For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ വീടും വിശാലമാക്കാം!!

By Shibu T Joseph
|

വീട് ഏതൊരാളിന്റേയും സ്വപ്‌നമാണ്. ചിലര്‍ വലിയ വീടുകള്‍ പണിയുമ്പോള്‍ ചിലര്‍ ചെറുവീടുകള്‍ പണിയുന്നു. എത്ര വലിയ വീട് പണിതാലും സ്ഥലം സൂക്ഷിച്ച് വിനിയോഗിച്ചില്ലെങ്കില്‍ സ്ഥലമില്ലെന്നേ തോന്നൂ. ചെറിയ ചില വീടുകള്‍ കാണാം.

കാഴ്ച്ചയില്‍ ചെറുതായിരിക്കും പക്ഷേ അവര്‍ നിര്‍മ്മാണത്തിലും അലങ്കാരത്തിലും പുലര്‍ത്തിയിരിക്കുന്ന വൈദഗ്ദ്യം കൊണ്ട് വീട് കൂടുതല്‍ വിശാലമായി തോന്നാം. മുറികളുടെ അലങ്കാരം, പെയിന്റ്, ഫര്‍ണീച്ചറുകളുടെ കിടപ്പ് ഇതെല്ലാം ഇവിടെ പ്രധാനമാണ്. നിങ്ങളുടെ വീട് സ്ഥലസൗകര്യമുള്ളതാക്കുവാന്‍ ചില വഴികളാണ് താഴെ പറയുന്നത്.

How to make your home look spacious

വെളിച്ചം

നല്ല രീതിയില്‍ വിതാനം ചെയ്തിരിക്കുന്ന ലൈറ്റിംഗ് സിസ്റ്റത്തിന് വീടിന്റെ കാഴ്ച്ചയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കും. വലിയ മുറിയുടെ പ്രതീതി സൃഷ്ടിക്കാം. തെളിച്ചമാര്‍ന്ന വെളിച്ചമാണ് നിങ്ങളുടെ മുറിയിലെങ്കില്‍ ആ മുറിയുടെ ഓരോ കോണിലും ആ വെളിച്ചം പ്രതിഫലിക്കും. മങ്ങിയ വെളിച്ചമാണെങ്കില്‍ മുറിയുടെ ശോഭയും കെടും ചെറുതായി തോന്നുകയും ചെയ്യും

പെയിന്റിംഗ്

ഇളം നിറത്തിലുള്ള പെയിന്റും അതിന് ചേര്‍ന്ന ഷേഡുകളുമാണ് വീടിന് ഉപയോഗിക്കുന്നതെങ്കില്‍ വീടിന്റെ ആകെ മുഖച്ഛായ മാറ്റാന്‍ അതിന് കഴിയും. കൂടുതല്‍ സ്ഥലമുള്ളതാക്കാന്‍ പെയിന്റിന് സാധിക്കും. അടുത്ത പ്രാവശ്യം പെയിന്റ് വാങ്ങുമ്പോള്‍ ഇളം നിറത്തിലുള്ളത് തിരഞ്ഞെടുക്കൂ. ഒരു നിറത്തിന്റെ തന്നെ നിറഭേദങ്ങള്‍ തിരഞ്ഞെടുക്കുന്നതും നല്ലതാണ്. അവ വീടിന് കൂടുതല്‍ അഴകും നല്‍കും.

ഫര്‍ണീച്ചറുകള്‍

ആവശ്യമില്ലാത്ത ഫര്‍ണീച്ചറുകള്‍ കയറ്റിയിട്ട് സ്ഥലസൗകര്യം കുറയ്ക്കാതിരിക്കുക. ഫര്‍ണീച്ചറുകളും മറ്റ് അനുബന്ധസാധനങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ ഒതുങ്ങിയവ വാങ്ങുക. ആവശ്യമില്ലാത്ത പഴയ ഫര്‍ണീച്ചറുകള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ ഉപേക്ഷിക്കുക.കുറെ സ്ഥലം ലാഭിക്കാം.

കണ്ണാടി

വീടിന്റെ അഴക് കൂട്ടുന്നതില്‍ കണ്ണാടികളുടെ പങ്ക് വലുതാണ്. പഴയകാലത്തെ വീടുകളുടെ ഭംഗിയും പ്രധാന അലങ്ക്രാരവസ്തുവുമായിരുന്നു കണ്ണാടികള്‍. കോണുകളില്‍ വെയ്ക്കുക. അവയുടെ പ്രതിഫലനങ്ങള്‍ മുറിയുടെ അഴക് കൂട്ടുന്നതിനൊപ്പം വിശാലമായ ലുക്കും പ്രദാനം ചെയ്യും.

ഇതിന് പുറമെ വേറെയുമുണ്ട് ചില കുറുക്കുവഴികള്‍. ചെറിയ ചെറിയ മാറ്റങ്ങളിലൂടെ വീട് വലുതായി തോന്നിപ്പിക്കാം. സീലിംഗുകളില്‍ ഇളം നിറത്തിലുള്ള പെയിന്റടിക്കുക. ലളിതമായ അലങ്കാരരീതികള്‍ അവലംഭിക്കുക. വീട്ടുപകരണങ്ങളിലും ലാളിത്യം പുലര്‍ത്തുക. ജനല്‍ കര്‍ട്ടണുകള്‍ തുറന്നുവെയ്ക്കുക. ഈ കുറുക്കുവഴികള്‍ കൊണ്ട് നിങ്ങളുട വീടിനെ കൂടുതല്‍ അലങ്കരിക്കാം. മനോഹരമാകുന്നതിനൊപ്പം സൗകര്യവും കൂട്ടാം.

English summary

How to make your home look spacious

A small house according to square feet area can be made to look bigger in volume and space. Similarly a larger square feet house can look smaller in volume and space.
X
Desktop Bottom Promotion