ഒരു വീട്ടില്‍ പൊസറ്റീവ് എനര്‍ജി വന്നു നിറയണം. എന്നാലേ ഇത് വീടാവൂ. വീട്ടലുള്ളവര്‍ക്ക് സന്തോഷവും സമാധാനവുമുണ്ടാകൂ. ഇതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കൂ. ഇതില്‍ പലതും ഫാങ്ഷുയിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
തെക്കുപടിഞ്ഞാറേക്ക് തുറക്കുന്ന വിധത്തിലാകരുത് പ്രധാന വാതില്‍ എന്നത് ഒരു കാര്യം. ഈ രീതിയില്‍ തുറക്കുന്ന വാതിലുകള്‍ കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ ഇത്തരം ഭാഗത്ത് ഭഗവാന്റെ ഫോട്ടോ വയ്ക്കുക.
വീട്ടിലെ പൂജാമുറിയും കിഴക്കു വടക്കായി വരുന്നതു തന്നെയാണ് നല്ലത്.
അടുക്കളയുടെ സ്ഥാനം തെക്ക് കിഴക്കാവുന്നതാണ് ഫാങ്ഷുയി പ്രകാരം നല്ലത്. വടക്ക് പടിഞ്ഞാറായുള്ള അടുക്കള സാമ്പത്തിക, ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.
പ്രധാന ബെഡ് റൂം തെക്ക് പടിഞ്ഞാറു ദിശയിലായിരിക്കണം. തെക്കോട്ടോ പടിഞ്ഞാട്ടോ തല വച്ചു കിടക്കാം. കിഴക്കും ഒരു പരിധി വരെ കുഴപ്പമില്ല. വടക്കോട്ട് വെടക്കും തല വയ്ക്കില്ല എന്ന പുരാണം ഫാങ്ഷുയിക്കും ബാധകമാണ്. ബെഡ്‌റൂമില്‍ വെള്ളത്തിന്റെയോ ഫൗണ്ടനുകളുടേയോ ചിത്രം വയ്ക്കരുത്.
കോണിപ്പടിക്കു കീഴെയായുള്ള സ്ഥലം പൂജാമുറിയാക്കുന്ന രീതി പലയിടത്തുമുണ്ട്. ഇത് നല്ലതല്ല.
വടക്ക് കിഴക്കോട്ടായി കനം കൂടിയ സാധനങ്ങളൊന്നും തന്നെ വയ്ക്കരുത്. ഇത് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടാക്കും.
ബോണ്‍സായ് വൃക്ഷങ്ങളും ഫാങ്ഷുയി പ്രകാരം വീട്ടില്‍ വയ്ക്കാന്‍ പാടില്ല. ഇത് വിവിധ രംഗങ്ങളിലെ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും.
ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും അല്‍പം ഉപ്പിട്ട വെള്ളം കൊണ്ട് നിലം തുടയ്ക്കുന്നത് ഗുണം ചെയ്യും.




















