For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫാങ്ഷുയി പ്രകാരം വീടൊരുക്കാം

By Super
|

പുതുതായി സ്ഥലം വാങ്ങുമ്പോൾ , അല്ലെങ്കിൽ കെട്ടിടങ്ങള്‍ പണിയുമ്പോൾ , വീട് വെക്കുമ്പോൾ , അലങ്കാര പണികൾ ചെയുമ്പോൾ എന്തിനു ഒരു പൂന്തോട്ടം നിർമിക്കുമ്പോൾ പോലും പ്രധാനമായും നാം ശ്രദ്ധിക്കേണ്ടത്, അത് നമുക്ക് സന്തോഷവും നമ്മിൽ അറിയാത്ത ഒരു ശക്തിയും പ്രവഹിപ്പിക്കുന്നുണ്ടോ എന്നാണ്.

സ്ഥലത്തിന്‍െറ അളവുകൾ , കെട്ടിടങ്ങളുടെയോ മറ്റോ രൂപ കല്‍പ്പന, അലങ്കാര പണികൾ എന്നിവ ചെയ്യുമ്പോള്‍ അടിസ്ഥാനമായ ഫെങ്ങ്ഷുയി തത്വങ്ങൾ ശ്രദ്ധിച്ചാൽ ഇത് സാധ്യമാകും.

ഫെങ്ങ്ഷുയി അനുസരിച്ച് തന്നെ നമുക്ക് ശരിയായ സ്ഥലവും, ദിശയും,ദു:ശകുനവും , കെട്ടിടത്തിന്‍െറയും മറ്റും രേഖാ ചിത്രവും , മുറികളുടെ ക്രമീകരണവും എല്ലാം തീരുമാനിക്കാന്‍ കഴിയും. കാന്തിക മണ്ഡലവും ദിശകളുടെ കിടപ്പുമാണ് മുറികള്‍ യഥാവിധി ക്രമീകരിക്കുന്നതിന്‍െറ അടിസ്ഥാനം. ഭൂമിയുടെ കാന്തിക അച്ചുതണ്ടിന്‍െറ കിടപ്പും ദിശകളുടെ കിടപ്പും മനസിലാക്കാന്‍ കഴിയുന്നവര്‍ക്ക് ഫെങ്ങ്ഷൂയി പ്രകാരം വീടുകള്‍ എളുപ്പം രൂപകല്‍പ്പന ചെയ്യാന്‍ കഴിയും.

വീടൊരുക്കുന്നതിലെ ചില അടിസ്ഥാന ഫെങ്ങ് ഷുയി വിധികൾ

പ്രധാനവാതിൽ

പ്രധാനവാതിൽ

പ്രധാനവാതിൽ എപ്പോഴും വീടിലെ മറ്റു വാതിലുകളെകാൾ വലുതായിരിക്കാൻ ശ്രദ്ധിക്കുക. ഒരിക്കലും പ്രധാന വാതിൽ തുറക്കുന്നത് അടുക്കള വശത്തേക്ക് ആകരുത്. പ്രധാന വാതിലിന്‍റ സ്ഥാനത്തിനും പ്രാധാന്യം വളരെ കൂടുതലാണ്. വാതിലിന്‍െറ സ്ഥാനം സ്ഥലത്തിന്റെ കിടപ്പിനും ദിശക്കുമനുസരിച്ച് വ്യത്യസ്തമാകാം . തെക്ക് , കിഴക്ക് , വടക്ക് ,പടിഞ്ഞാറ് ദിശകളെ അഭിമുഖീകരിക്കാതെ വേണം വാതിലുകള്‍ ക്രമീകരിക്കാൻ .

അടുക്കള

അടുക്കള

നാം എന്ത് കഴിക്കുന്നു ,എവിടെ ഇരുന്നു കഴിക്കുന്നു , എങ്ങിനെ കഴിക്കുന്നു എന്നതെല്ലാം നമ്മുടെ ആരോഗ്യ,ശക്തി ശാസ്ത്രത്തിന്റെ

ഭാഗമാണ്. എന്നാൽ വീടിന്‍െറ മൊത്തത്തിലുള്ള യോജിപ്പിനും ഭംഗിക്കും അടുക്കളയുടെ സ്ഥാനം വലിയ പങ്കാണ് വഹിക്കുന്നത്. ഒരേ സമയം ഒന്നില്‍ കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലമാണല്ലോ അടുക്കള .വെള്ളവും തീയും (അടുപ്പ് , വൈദ്യുതി ), ലോഹം (പാത്രങ്ങൾ ) തുടങ്ങിയവ പരസ്പര വിരുദ്ധമാണ് . അടുപ്പും പാത്രങ്ങള്‍ കഴുകാനുള്ള സജീകരണ സ്ഥലവും തമ്മിൽ അകലമുണ്ടായിരിക്കുക എന്നതും വളരെ പ്രധാനമാണ് .

പ്രധാന കിടപ്പ് മുറി

പ്രധാന കിടപ്പ് മുറി

ഒരു വീടിലെ ഏറ്റവും പ്രധാനപെട്ട ഇടമാണ് ഉപയോഗിക്കുന്ന പ്രധാനകിടപ്പ് മുറി. നന്നായി ഉറങ്ങുന്നതിലൂടെ മാത്രമേ ഉന്‍മേഷത്തോടെ പുതിയ ദിനത്തെ വരവേല്‍ക്കാന്‍ കഴിയൂ. ഒരുപാട് ഉറങങുന്നതിലല്ല, മറിച്ച് നന്നായി ഉറങ്ങുന്നതിലാണ് കാര്യം. ചില ദിശയിലുള്ള കിടപ്പുമുറി നല്ല ഉറക്കം പ്രധാനം ചെയുന്നു . മരത്തിന്‍്റെ കട്ടില്‍ ഉള്ള കിടക്കയില്‍ കിടന്നു ഉറങ്ങുക. ലോഹ കട്ടിലുകളേക്കാള്‍ ഇത് ചൂടും സുഖവും നല്‍കും. അതിനാല്‍ കൂടുതല്‍ സമയം ഉറങ്ങാന്‍ കഴിയും. ശനിയുമായി ബന്ധമുള്ളത് എന്ന് പറയുന്ന ലോഹകട്ടിലുകളിലെ ഉറക്കം എപ്പോഴും തണുപ്പുള്ളതും ദുസ്സഹവുമായിരിക്കും.

സ്വീകരണ മുറി

സ്വീകരണ മുറി

വിശ്രമത്തിന് പറ്റിയ ഇടമാണ് സ്വീകരണ മുറി. ഫെങ്ങ്ഷൂയി തത്വപ്രകാരം വീടിന്‍െറ മധ്യഭാഗം ഒരിക്കലും പ്രധാന കാര്യങ്ങള്‍ക്ക് അനുയോജ്യമല്ല എന്നതാണ്. കുറഞ്ഞ അളവില്‍ മാത്രമാണ് ഇവിടെ കോസ്മിക്ക് എനര്‍ജി ലഭിക്കുന്നതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ വീടിന്‍െറ മധ്യഭാഗത്ത് സ്വീകരണ മുറി സജ്ജീകരിക്കുന്നതാകും ഉചിതം. സോഫകളും ഫര്‍ണിച്ചറുകളും വടക്ക് തെക്ക് ഭാഗങ്ങളില്‍ മാത്രം സജ്ജീകരിക്കുക. കിഴക്കു പടിഞ്ഞാറ് ഭാഗങ്ങളില്‍ ഫര്‍ണിച്ചറുകള്‍ തടസമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

കക്കൂസിന്‍െറ സ്ഥാനം

കക്കൂസിന്‍െറ സ്ഥാനം

മുന്‍പൊക്കെ വീടുകളില്‍ നിന്ന് അകന്നായിരുന്നു കക്കൂസിന്‍െറയും കുളിമുറികളുടെയും സ്ഥാനം. എന്നാൽ ഇന്ന് കക്കൂസ് വീടിനോട് ചേർന്ന് തന്നെയാണ് സജീകരിക്കുന്നത്. എന്തൊക്കെ ആയാലും കക്കൂസ് അടുക്കളയില്‍ നിന്ന് അകലത്തിലായിരിക്കാന്‍ ശ്രദ്ധിക്കുക.

ഫെങ്ങ്ഷൂയി

ഫെങ്ങ്ഷൂയി

ഭൂമിയും മനുഷ്യനും സൗരവസ്തുക്കളും തമ്മിലെ അടിസ്ഥാന ബന്ധമാണ് ഫെങ്ങ്ഷൂയി തത്വങ്ങളുടെ അടിസ്ഥാനം. ഇവ പകര്‍ത്തുന്നതിലൂടെ സമാധാനമുള്ള അന്തരീക്ഷത്തില്‍ ആരോഗ്യത്തോടെ ജീവിക്കാന്‍ കഴിയും.

Read more about: decor അലങ്കാരം
English summary

Designing Homes In Feng Shui Way

A simple approach to Feng Shui would be in terms of providing the right plot levels, set backs, proper layout and allocation of rooms. Some of the very generic rules in Feng Shui home design are:-
 
 
X
Desktop Bottom Promotion