Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പ്രണയമുണര്‍ത്തും ബെഡ്‌റൂം അലങ്കാരം

Posted by:
Published: Saturday, February 4, 2012, 15:10 [IST]

02 04 Vday Bedroom Decor Aid0200
 

വാലന്റൈന്‍സ് ഡെ പുറത്തെ ബഹളങ്ങളില്‍ ആഘോഷിക്കാന്‍ താല്‍പര്യമില്ലാത്തവരുണ്ടാകും. ഇത്തരക്കാര്‍ക്ക് വീട്ടിനുള്ളില്‍ തന്നെ പ്രണയമാഘോഷിക്കാം. ഇതിന് ഏറ്റവും പറ്റിയ ഇടമാണ് ബെഡ്‌റൂം. മനോഹരമായ അലങ്കരിച്ച ബെഡ്‌റൂമില്‍ സ്വകാര്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത് ആരിലും പ്രണയമുണര്‍ത്തും.

ബെഡ്‌റൂമിലെ ലൈറ്റുകളാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അരണ്ട വെട്ടമാണ് റൊമാന്റിക് മൂഡിന് കൂടുതല്‍ നല്ലത്. ഉള്ള ലൈറ്റുകള്‍ വല്ലാതെ വെളിച്ചമുള്ളവയാണെങ്കില്‍ എന്തെങ്കിലും ഷേഡ് വച്ച് മറക്കാം. അല്ലെങ്കില്‍ അരണ്ട വെട്ടമുള്ള ബള്‍ബുകള്‍ ഉപയോഗിക്കാം.

മുറിയില്‍ സുഗന്ധമുള്ള മെഴുകുതിരികള്‍ കത്തിച്ചു വയ്ക്കാം. ഇത് സുരക്ഷിതമായി ചെയ്യണമെന്നു മാത്രം. പല നിറമുള്ള മെഴുകുതിരികള്‍ മുറിയില്‍ അവിടിവിടെയായി കത്തിച്ചു വയ്ക്കുന്നത് പ്രണയഛായ നല്‍കും. ആവശ്യത്തിന് മെഴുതിരി വെട്ടമുണ്ടെങ്കില്‍ അതനുസരിച്ച് ലൈറ്റുകള്‍ ഓഫാക്കുകയും ചെയ്യാം.

മുറിയില്‍ ചുവന്ന നിറമുള്ള റോസാപ്പൂക്കള്‍ വേണം. ഇവ ഫഌവര്‍വേസിലോ ചുവരിലോ വയ്ക്കാം. ഹൃദയാകൃതിയിലുള്ള അലങ്കാരവസ്തുക്കള്‍ ചുവരില്‍ തൂക്കിയിടുന്നതും നല്ലതാണ്. ചുവപ്പിന് പകരം പിങ്ക് നിറമുള്ള റോസപ്പൂക്കളും ഉപയോഗിക്കാം. പൂക്കള്‍ വാടിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം.

പ്രണയ നിമിഷങ്ങളെ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ ചുവരില്‍ തൂക്കിയിടാം. പങ്കാളികള്‍ ഒരുമിച്ചുള്ള ചിത്രങ്ങളായാലും നന്ന്. വിവാഹ ആല്‍ബത്തിലെ ചിത്രങ്ങളായാലും മതി.

കിടക്കയ്ക്കും തലയിണയ്ക്കും പ്രണയം സൂചിപ്പിക്കുന്ന തരത്തിലുള്ള വിരികളും കവറുകളും തെരഞ്ഞെടുക്കുക. നിറയെ ചുവപ്പ്, പിങ്ക് പൂക്കളുള്ള വിരികള്‍ നന്നായിരിക്കും. കാറ്റില്‍ പറക്കുന്ന കനംകുറഞ്ഞ ജനല്‍വിരികളും തെരഞ്ഞെടുക്കാം.


അറിയിക്കാതെ ചെയ്താല്‍ ഇത്തരത്തിലുള്ള അലങ്കാരങ്ങള്‍ വാലന്റൈന്‍സ് ദിനത്തില്‍ നിങ്ങളുടെ പങ്കാളിക്ക് ഒരു സര്‍പ്രസ് സമ്മാനം കൂടിയാകും. വേണമെങ്കില്‍ വാതിലിന് പുറത്ത് ഒരു ബോര്‍ഡും തൂക്കാം, 'പ്ലീസ് ഡോണ്ട് ഡിസ്റ്റര്‍ബ്'.

English summary
Decorating a bedroom for Valentine's Day can be lots of fun---especially if you are creating a special atmosphere as a surprise for your Valentine. Keeping in mind that lighting sets the mood, gauzy fabrics are dreamy and flowers always communicate romance, go ahead and get carried away using pink and more pink as your Valentine theme color,
Subscribe Newsletter