For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

|

ദീപാവലിയ്ക്ക് രംഗോലിയിടുന്നത് പതിവാണ്. പല വര്‍ണങ്ങളിലും ദീപങ്ങളിലുമുള്ള രംഗോലികള്‍ വീടിനു മുന്നിലിടുന്നത് ഐശ്വര്യദായമാണെന്നാണ് കരുതുന്നത്.

ഓണത്തിന് പൂക്കളമിടുന്നതിനോട് സാമ്യമുള്ള ഒരു ആചാരമാണിത്. രംഗോലിയിടാന്‍ വിവിധ വര്‍ണങ്ങളിലെ പൊടികളാണ് ഉപയോഗിക്കുകയെന്നു മാത്രം. ദൈവങ്ങളുടെ ചിത്രങ്ങള്‍, പൂക്കളുടെ ഡിസൈനുകള്‍, ഓം, സ്വസ്തിക് പോലുള്ള അടയാളങ്ങള്‍ എന്നിവയെല്ലാം തന്നെ രംഗോലിയില്‍ ഇടാറുണ്ട്.

രംഗോലിയിട്ട് ചിരാതുകളില്‍ തിരി കൊളുത്തി വച്ചാല്‍ ഐശ്വര്യം വീട്ടിലേക്കെത്തുമെന്നതാണ് വിശ്വാസം.

വിവിധ രീതിയിലുള്ള രംഗോളി ഡിസൈനുകള്‍ നോക്കൂ. ഇവ വേണമെങ്കില്‍ പരീക്ഷിച്ചു നോക്കുകയുമാകാം. അധികം ബുദ്ധിമുട്ടാതെ ആര്‍ക്കും വരയ്ക്കാവുന്ന രംഗോളി ഡിസൈസുകളാണിവ.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

ഈ ഡിസൈന്‍ പൂവിന്റെ ആകൃതിയിലാണ്. വെള്ളവും ചുവപ്പും നിറത്തിലുള്ള പൊടികളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

വിവിധ വര്‍ണങ്ങള്‍ നിറഞ്ഞതാണ് ഇവിടെ കാണുന്ന രംഗോളി ഡിസൈന്‍. ചുറ്റും വര്‍ണഭംഗിയുള്ള ചിരാതുകള്‍ കൊണ്ട് അലങ്കരിക്കുകയുമാകാം.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

പച്ച, നീല, മഞ്ഞ വര്‍ണങ്ങള്‍ എടുത്തു കാണിക്കുന്ന രംഗോലിയാണിത്. ഡിസൈന്‍ ചെയ്ത ചെറിയ കുടം നടുവില്‍ വച്ചിരിക്കുന്നു.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

വര്‍ണഭംഗിയുല്ല ചെറിയ രംഗോലി വേണ്ടവര്‍ക്ക് പരീക്ഷിക്കാവുന്ന മാര്‍ഗം. വിവിധ നിറത്തിലുള്ള വര്‍ണങ്ങള്‍ക്കൊപ്പം അഞ്ചു ചിരാതുകളും ഇതിന് ഭംഗി നല്‍കുന്നു.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

ചിരാതുകള്‍ക്കൊപ്പം റോസപ്പൂ കൊണ്ട് അലങ്കരിച്ചിരിക്കുന്ന രംഗോലിയാണിത്. മഞ്ഞ, നീല, പച്ച, മജന്ത, വെള്ള വര്‍ണങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

വിവിധ വര്‍ണങ്ങളിലുള്ള റോസപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ രംഗോലി നോക്കൂ. ചിരാതുകളും പ്രകാശം ചൊരിഞ്ഞ് ഒപ്പമുണ്ട്. അധികം വലിപ്പമില്ലാത്ത ചെറിയ രംഗോലിയാണിത്.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

വര്‍ണപ്പകിട്ടുള്ള മറ്റൊരു രംഗോലി. ഭംഗി നല്‍കാന്‍ നടുവില്‍ വലിയൊരു ചിരാതുമുണ്ട്.

ദീപാവലിയ്ക്ക് വിവിധ രംഗോലികള്‍

ശംഖിന്റെ ആകൃതിയിലുള്ള വ്യത്യസ്തമായ രംഗോലി. ചതുര, ത്രികോണ ആകൃതികളാണ് മുന്‍പിട്ടു നില്‍ക്കുന്നത്. ചുറ്റും ചിരാതുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുമുണ്ട്.

English summary

Home, Garden, Diwali, Rangoli, Diya, Rose, വീട്, അലങ്കാരം, ദീപാവലി, രംഗോലി, ആഘോഷം, ചിരാത്, റോസ്,

Here is a fabulous array of Diwali Rangoli designs! Get inspired from these traditional yet extremely artistic Rangoli designs for Diwali. Just have a look..
Story first published: Saturday, November 10, 2012, 11:58 [IST]
X
Desktop Bottom Promotion