For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോവണിയിലെ ക്രിസ്‌തുമസ്‌ അലങ്കാരം

By Archana
|

വിശ്വസിക്കാന്‍ കഴിയുമോ? ക്രിസ്‌തുമസിന്‌ ഇനി ഒരാഴ്‌ചയേ ഒള്ളു!!ക്രിസ്‌തുമസ്‌ ആഘോഷിക്കാന്‍ നിങ്ങള്‍ ഒരുങ്ങി കഴിഞ്ഞോ? സുഹൃത്തുക്കള്‍ക്കും കുടുബാംഗങ്ങള്‍ക്കും ഒപ്പം ഈ ക്രിസ്‌തുമസ്‌ രസകരമാക്കേണ്ടേ? ഇതിനായി വീട്‌ എങ്ങനെ അലങ്കരിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയകുഴപ്പത്തിലാണോ നിങ്ങള്‍?

ആഘോഷങ്ങളെ സ്വാഗതം ചെയ്യുന്നതില്‍ അലങ്കാരങ്ങളുടെ പങ്ക്‌ വളരെ വലുതാണ്‌. നിങ്ങള്‍ വീടുകളില്‍ ചെയ്‌തിരിക്കുന്ന അലങ്കാരങ്ങള്‍ നിങ്ങളുടെ വ്യക്തിത്വത്തെയാണ്‌ പ്രതിഫലിപ്പിക്കുക. വീടിന്റെ പലഭാഗങ്ങളും അലങ്കരിക്കുന്നതിനെ കുറിച്ച്‌ മനസ്സില്‍ ചില ധാരണകള്‍ നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ ഗോവണി അലങ്കരിക്കേണ്ടതെങ്ങനെയെന്ന്‌ ഇപ്പോഴും ആശങ്ക ഉണ്ടായേക്കാം.

Christmas décor for staircases

ക്രിസ്‌തുമസ്‌ അലങ്കാരങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ ഗോവണികളുടെ അലങ്കാരം. പുറമെ ഉള്ള അലങ്കാരങ്ങളും ക്രിസ്‌തുമസ്‌ ട്രീയും പൂര്‍ത്തിയായാല്‍ പിന്നെ ഗോവണിയുടെ അലങ്കാരത്തിനാണ്‌ പ്രാധാന്യം. ഗോവണി പടികള്‍ അലങ്കരിക്കുന്നത്‌ വീടിന്റെ മൊത്തം അലങ്കാരത്തിന്റെ മാറ്റ്‌ കൂട്ടും. ക്രിസ്‌തമസിനോടുള്ള നിങ്ങളുടെ ആഭിമുഖ്യം വെളിവാക്കുന്നതാണ്‌ ഗോവണികളുടെ അലങ്കാരം ,അതിനാല്‍ വളരെ നന്നായിത്‌ ചെയ്യുക. ഗോവണികളുടെ അലങ്കാരം എളുപ്പമാക്കുന്നതിന്‌ ചില ആശയങ്ങളിവിടെ പറയുന്നു. അതിഥികളെ നിങ്ങളുടെ അലങ്കാരത്താല്‍ അത്ഭുത പെടുത്തുക.

1. ക്രിസ്‌തുമസ്‌ ഹാരങ്ങള്‍
ഗോവണികള്‍ പഴയതായാലും പുതിയതായാലും ക്രിസ്‌തുമസ്‌ ഹാരങ്ങള്‍ കൊണ്ട്‌ അലങ്കരിച്ചാല്‍ കാഴ്‌ചയില്‍ മനോഹരമായിരിക്കും. ക്രിസ്‌തുമസ്‌ ഹാരങ്ങള്‍ ക്രിസ്‌തുമസ്സിന്റെ ഭാവം കൊണ്ടു വരുന്നതിനൊപ്പം അഴക്‌ കൂട്ടുകയും ചെയ്യും. ഗോവണികള്‍ക്കനുസരിച്ചുള്ള അലങ്കാരങ്ങള്‍ തിരഞ്ഞെടുക്കുക.

2. വിളക്കുകള്‍
ഹാരങ്ങള്‍ കഴിഞ്ഞാല്‍ ഗോവണികളെ ആകര്‍ഷകമാക്കുന്നത്‌ വിളക്കുകളാണ്‌. കൈവരികള്‍ക്കു ചുറ്റും ചെറിയ വിളക്കുകള്‍ വയ്‌ക്കുന്നത്‌ തിളക്കം കൂട്ടാന്‍ സഹായിക്കും.ഹാരങ്ങള്‍ക്കിടയില്‍ ചെറിയ വിളക്കുകള്‍ കത്തുന്നത്‌ കാണാന്‍ മനോഹരമായിരിക്കും

3. അല്‍പം പരിഷ്‌കാരം
ദമ്പതികളായിട്ടാണ്‌ താമസിക്കുന്നതെങ്കില്‍ അലങ്കാരത്തിന്‌ അല്‍പം പ്രണയ ഭാവം നല്‍കാം. വികാരമുണര്‍ത്തുന്ന നിറങ്ങളും പരിഷ്‌കാരങ്ങളും അലങ്കാരത്തില്‍ ഉള്‍പ്പെടുത്തുക. ആളുകളുടെ രീതിയ്‌ക്കനുസരിച്ചുള്ളതായിരിക്കണം കോവണിയുടെ അലങ്കാരങ്ങള്‍. സാറ്റിന്‍ റിബണ്‍, വെളുത്ത ബള്‍ബുകള്‍, പച്ച ഹാരങ്ങള്‍ എന്നിവ ഗോവണിയുടെ അലങ്കാരങ്ങള്‍ പ്രണയ ഭാവം നല്‍കുന്നതിന്‌ ഉപയോഗിക്കാം.

4. ആവര്‍ത്തനം ഒഴിവാക്കാം
പരമ്പരാഗതമായ ഗോവണി അലങ്കാരങ്ങളില്‍ നിങ്ങള്‍ വിരസരാണെങ്കില്‍ വ്യത്യസ്‌തമാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തി നോക്കാം.സാധാരണയില്‍ നിന്നും മാറി കൃത്രിമ ഹാരങ്ങള്‍ കൊണ്ട്‌ കൈവരികള്‍ അലങ്കരിക്കുക. സാധാരണ ഉപയോഗിക്കുന്ന പച്ച ഹാരങ്ങള്‍ക്ക്‌ പകരം ലോഹ ഹാരങ്ങളും മറ്റും ഉപയോഗിക്കുക. നിയോണ്‍ ഓറഞ്ച്‌, പിങ്ക്‌, തെളിഞ്ഞ പിങ്ക്‌, തുടങ്ങിയ നിറങ്ങള്‍ ഗോവണിയുടെ അലങ്കാരത്തിന്‌ തിരഞ്ഞെടുക്കാം. ഹാരങ്ങള്‍ക്ക്‌ പുറമെ മിന്നുന്ന വിളക്കുകളും മറ്റും അലങ്കാരത്തിനായി തിരഞ്ഞെടുക്കാം.

5. ആഭരണങ്ങള്‍

അലങ്കാരത്തില്‍ പല വ്യത്യസ്‌തതകളും വരുത്താന്‍ ശ്രമിക്കുക. ക്രിസ്‌തുമസ്‌ ട്രീ അലങ്കരിച്ചതിന്റെ ബാക്കി അലങ്കാരങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ ഗോവണിക്കായി ഉപയോഗിക്കുക. ക്രിസ്‌തുമസ്‌ ഹാരങ്ങള്‍ക്കൊപ്പം ആഭരണങ്ങളും തൂക്കിയാല്‍ ഗോവണി കൂടുതല്‍ ആകര്‍ഷകമാകും.

മേല്‍പറഞ്ഞ വഴികള്‍ നിങ്ങളുടെ മനസ്സില്‍ പുതിയ ആശയങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയോടെ ക്രിസ്‌തുമസ്‌ ആശംസകള്‍ നേരുന്നു

English summary

Christmas décor for staircases

Can you believe?? Christmas is just a week away!! Are you all geared up to celebrate Christmas and have a fun time with your family and friends?
X
Desktop Bottom Promotion