For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിവിംഗ് റൂം അലങ്കരിയ്ക്കാം

|

വീട്ടില്‍ എല്ലാവരും പ്രത്യേകമായി അലങ്കാരങ്ങള്‍ നല്‍കുന്ന മുറിയാണ് ലിവിംഗ് റൂം. അതിഥികളെ സ്വീകരിയ്ക്കുന്ന മുറിയെന്നതു കൂടിയാണ് ഇതിന് കാരണം.

ലിവിംഗ് റൂം അലങ്കാരത്തിന് കൂടുതല്‍ പണം നല്‍കി ആര്‍ഭാടപൂര്‍ണമായ അലങ്കാരങ്ങള്‍ വേണമെന്നില്ല. ഒരല്‍പം ഭാവനയും ഇത് പ്രാവര്‍ത്തികമാക്കാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങളുടെ ലിവിംഗ് റൂം നിങ്ങള്‍ക്കു തന്നെ ഭംഗിയാക്കാവുന്നതേയുള്ളൂ,

പെയിന്റിംഗുകള്‍

പെയിന്റിംഗുകള്‍

ഭംഗിയുള്ള, വ്യത്യസ്തമായ പെയിന്റിംഗുകള്‍ ലിവിംഗ് റൂമില്‍ വയ്ക്കാം. ഇത് ലിവിംഗ് റൂമിന് ജീവന്‍ നല്‍കും.

കണ്ണാടി

കണ്ണാടി

വിശാലമായ ലിവിംഗ് റൂമാണെങ്കില്‍ മുറിയില്‍ ഒരു ചുവരിലായി വലിയ കണ്ണാടി വയ്ക്കാം. അല്‍പം വ്യത്യസ്തമായ ഒരു അലങ്കാരമാകുമിത്.

പെയിന്റ്‌

പെയിന്റ്‌

ലിവിംഗ് റൂമിന് ചേരുന്ന പെയിന്റടിയ്ക്കുന്നത് അലങ്കാരങ്ങളില്‍ പ്രധാനമാണ്. അല്‍പം കടുത്ത നിറങ്ങളായിരിക്കും ലിവിംഗ് റൂമിന് ഭംഗി പകരുന്നത്. ഈ നിറത്തോടും ചേരുന്ന വിധത്തിലായിരിക്കണം മുറിയിലെ മറ്റു സാധനങ്ങള്‍.

വാള്‍ പേപ്പറുകള്‍

വാള്‍ പേപ്പറുകള്‍

ചുവരുകളില്‍ വാള്‍ പേപ്പറുകള്‍ ഉപയോഗിയ്ക്കുന്നത് ലിവിംഗ് റൂമിന് വ്യത്യസ്തമായ ഒരു ലുക് നല്‍കും. എന്നാല്‍ ഇത് ഒരു ചുവരില്‍ മാത്രം ഉപയോഗിയ്ക്കുക.

സെന്റര്‍ ടേബിള്‍

സെന്റര്‍ ടേബിള്‍

സോഫയ്‌ക്കൊപ്പം ഒരു ചെറിയ സെന്റര്‍ ടേബിള്‍ ഉണ്ടാകേണ്ടതും വളരെ പ്രധാനം. ഇരിപ്പിടത്തിന് പൂര്‍ണത് നല്‍കുന്ന ഒന്നാണിത്.

വെളിച്ചം

വെളിച്ചം

ലിവിംഗ് റൂമില്‍ വെളിച്ചം വളരെ പ്രധാനം. ഇതിന് ചേരുന്ന ഭംഗിയുള്ള, അതേ സമയം ആവശ്യത്തിനു പ്രകാശം നല്‍കുന്ന വിളക്കുകള്‍ ഉപയോഗിയ്ക്കണം.

Read more about: decor അലങ്കാരം
English summary

Living Room Simple Decor Ideas

But, what happens when you enter a home where the living room is spacious but not utilised properly? You would want to tell your friend or host to deck the halls well and make use of the space he/ she is blessed with, right? Like this, there are a number of homes which has the perfect space to fit a lot of materials in it, but eventually people have no clue how to make their living room presentable and fine.
 
 
Story first published: Thursday, September 26, 2013, 15:40 [IST]
X
Desktop Bottom Promotion