For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവിവാഹിതരുടെ വീടിന്റെ മോടി കൂട്ടാം

By Super
|

നിങ്ങള്‍ ഒറ്റയ്‌ക്കാണെങ്കില്‍ വീട്‌ ഭംഗിയായി വയ്‌ക്കാന്‍ പലപ്പോഴും സമയം കിട്ടണമെന്നില്ല. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒറ്റയ്‌ക്ക്‌ താമസിക്കുന്നവര്‍ക്കും വീട്‌ ആകര്‍ഷകമാക്കാന്‍ സാധിക്കും.മുറി വൃത്തിയാക്കാന്‍ ആരും സഹായത്തിന്‌ ഇല്ലാത്തതിനാല്‍ വളരെ കുറച്ച്‌ സാധനങ്ങള്‍ മാത്രം വീട്ടിലേക്ക്‌ വാങ്ങുന്നതാണ്‌ ഉചിതം. ഒരാള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കൂടുതല്‍ സാധനങ്ങള്‍ ഉപയോഗിക്കേണ്ടി വരില്ല. എന്നാല്‍, അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വസ്‌തുക്കള്‍ തീര്‍ച്ചയായും വാങ്ങേണ്ടതുണ്ട്‌. വീടിന്റെ ഭംഗി കൂട്ടുന്നതിനൊപ്പം ഇത്‌ നിങ്ങള്‍ക്ക്‌ സുരക്ഷിതത്ത്വവും നല്‍കും.

ഒറ്റയ്‌ക്ക്‌ താമസിക്കുന്നവരുടെ വീട്ടില്‍ അത്യാവശ്യം വേണ്ട ചിലതാണ്‌ താഴെ പറയുന്നത്‌. ഇതില്‍ നിങ്ങളുടെ വീടിന്‌ ആവശ്യമായതും അനുയോജ്യമായതും എതെല്ലാമെന്ന്‌ കണ്ടെത്തി വാങ്ങുക.

അടുക്കള

അടുക്കള

നിങ്ങള്‍ തനിച്ചാണ്‌ താമസിക്കുന്നതെങ്കില്‍ അടുക്കളയിലേക്ക്‌ വളരെയധികം പാത്രങ്ങള്‍ വാങ്ങേണ്ട ആവശ്യമില്ല. ദിവസേനയുള്ള ആവശ്യങ്ങള്‍ക്ക്‌ വേണ്ട ഓരോ പാത്രങ്ങള്‍ വീതം വാങ്ങുക.

 കിടക്ക

കിടക്ക

സോഫ കം ബെഡ്‌ ആണ്‌ അവിവാഹിതരുടെ വീടിന്‌ അനുയോജ്യം. പകല്‍ സമയം സോഫയായും രാത്രിയില്‍ കിടക്കയായും ഇത്‌ ഉപയോഗിക്കാം.

ഭിത്തി

ഭിത്തി

നിങ്ങളൊരു കലാസ്‌നേഹിയാണെങ്കില്‍ ഭിത്തിയില്‍ ചിത്രങ്ങളും മറ്റും തൂക്കിയിടാം. ഇത്തരത്തില്‍ ചെയ്യുന്നത്‌ മുറികള്‍ക്ക്‌ ശാന്തതയും ഊഷ്‌മളതയും നല്‍കും.

ചെടികള്‍

ചെടികള്‍

വീടിനകത്ത്‌ ചെടിച്ചട്ടികള്‍ വയ്‌ക്കുന്നത്‌ മുറികളുടെ ഭംഗികൂട്ടും. വെള്ള ലില്ലി പോലുള്ള ചെടികള്‍ വീടിനകത്ത്‌ വളര്‍ത്താന്‍ നല്ലതാണ്‌. വീടിനകത്തെ മാലിന്യങ്ങള്‍ വലിച്ചെടുത്ത്‌ നിങ്ങളെ ആരോഗ്യത്തോടിരിക്കാന്‍ ഇവ സഹായിക്കും.

അലങ്കാരങ്ങള്‍

അലങ്കാരങ്ങള്‍

മണികള്‍, നാണയ രൂപങ്ങള്‍ , സ്വര്‍ണ മത്സ്യം തുടങ്ങി വിവിധ ഇനങ്ങള്‍ കൊണ്ട്‌ വീടലങ്കിരിക്കാം. ഇത്തരം ഫെങ്‌ ഷൂയി സാധനങ്ങള്‍ ആരോഗ്യവും സമൃദ്ധിയും നല്‍കുമെന്നാണ്‌ വിശ്വാസം.

നിറം

നിറം

തെളിഞ്ഞ നിറങ്ങളായിരിക്കണം കിടക്കുന്ന മുറിക്ക്‌ നല്‍കുന്നത്‌. വെളുപ്പ്‌, വെല്‍വെറ്റ്‌, വെയില്‍ മഞ്ഞ നിറങ്ങള്‍ കിടക്കുന്ന മുറിക്ക്‌ അനുയോജ്യമാണ്‌. സുഖകരമായ ഉറക്കത്തിന്‌ ഇത്‌ സഹായിക്കും.

വിളക്കുകള്‍

വിളക്കുകള്‍

അവിവാഹിതരുടെ വീടുകള്‍ അലങ്കരിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ്‌ ഇത്‌. വായന മുറയിലും കിടക്കയുടെ വശത്തും വിളക്കുകള്‍ വയ്‌ക്കുന്നത്‌ നല്ലതാണ്‌.

 മീഡിയ ടേബിള്‍

മീഡിയ ടേബിള്‍

ഒറ്റയ്‌ക്ക്‌ താമസിക്കുന്ന അവിവാഹിതരുടെ വീട്ടില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കുന്നവയാണ്‌ മ്യൂസിക്‌ സിസ്റ്റം, ടെലിവിഷന്‍ എന്നിവ. ഭിത്തികള്‍ക്ക്‌ തെളിഞ്ഞ നിറം നല്‍കിയിട്ടുള്ള മുറികളില്‍ ഇരുണ്ട നിറത്തിലുള്ള മീഡിയ ടേബിള്‍ ആണ്‌ നല്ലത്‌.

പൂപ്പാത്രം

പൂപ്പാത്രം

അവിവാഹിതരുടെ വീടലങ്കരിക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ്‌ പൂപ്പാത്രങ്ങള്‍. നല്ല നിറവും മണവുമുള്ള പൂവുകള്‍ വീടിന്റെ ഭാവം തന്നെ മാറ്റും. റോസ, മുല്ല തുടങ്ങി വിവിധ വര്‍ണങ്ങളിലുള്ള പൂവുകള്‍ മുറികളില്‍ സുഗന്ധം പരത്തും.


Read more about: decor അലങ്കാരം
English summary

Accessories For Bachelor Apartment

Given below are some of the basic necessities that a bachelor/ spinster needs when it comes to home decor for an apartment. Take a look at what you need and try to get rid of things in your apartment which you are not using, as it will block space unnecessarily.
 
 
X
Desktop Bottom Promotion