For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിവിംഗ് റൂം അലങ്കാരത്തിന് ചെടികള്‍

|

ലിവിംഗ് റൂമില്‍ അലങ്കാരങ്ങള്‍ എല്ലാ വീടിന്റെയും ഒരു പൊതുസ്വഭാവമാണെന്നു പറയാം. ഇതിനായി വഴികള്‍ പലതുണ്ട്. അലങ്കാര വസ്തുക്കള്‍, പെയിന്റിംഗുകള്‍, ലൈറ്റുകള്‍, സ്റ്റാച്യു, ഫഌവര്‍ വേസുകള്‍ എന്നിവയെല്ലാം ഇതില്‍ ചിലതു മാത്രം.

ലിവിംഗ് റൂമില്‍ പച്ചപ്പാഗ്രഹിയ്ക്കുന്നവര്‍ക്ക് ചെടികള്‍ വളര്‍ത്താം. എല്ലാ തരം ചെടികളും ലിവിംഗ് മുറിയുടെ അലങ്കാരത്തിനു ചേര്‍ന്നില്ലെന്നിരിക്കും. എന്നാല്‍ ലിവിംഗ് റൂം അലങ്കാരത്തിന് ഉപയോഗിക്കാന്‍ പറ്റിയ ചില പ്രത്യേക തരം ചെടികളുണ്ട്.

ഇവയ്ക്കു പലതിനും ആരോഗ്യവശങ്ങളുമുണ്ടെന്നതാണ് പ്രധാനം.

HOME

ആര്‍ക പാം എന്ന ഒരിനം പനകള്‍ ലഭിയ്ക്കും. അധികം ഉയരം വയ്ക്കാത്ത ഇവ ലിവിംഗ് റൂം അലങ്കാരത്തിനുള്ള ഒരു മുഖ്യ വഴിയാണ്. ഇത് ചൂടു കുറയ്ക്കാനും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നീക്കി ശുദ്ധവായു നല്‍കാനും സഹായിക്കും.

സനേക്ക് പ്ലാന്റ് എന്ന ഒരിനം ചെടിയുണ്ട്. ഓക്‌സിജന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നതു കൊണ്ട് ഇത് കിടപ്പുമുറിയിലും വയ്ക്കാവുന്ന ഒന്നാണ്. നീണ്ട് വീതിയില്ലാത്ത ഇലകളോടു കൂടിയ ഇതും അലങ്കാരത്തിനു പറ്റിയ ഒന്നു തന്നെ.

കറ്റാര്‍ വാഴയും സ്വീകരണമുറിയിലെ അലങ്കാരത്തിനു നല്ലതാണ്. ധാരാളം ഔഷധഗുണങ്ങളുള്ള ഇത് വായു മലിനീകരം തടയാന്‍ നല്ലതാണ്.

റബ്ബര്‍ ചെടിയും അലങ്കാരത്തിനു പറ്റിയ ഒന്നാണ്. കട്ടി കൂടിയ ഇലകളോടു കൂടിയ ഇതിന്റെ ഇളം ഇലകള്‍ ചുവപ്പു രാശിയുള്ളതാണ്. ഇത് അധികം വെയിലില്ലാത്ത സ്ഥലത്താണ് വയ്‌ക്കേണ്ടത്. വിഷാംശം നീക്കം ചെയ്യാന്‍ ഇത് നല്ലതാണ്.

മണി പ്ലാന്റ് ലിവിംഗ് റൂമില്‍ വയ്ക്കുന്നത് സമ്പത്തു കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് പടര്‍ന്നു കയറുന്ന ചെടിയാണ്.

Read more about: decor അലങ്കാരം
English summary

Living Room Decor

Indoor plants can brighten up the atmosphere of your home. Apart from the decoration, plants are also very important in today's polluted environment.
Story first published: Tuesday, August 6, 2013, 16:00 [IST]
X
Desktop Bottom Promotion