For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീടിന്റെ അഴക് കൂട്ടാന്‍ കര്‍ട്ടണ്‍

By Shibu T Joseph
|

ഒരു വീട് സ്വന്തമാക്കുകയെന്നത് ചെറിയ കാര്യമല്ല. വീട് സമാധാനവും ആശ്വാസവും നിറഞ്ഞ ഒരു സ്ഥലമാക്കി മാറ്റുന്നതിലാണ് കാര്യം. ജീവിക്കുന്ന സാഹചര്യം എപ്പോഴും സന്തോഷമുള്ളതായിരിക്കണം. വീടിന്റെ അലങ്കാരപ്പണികളില്‍ പ്രകടമാകുന്നത് നിങ്ങളുടെ അഭിരുചികളും ഇഷ്ടങ്ങളുമാണ്. ഒരു നല്ല താമസസ്ഥലമായി വീട് മാറണമെങ്കില്‍ വീടിന്റെ ഉള്‍ഭാഗം അഴകോടെ ഡിസൈന്‍ ചെയ്യണം. പലര്‍ക്കും അറിയില്ല വീടിന്റെ അകത്തളങ്ങള്‍ ഭംഗിയാക്കുന്നതില്‍ കര്‍ട്ടനുകള്‍ക്കുള്ള പങ്ക്. പലര്‍ക്കും കര്‍ട്ടന്‍ സ്വകാര്യത സൂക്ഷിക്കുന്ന ഒരു തുണി മാത്രമാണ്.
ഒരു വീടിന്റെ ഭംഗി നിശ്ചയിക്കുന്നത് കര്‍ട്ടണിന്റെ നിറങ്ങളാണ്. ചുവരുകളില്‍ തൂക്കിയിട്ടിരിക്കുന്ന ചിത്രവേലകള്‍ക്കൊന്നും നല്‍കാനാവാത്ത അഴകാണ് നല്ല നിറമുള്ള കര്‍ട്ടണ്‍ നല്‍കുക. ശൈത്യകാലത്ത് ചൂട് നഷ്ടമാകുന്നത് തടയാതെ സംരക്ഷിക്കുവാന്‍ കര്‍ട്ടണുകള്‍ക്ക് സാധിക്കും. മുറിക്കുള്ളില്‍ തന്നെ ചൂട് നിലനിര്‍ത്തും. ശൈത്യകാലത്ത് വീടിന് തെരഞ്ഞേടുക്കേണ്ട കര്‍ട്ടണ്‍ നിറങ്ങളെക്കുറിച്ചറിയൂ.

curtain colors for a winter home
1) മണ്ണിന്റെ നിറം
ചിലര്‍ക്ക് മണ്ണിന്റെ നിറം ഇഷ്ടമായിരിക്കും. കാണാനഴകുള്ളതാണ് മണ്‍ നിറം. ഇളം തവിട്ടുനിറമാണ് ചുവരുകള്‍ക്കെങ്കില്‍ കര്‍ട്ടണുകള്‍ക്ക് മണ്ണിന്റെ നിറം നല്‍കിയാല്‍ കാണാന്‍ നല്ല ചന്തമുണ്ടായിരിക്കും. ലളിതമായ കര്‍ട്ടണുകള്‍ക്ക് പകരം അലങ്കരിച്ച കര്‍ട്ടണുകളായിരിക്കും നല്ലത്.
2)ചുവപ്പ്
പ്രകാശമയമായും മനോഹരമായതുമായ കാഴ്ച്ച നല്‍കുന്നവയായിരിക്കും ചുവന്ന കര്‍ട്ടണുകള്‍. ശൈത്യകാലത്തിന് പറ്റിയ നിറം.തണുപ്പിനെ നേരിടാന്‍ പറ്റിയ ആവരണം.
3)മഞ്ഞ നിറം ആര്‍ക്കും പെട്ടെന്ന് പിടിനല്‍കാത്തതും അഴകുള്ളതുമാണ്. ചുവരുകള്‍ക്ക് ഭംഗിയും നല്‍കും.ആവശ്യത്തിന് വെളിച്ചം മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുകയും ചെയ്യും. ചുവരിനും നിലത്തിനും യോജിക്കുമോ എന്നു കൂടി നോക്കണം.
4) ഓറഞ്ച്
ശൈത്യകാലത്തിന് തീര്‍ത്തും അനുയോജ്യമായ നിറം. വീടിന് ആധുനിക ലുക്ക് കിട്ടുകയും ചെയ്യും. നല്ല ശോഭയാര്‍ന്ന നിറമായതിനാല്‍ വീടിന്റെ സൗന്ദര്യം കൂട്ടും. ഓറഞ്ച് കര്‍ട്ടണ്‍ വാങ്ങുമ്പോള്‍ ക്രീം ആവരണമുള്ളത് വാങ്ങുക. ചൂട് തങ്ങി നില്‍ക്കുന്നതിന് ക്രീ ആവരണം സഹായിക്കും.
5)ബോള്‍ഡ് കളറുള്ള കര്‍ട്ടണുകള്‍
അലങ്കരിക്കാത്ത ചുവരുകളാണ് നിങ്ങളുടെ വീടിനെങ്കില്‍ മങ്ങിയ കാഴ്ച്ചയാണെങ്കില്‍ ബോള്‍ഡ് കളേര്‍ഡ് കര്‍ട്ടണുകളായിരിക്കും ഉചിതം. ചുവരുകളുടെ യഥാര്‍ത്ഥ ഭംഗി പുറത്തുകൊണ്ടുവരുവാന്‍ ഇവ സഹായിക്കും.
6)കരിഞ്ചുവപ്പ്
വീട്ടിലെ മരഉപകരണങ്ങളോട് സാദൃശ്യപ്പെട്ട് നില്‍ക്കുന്ന നിറമായിരിക്കും കരിഞ്ചുവപ്പ്. മുറിയിലെ വെളിച്ചവും കര്‍ട്ടണ്‍ നിറവും കൂടി മുറിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.
7) വിന്റര്‍ ബ്ലൂ
ശൈത്യകാലത്തിന് അനുയോജ്യമായ നിറമാണ് നീല, വീടിന്റെ അലങ്കാരത്തിന് നല്ല ഭംഗി നല്‍കും ഈ നിറം. ലിവിംഗ് റൂമിനും ഡൈനിംഗ് റൂമിനും പറ്റിയ കര്‍ട്ടണ്‍ നിറം. ഡ്രോയിംഗ് മുറിയിലും കുട്ടികളുടെ മുറിയിലും വേറെ നിറങ്ങളായിരിക്കും നല്ലത്.

English summary

curtain colors for a winter home

Owning a home is not just a thing, making it a soothing and peaceful place to live is the key. Living atmosphere should be pleasant and calm and your taste and mood reflects in the home décor one chooses. The beauty, and flavor of home decors depends on the owner’s taste.
X
Desktop Bottom Promotion