For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലങ്കാരത്തിന് മെഴുകുതിരികളും

|

വിവാഹം, മതപരമായ ചടങ്ങുകള്‍, കുടുംബാംഗങ്ങള്‍ ഒന്നിച്ചുള്ള അത്താഴം തുടങ്ങിയ വിവിധ അവസരങ്ങളില്‍ മെഴുകുതിരികള്‍ കത്തിക്കാറുണ്ട്‌. വെറുതേ മെഴുകുതിരികള്‍ കത്തിച്ചുവയ്‌ക്കാം. അല്ലെങ്കില്‍ അവ മനോഹരമായി ക്രമീകരിക്കുകയുമാവാം. പ്രത്യേകരീതിയില്‍ കമീകരിച്ചാല്‍ മെഴുകുതിരി നാളത്തിന്റെ പ്രഭ വര്‍ദ്ധിക്കുകയും ചടങ്ങിന്റെ മാറ്റുകൂടുകയും ചെയ്യും.

വിവിധ നിറങ്ങളിലുള്ള വലിയ ക്രിസ്‌മസ്‌ ബോളുകള്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചാല്‍ ഡിസംബര്‍ വരെ പൊടിപിടിക്കാതെ ഇരിക്കും. അവയ്‌ക്ക്‌ മെഴുകുതിരികളുടെ ക്രമീകരണത്തെ തിളക്കമുള്ളതാക്കാന്‍ കഴിയും. വീടിന്റെ രൂപകല്‍പ്പനയ്‌ക്ക്‌ അനുയോജ്യമായ അലങ്കാരരീതികളാണ്‌ തിരഞ്ഞെടുക്കേണ്ടത്‌. ഉദാഹണത്തിന്‌ തവിട്ടുനിറത്തിലുള്ള സൗത്ത്‌വെസ്‌റ്റ്‌ ശൈലികളിലുള്ള വീടുകള്‍ അലങ്കരിക്കുന്നതിന്‌ ചെമ്പും പ്‌ളം അലങ്കാരങ്ങളും തിരഞ്ഞെടുക്കുക.

Candle

ബൗളുപയോഗിച്ചും മെഴുകുതിരികള്‍ അലങ്കരിക്കാം.അലങ്കാരവസ്‌തുക്കള്‍ വലിയൊരു ഗ്ലാസ്‌ ബൗളിലോ ആഴം കുറഞ്ഞ്‌ വിസ്‌താരമുള്ള പാത്രത്തിലോ വയ്‌ക്കുക. ബൗളിന്റെ മുകളില്‍ ചെറിയ മെഴുകുതിരികള്‍ ക്രമീകരിക്കുക. വലിയ മെഴുകുതിരികളാണ്‌ ഉപയോഗിക്കുന്നതെങ്കില്‍, അവ പാത്രത്തില്‍ വയ്‌ക്കുക. അതിനുശേഷം മെഴുകുതിരികള്‍ക്ക്‌ ചുറ്റും അലങ്കാരവസ്‌തുക്കള്‍ ഇടുക.

മെഴുകുതിരികള്‍ മനോഹരമായി ക്രമീകരിക്കുന്നത്‌ സങ്കീര്‍ണ്ണമോ ചെലവേറിയതോ ആയ കാര്യമല്ല. പുസ്‌തകങ്ങള്‍ മാത്രം ഉപയോഗിച്ചും മെഴുകുതിരികള്‍ ഭംഗിയായി ക്രമീകരിക്കാം. നിങ്ങളുടെ താത്‌പര്യത്തിനും ശൈലിക്കും അനുയോജ്യമായ പുസ്‌തകങ്ങള്‍ തിരഞ്ഞെടുക്കുക. അതിനുശേഷം ഒന്നിനുമുകളില്‍ ഒന്നായി മൂന്ന്‌ പുസ്‌തകങ്ങള്‍ അടുക്കിവയ്‌ക്കുക. അതിനുശേഷം വ്യത്യസ്‌ത നീളങ്ങളിലുള്ള മൂന്ന്‌ മെഴുകുതിരികള്‍ പുസ്‌തകങ്ങള്‍ക്ക്‌ മുകളില്‍ സ്ഥാപിക്കുക.

ബുക്കുകളുടെ ഉള്ളടക്കങ്ങള്‍ക്ക്‌ അനുയോജ്യമായ നിറങ്ങളിലുള്ള മെഴുകുതിരികള്‍ തിരഞ്ഞെടുത്താല്‍ നന്നായിരിക്കും. ഉദാഹരണത്തിന്‌ ചുവന്ന നിറത്തിലുള്ള മെഴുകുതിരികള്‍ ചുവന്ന സാറ്റിന്‍ റിബ്ബണ്‍ ഉപയോഗിച്ച്‌ കെട്ടിവയ്‌ക്കാം. കോഫി ടേബിളുകളിലോ ബുക്ക്‌ ഷെല്‍ഫുകളിലോ മേശകളിലോ ഇത്‌ നന്നായി പ്രദര്‍ശിപ്പിക്കാവുന്നതാണ്‌.

വെള്ളമുള്ള സ്ഥലങ്ങളായ കുളിമുറികള്‍, അടക്കുളയില്‍ സിങ്കിന്‌ അടുത്തുള്ള സ്ഥലം എന്നിവിടങ്ങള്‍ക്ക്‌ ഭംഗി പകരാനാണ്‌ കാന്‍ഡില്‍ ഗാര്‍ഡനുകള്‍ അനുയോജ്യം. കാന്‍ഡില്‍ ഗാര്‍ഡന്‍ ഉണ്ടാക്കുന്നതിന്‌ ഗ്‌ളാസ്‌ ബൗള്‍, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മെഴുകുതിരികള്‍, കല്ലുകള്‍, പ്‌ളാസ്റ്റിക്‌ പൂക്കള്‍, മറ്റു അലങ്കാരവസ്‌തുക്കള്‍ എന്നിവ ആവശ്യമാണ്‌.

ഒരു വലിയ ബൗളിലോ വ്യത്യസ്‌ത വലുപ്പങ്ങളിലുള്ള മൂന്ന്‌ ഗ്‌ളാസ്‌ ജാറുകളിലോ വെള്ളം നിറയ്‌ക്കുക. ബൗളിന്റെ അടിഭാഗം കല്ലുകള്‍ കൊണ്ട്‌ അലങ്കരിക്കുക. മിനുസമുള്ളതും വലുപ്പമുള്ളതുമായ കറുത്ത കല്ലുകള്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ ചെറിയ, നിറമുള്ള സ്‌ഫടിക കഷണങ്ങള്‍ ഉപയോഗിക്കുക. വെള്ളത്തില്‍ പ്‌ളാസ്റ്റിക്‌ പൂക്കളിടുക. ഇതിന്‌ മുകളില്‍ നേരത്തേ സൂചിപ്പിച്ച തരത്തിലുള്ള മെഴുകുതിരികള്‍ വയ്‌ക്കുക.

മണ്‍വീടുകളുടെ ഭംഗി കൂട്ടുന്നതിന്‌ മന്‍സാനിറ്റ മരക്കൊമ്പുകള്‍ ഉപയോഗിച്ച്‌ മെഴുകുതിരികള്‍ ക്രമീകരിക്കാന്‍ കഴിയും. ആഴമില്ലാത്ത ഒരു മരപ്പാത്രത്തില്‍ ഒരു മന്‍സാനിറ്റ കൊമ്പ്‌ ഒട്ടിച്ചുവയ്‌ക്കുക. പാത്രത്തില്‍ കല്ലുകള്‍ ഇടുക. തൂക്കിയിടുന്ന കാന്‍ഡില്‍ ഹോള്‍ഡറുകളില്‍ ചെറിയ മെഴുകുതിരികള്‍ വയ്‌ക്കുക. അതിനുശേഷം ഈ മെഴുകുതിരികള്‍ മരക്കൊമ്പില്‍ തൂക്കിയിടണം.

കാന്‍ഡില്‍ ഹോള്‍ഡറുകള്‍ക്ക്‌ മരക്കൊമ്പില്‍ തീ പിടിയ്‌ക്കാത്ത വിധം നീളമുണ്ടെന്ന്‌ ഉറപ്പുവരുത്തുക.

കാന്‍ഡില്‍ ഹോള്‍ഡറുകളായി ഒഴിഞ്ഞ കുപ്പികള്‍ ഉപയോഗിക്കുക. പഴയസാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ നിന്ന്‌ വിവിധ വലുപ്പങ്ങളിലും രൂപങ്ങളിലും നിറങ്ങളിലുമുള്ള ജാറുകള്‍ സംഘടിപ്പിക്കുക.

ചില കുപ്പികളില്‍ ഔഷധച്ചെടികള്‍, കാട്ടുപൂക്കള്‍ അല്ലെങ്കില്‍ കടല്‍ത്തീരത്തു നിന്നും മറ്റും ലഭിക്കുന്ന സ്‌ഫടികകല്ലുകള്‍ എന്നിവ നിറയ്‌ക്കുക. ബാക്കിയുള്ള സ്ഥലത്ത്‌ മെഴുകുതിരികള്‍ വയ്‌ക്കുക. കുപ്പികളെല്ലാം അലങ്കൃതമായ ഓടുകളിലോ പഴയ ട്രേകളിലോ പാത്രങ്ങളിലോ വയ്‌ക്കണം. കക്കയോ സ്‌ഫടിക കല്ലുകളോ ഇവ നിറച്ച കുപ്പികളോ ഈ പാത്രങ്ങളില്‍ അലങ്കാരത്തിനായി വയ്‌ക്കാവുന്നതാണ്‌.

English summary

Home, Decor, Candle, Christmas, Book,വീട്, അലങ്കാരം, മെഴുകുതിരി, ക്രിസ്മസ്, പുസ്തകം

Candles accentuate family dinners, weddings, religious ceremonies and even well-deserved bubble baths after a stressful day at work. Though a simple pillar candle placed on the center of the table can still accomplish its purpose, the soft flickering glow can be highlighted in a variety of more interesting ways.
Story first published: Tuesday, February 5, 2013, 15:00 [IST]
X
Desktop Bottom Promotion