്കരിക്കുക. ഇത് നല്ല ദര്‍ശന സുഖം നല്കുന്ന കാഴ്ചയാണ്.കണ്ണാടികള്‍ ഇടുങ്ങിയ വെളിച്ചം കുറവുള്ള മുറികളിലും, കപ്ബോര്‍ഡുകളുടെ വശങ്ങളിലും പതിച്ച് വെളിച്ചക്കുറവ് പരിഹരിക്കാം.

ഡൈനിംഗ് ടേബിളിന് മുകളിലും ചെറുകണ്ണാടി കഷ്ണങ്ങള്‍ കൊണ്ട് അലങ്കാരം നടത്താം. വെളിച്ചം കുറഞ്ഞ ഒരു ഇടനാഴിയുടെ മുകളില്‍ കണ്ണാടി പതിച്ചാല്‍ മനോഹരമായ രീതിയില്‍ നിലാവ് പോലെ വെളിച്ചം ലഭിക്കും. കണ്ണാടികഷ്ണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അവ സുരക്ഷിതമാണ് എന്നുറപ്പ് വരുത്തണം.

പൂന്തോട്ടങ്ങളിലും കണ്ണാടികള്‍ ഉപയോഗിച്ച് മനോഹാരിത വര്‍ദ്ധിപ്പിക്കാം. പൂന്തോട്ടങ്ങള്‍ക്കരികെയുള്ള ഭിത്തികളില്‍ വലിയ കണ്ണാടികള്‍ സ്ഥാപിച്ചാല്‍ തോട്ടത്തിന് കൂടുതല്‍ വ്യാപ്തി തോന്നും. ഇരുണ്ട ഭിത്തികളിലും, വേലികളിലും കണ്ണാടികള്‍ ഉപയോഗിക്കാം. എന്നാല്‍ സൂര്യപ്രകാശം വീഴുന്ന സ്ഥലങ്ങളില്‍ കണ്ണാടികള്‍ സ്ഥാപിക്കരുത്. അങ്ങനെ ചെയ്താല്‍ സൂര്യപ്രകാശം ശക്തിയായി പ്രതിഫലിച്ച് ചെടികള്‍ക്ക് ഉണക്ക് തട്ടാനിടയാകും.

Read more about: decor അലങ്കാരം
English summary

Home, Garden, Mirror, Beauty, വീട്, അലങ്കാരം, കണ്ണാടി, ഭംഗി,

Mirrors have long been used to brighten up a home by bringing in more light and sparkle. Hang a large, plain mirror and you immediately create a magical "through-the-looking-glass" effect. However, there are a number of ways to use mirrors more imaginatively throughout your home. You can use mirrors outdoors to add mysterious "rooms" and beckoning pathways to a small yard or garden. Even broken, mirrors can be put to good use in craft projects.
X
Desktop Bottom Promotion