For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഡ്‌റൂം പെയിന്റുകള്‍ തെരഞ്ഞെടുക്കുമ്പോള്‍....

|

ഒരു വീട്ടില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യത നല്‍കുന്നയിടമാണ് ബെഡ്‌റൂമുകള്‍. വീട്ടില്‍ ഒരാള്‍ക്ക് വിശ്രമിക്കാനും ശാന്തമായിരിക്കാനുമെല്ലാം തന്റേതായ ഒരിടം.

കിടപ്പുമുറിയ്ക്ക് അലങ്കാരങ്ങളാകാം. ഇതും ഒരു പരിധി വരെ ഒരാളുടെ മാനസിക സന്തോഷത്തെ സ്വാധീനിയ്ക്കും. ഇതേ രീതിയില്‍ തന്നെ കിടപ്പു മുറിയില്‍ ഉപയോഗിക്കുന്ന പെയിന്റുകളും ഒരാളുടെ മാനസികനിലയെ സ്വാധീനിയ്ക്കുന്നുണ്ട്.

കിടപ്പു മുറിയ്ക്ക് ചുവപ്പു പോലുള്ള കടും നിറങ്ങള്‍ ഉപയോഗിക്കരുത്. ഇത് കാരണമില്ലാതെ മനസില്‍ അശാന്തിയുണ്ടാക്കും.

Paint

നീലയുടെ വകഭേദങ്ങള്‍ കിടപ്പുമുറിയ്ക്ക് യോജിച്ചവയാണ്. ബ്ലൂ നിറം കിടപ്പുമുറിയിലെ റൊമാന്‍സിനേയും സ്വാധീനിയ്ക്കുമെന്നു പറയാം. ബ്ലൂ ഗ്രീന്‍ ഷേഡ്, എര്‍ത്ത് ബ്ലൂ തുടങ്ങിയവയെല്ലാം കിടപ്പുമുറിയില്‍ ഉപയോഗിക്കാം. നീല നിറം മനസിന് ശാന്തി നല്‍കുകയും ചെയ്യും.

ബേബി പിങ്ക്, സണ്‍ ഓറഞ്ച് തുടങ്ങിയ നിറങ്ങളും ബെഡ്‌റൂമിന് ചേരുന്നതാണ്. ഇത്തരം നിറങ്ങള്‍ പൊതുവെ ന്യൂട്രല്‍ നിറങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്.

പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന കിടപ്പുമുറിയാണ് വേണ്ടതെങ്കില്‍ പച്ച നിറത്തിലുള്ള പെയിന്റുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മനസിന് സന്തോഷം പകരുന്ന ഒരു നിറം കൂടിയാണ്. ഹണ്ടര്‍ ഗ്രീന്‍, ഒലീവ് ഗ്രീന്‍ തുടങ്ങിയ നിറങ്ങളും പരീക്ഷിയ്ക്കാം.

വെള്ള, ക്രീം പോലുള്ള നിറങ്ങള്‍ ബെഡ്‌റൂമില്‍ ഉപയോഗിക്കാതിരിയ്ക്കുകയാണ് നല്ലത്.

English summary

Bedroom Paint Trends

If you are looking to paint your bedroom in some of the best colours to have a good night's sleep, then here are the three best colours for you to choose. These three beautiful colours for your bedroom will help you have sweet dreams and will surely add grace to the room.
 
Story first published: Wednesday, August 21, 2013, 15:44 [IST]
X
Desktop Bottom Promotion