അലങ്കാരം ബാത്ത്‌റൂമോളം

Posted by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍ അഭിപ്രായം   മെയില്‍

വീട് പണിയുന്നതിനേക്കാള്‍ വീട് അലങ്കരിക്കുന്നതില്‍ ആളുകള്‍ ശ്രദ്ധിക്കുന്ന കാലമാണിത്. അപ്പോള്‍ പിന്നെ ബാത്ത്‌റൂമിനേയും എന്തിന് അലങ്കാരത്തില്‍ നിന്ന് ഒഴിവാക്കണം.

Bathroom

ബാത്ത്‌റൂമില്‍ നിന്ന് ആവശ്യമില്ലാത്ത എല്ലാ വസ്തുക്കളും മാറ്റുകയാണ് ആദ്യം വേണ്ടത്. ഒഴിഞ്ഞ ബോട്ടിലുകള്‍, ഉപയോഗിക്കാത്ത സാധനങ്ങള്‍ എന്നിവ എടുത്തു മാറ്റണം.

ബാത്ത്‌റൂം നല്ലപോലെ വൃത്തിയാക്കുക. ഈ വൃത്തി എപ്പോഴും കാത്തു സൂക്ഷിക്കുകയും വേണം. ബാത്ത്‌റൂമില്‍ ആകര്‍ഷകമായ പെയിന്റടിയ്ക്കാം. രണ്ടു കളര്‍ പെയിന്റടിച്ചാല്‍ ആകര്‍ഷകത്വം കൂടും. പെട്ടെന്ന് അഴുക്കാവാന്‍ സാധ്യതയുള്ളതു കൊണ്ട് കടുത്ത നിറം ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. സ്േ്രപ പെയിന്റ് ഉപയോഗിച്ചാല്‍ അഴുക്ക് നീക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും. പെട്ടെന്ന് പോവുകയുമില്ല.

പഴയ തരം പൈപ്പുകളും ലൈറ്റുകളും മറ്റും മാറ്റി പുതിയ രീതിയിലുള്ള വയ്ക്കുക. അപ്പോള്‍ത്തന്നെ ബാത്ത്‌റൂമിന് പുതുജീവന്‍ ലഭിയ്ക്കും.

ബാത്ത്‌റൂമില്‍ ജനലുകള്‍ക്ക് സുതാര്യമായ, ഭംഗിയുള്ള കര്‍ട്ടനുകള്‍ ഉപയോഗിക്കാം. ഇത് ബാത്ത്‌റൂം കൂടുതല്‍ ആകര്‍ഷകമാക്കും.

ചെറിയ പോട്ടില്‍ വെള്ളം നിറച്ച് അതില്‍ പൂവുകളിടുന്നത് നന്നായിരിക്കും. അതുപോലെ സുഗന്ധം വരാനുള്ള വസ്തുക്കളും ബാത്ത്‌റൂമില്‍ സൂക്ഷിക്കാം.

പഴയ ബക്കറ്റുകളും കപ്പുകളും മാറ്റി പുതിയവ വാങ്ങാം. ഇവ ഇടയ്ക്കിടെ വൃത്തിയാക്കുകയും വേണം,

ക്ലോസറ്റും മറ്റും എപ്പോഴും വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കണം. ഭംഗിയ്‌ക്കൊപ്പം വൃത്തിയും വളരെ പ്രദാനം തന്ന.

English summary

Home, Decor, Bathroom, Ligth, Water, Bucket, വീട്, അലങ്കാരം, ബാത്ത്‌റൂം, പൈപ്പ്, ലൈറ്റ്, ജനല്‍, വെള്ളം, ബക്കറ്റ്

No one wants to spend time in a mismatched and messy-looking bathroom. That's one space where many people find comfort.
Please Wait while comments are loading...
Subscribe Newsletter
Your Fashion Voice