For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഡ്‌റൂം കൂടുതല്‍ 'റൊമാന്റിക്' ആക്കൂ

By Super
|

വീടിനുള്ളിലെ ഏറ്റവും കാല്പനികത നിറഞ്ഞ സ്ഥലമാണ് കിടപ്പുമുറി. രാത്രിയിലെ ഏറിയ സമയവും ചെലവഴിക്കുന്നതും, പകല്‍ സമയം അല്പം വിശ്രമിക്കുന്നതും അവിടെയാകും.

അല്പം ഭാവനയും, നൈപുണ്യവുമുണ്ടെങ്കില്‍ കിടപ്പുമുറിയെ ഏറെ കാല്പനിക ഭംഗി നിറഞ്ഞതാക്കാന്‍ സാധിക്കും.

സ്വകാര്യതയുടെ ഒളിത്താവളം

സ്വകാര്യതയുടെ ഒളിത്താവളം

നിങ്ങളുടെ കിടപ്പുമുറിയെ ഒരു ഗുഹയെന്നത് പോലെ സ്വകാര്യതയുടെ ഒരിടമാക്കി മാറ്റുക. നിങ്ങളുടെ ഊര്‍ജ്ജം നഷ്ടപ്പെട്ട മനസിനെയും ശരീരത്തെയും പുനര്‍ജ്ജീവിപ്പിക്കുന്ന, പ്രണയവും, സുഖവും, വൈകാരികതയും നിറഞ്ഞ ഒരിടമാക്കി കിടപ്പുമുറിയെ മാറ്റുക. പ്രണയവും, സംരക്ഷണവും അനുഭവിക്കാവുന്ന ഒരിടമായിരിക്കണം കിടപ്പുമുറി.

വിശാലമായ കിടക്ക

വിശാലമായ കിടക്ക

ഒരു കിടപ്പുമുറിയിലെ പ്രധാന ആകര്‍ഷണം വിശാലമായ കിടക്കയാണ്. ഒരു വലിയ കിടക്കയില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ റിലാക്സ് ചെയ്യുന്നത് ഏറെ സുഖം നല്കുന്ന ഒന്നാണ്. പഴയതോ, പുതിയതോ ആയാലും കിടക്ക സുഖകരവും വലുതുമാകണം.

കിടക്കയുടെ രൂപഭംഗി

കിടക്കയുടെ രൂപഭംഗി

കിടക്കയുടെ രൂപം മൂഡില്‍ മാറ്റം വരുത്താന്‍ സഹായിക്കും. കലാപരവും, നവീനവും, വ്യത്യസ്ഥവുമായ ആകൃതികളിലുള്ള കിടക്ക ഉപയോഗിക്കാം. അത് പൊതിഞ്ഞിരിക്കുന്ന രീതിയും, ഉപയോഗിച്ച തുണിയും കാല്പനിക ഭംഗി നിറഞ്ഞതാവട്ടെ.

സ്ത്രീകളുടെ കിടക്കമുറി

സ്ത്രീകളുടെ കിടക്കമുറി

സ്ത്രീകളുപയോഗിക്കുന്ന മുറിയുടെ കോണില്‍ ഫര്‍ണ്ണിച്ചറുകളൊക്കെ ഉപയോഗിച്ച് ഒരു സ്വകാര്യ ഇടം സൃഷ്ടിക്കാം.

 ജനാലക്കരികെ ഒരു ഇരിപ്പിടം

ജനാലക്കരികെ ഒരു ഇരിപ്പിടം

ജനാലക്കരികെ ഒരു സ്ലാബ് സ്ഥാപിച്ചോ, ചാരുകസേരയിട്ടോ ഇരിക്കാന്‍ സൗകര്യമുണ്ടാക്കുക. ഇവിടെയിരുന്ന് വായിക്കുകയോ ആലോചനകളിലേര്‍പ്പെടുകയോ ചെയ്യാം.

ലഘുഭക്ഷണ മേശ

ലഘുഭക്ഷണ മേശ

30 ഇഞ്ചോ മറ്റോ ഉള്ള വൃത്താകൃതിയുള്ള പ്രഭാതഭക്ഷണം കഴിക്കാനുള്ള ഒരു മേശയും, രണ്ട് കസേരയും സ്ഥാപിക്കുക. വീടിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മാറി ഇവിടെയിരുന്ന് സ്വകാര്യമായി പ്രഭാത ഭക്ഷണം കഴിക്കാം. രാവിലെ ഇവിടെ ഭാര്യക്ക് അഭിമുഖമായിരുന്ന് കാപ്പി കുടിക്കുകയും ചെയ്യുന്നത് നല്ലൊരു അനുഭവമായിരിക്കും.

 ഡ്രസിംഗ് ടേബിള്‍

ഡ്രസിംഗ് ടേബിള്‍

ഡ്രസിംഗ് ടേബിള്‍, ഗ്ലാസ്, കളിമണ്ണ് തുടങ്ങിയവ കൊണ്ടുള്ള സാധനങ്ങള്‍ എന്നിവ മുറിക്ക് ഭംഗി കൂട്ടും. ബെഡിലിരുന്ന് ഭക്ഷണം കഴിക്കാവുന്ന ബെഡ് ട്രേ, പതിഞ്ഞ വെളിച്ചം, മെഴുകുതിരികള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ മുറിയുടെ ഭംഗി വര്‍ദ്ധിപ്പിക്കുന്നവയാണ്.

വെളിച്ചക്രമീകരണം

വെളിച്ചക്രമീകരണം

മിതമായ വെളിച്ചം, മെഴുകുതിരികള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ മുറിയുടെ ഭംഗിയില്‍ കാര്യമായ പങ്ക് വഹിക്കും. ജനാലകളില്‍ മുറിയിലെ വെളിച്ചം കുറയ്ക്കാനുള്ള കര്‍ട്ടനുകള്‍ ഉപയോഗിച്ച് മുറിക്ക് പ്രണയവും, കാല്പനികതയും നിറഞ്ഞ മൂഡ് നല്കാം.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വൈകാരികമായ ഓര്‍മ്മകളുണര്‍ത്തുന്ന പ്രണയവും, വിവിധ ഭൂപ്രദേശങ്ങളും പശ്ചാത്തലമാകുന്ന ചിത്രങ്ങള്‍ മുറിയില്‍ തൂക്കാം. ഇത് മനസില്‍ സന്തോഷം നിറയ്ക്കും.

നിറങ്ങള്‍

നിറങ്ങള്‍

ചുവപ്പ്, വെള്ള, കടും ചുവപ്പ്, കടും പച്ച, നീല, പിങ്ക്,ആകാശനീല തുടങ്ങി കടുത്തതും, കടുപ്പം കുറഞ്ഞവയുമായ നിറങ്ങള്‍ ഇടകലര്‍ത്തി മുറിക്ക് വേറിട്ടൊരു ഭംഗി നല്കാം. ഇത് ഏറെ മനസുഖം നല്കും.

പഠനമേശ

പഠനമേശ

മുറിയില്‍ പഴമ തോന്നിക്കുന്ന ഒരു എഴുത്ത് മേശയും കസേരയും സ്ഥാപിക്കുക. ഇത് പഴയൊരു തോന്നല്‍ ഉളവാക്കുകയും, ഇവിടെയിരുന്ന് വായനയും എഴുത്തും സാധ്യമാവുകയും ചെയ്യും.

മിനി ബാര്‍

മിനി ബാര്‍

കിടപ്പ് മുറിയില്‍ ചെറിയൊരു ഫ്രിഡ്‍ജ് വച്ച് അതില്‍ ഷാംപെയ്നോ, വൈനോ സൂക്ഷിക്കാം. തനിച്ചിരുന്ന് വിശ്രമ സമയം നിങ്ങള്‍ക്ക് ആസ്വദിക്കാം.

വിനോദം

വിനോദം

കിടപ്പ് മുറിയില്‍ ഒരു ടെലിവിഷന്‍ സ്ഥാപിച്ചാല്‍ സ്വകാര്യതയിലിരുന്ന് സിനിമകളും, പരിപാടികളും കാണാം.

വിളക്കുകള്‍

വിളക്കുകള്‍

സ്ഫടിക തൊങ്ങലുകളുള്ള അലങ്കാര വിളക്കുകള്‍ മുറിയില്‍ സ്ഥാപിക്കാം. തൂക്കിയിടുന്ന തരം അലങ്കാരച്ചെടികളും, വിളക്കുകളും ഉപയോഗിച്ചാല്‍ മനോഹരമായ വിധത്തില്‍ മുറിയില്‍ നിഴലുകള്‍ ക്രമീകരിക്കാം.

കണ്ണാടികള്‍

കണ്ണാടികള്‍

കത്തുന്ന മെഴുകുതിരികളെ പ്രതിഫലിപ്പിക്കാന്‍ ഡ്രസിംഗ് ടേബിളിന് മുകളിലും, മേശയുടെ വശങ്ങളിലുമൊക്കെ കണ്ണാടികള്‍ സ്ഥാപിക്കുക.

 അലമാരകള്‍

അലമാരകള്‍

മികച്ച ആകൃതിയിലുള്ള അലമാരകള്‍ ഉപയോഗിക്കണം. സ്ഥിരം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍, ചാര്‍ജ്ജറുകള്‍, സ്റ്റേഷനറി സാധനങ്ങള്‍ എന്നിവയൊക്കെ ഇതിന്‍റെ വലിപ്പുകളില്‍ സൂക്ഷിക്കാം.

സ്ഥലം പരമാവധി ഉപയോഗിക്കു

സ്ഥലം പരമാവധി ഉപയോഗിക്കു

മുറിയിലെ എല്ലാ സാധനങ്ങളും കൃത്യമായ സ്ഥലങ്ങളില്‍ അടുക്കി സൂക്ഷിക്കുക. അവയൊക്കെ എളുപ്പം എടുക്കാന്‍ സാധിക്കുന്ന വിധത്തിലാകണം ക്രമീകരിക്കേണ്ടത്. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വേണം.

Read more about: decor അലങ്കാരം
English summary

Add Romace To Your Bedroom

This is perhaps the most romantic space in the house, where you spend
 the maximum time at night and lounge during the day. A little
 creativity and some ingenuity, and viola — a mundane space can
 translate into a coffee-table book example of dazzling romantic style.
X
Desktop Bottom Promotion