For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്തെ ജൈവ പച്ചക്കറി കൃഷി

By VIJI JOSEPH
|

ശൈത്യകാലത്ത് കൃഷി ചെയ്യുന്ന കാരറ്റ്, ശതാവരി, ചീര, ലെറ്റ്യൂസ്, തുടങ്ങിയവയൊക്കെ മണ്ണിനടിയില്‍ വളരുന്നവയായതിനാല്‍ സൂര്യപ്രകാശം അല്പം മാത്രമേ ആവശ്യമുള്ളൂ. മഴക്കാലം അവസാനിക്കുന്നതോടെ കൃഷി ചെയ്യുന്ന ഇവ ശൈത്യകാലത്താണ് വിളവെടുക്കുക. ഇവയൊക്കെ നിങ്ങളുടെ മുറ്റത്തും പൂന്തോട്ടത്തിലുമൊക്കെ എളുപ്പത്തില്‍ കൃഷിചെയ്യാനാവും.

ജൈവ രീതിയില്‍ കൃഷി ചെയ്യാവുന്നതാണ് ഈ ശൈത്യകാല പച്ചക്കറികള്‍. ജൈവ കൃഷിയെന്നാല്‍ കൃത്രിമപദാര്‍ത്ഥങ്ങളും രാസവസ്തുക്കളും ഉപയോഗിക്കാതെയുള്ള കൃഷി എന്നാണര്‍ത്ഥമാക്കുന്നത്. സ്വഭാവികവും, പരിസ്ഥിതി സൗഹൃദകരവുമായ ജൈവകൃഷി ചാക്രിക രീതി, ജൈവ വളങ്ങളുടെ ഉപയോഗം, വളര്‍ച്ചക്കായി കൃത്രിമ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക എന്നിവ വഴിയാണ് നടപ്പില്‍ വരുത്തുക. ഇന്ന് ജൈവവിളകള്‍ക്ക് ഉയര്‍ന്ന അളവില്‍ ആവശ്യക്കാരുണ്ട്. ഇവ പരിസ്ഥിതി സൗഹൃദകരവും, ആരോഗ്യപ്രദമായവയുമാണ്.

Tips to grow winter vegetables organically

വേനല്‍ക്കാല പച്ചക്കറികളും ഇതേ രീതിയില്‍ വളര്‍ത്താവുന്നതാണ്. ചെറിയ പ്രദേശത്തും വലിയ പ്രദേശങ്ങളിലും വളരെ എളുപ്പത്തില്‍ ഈ രീതിയില്‍ കൃഷി ചെയ്യാനാവും. വേനല്‍ക്കാല പച്ചക്കറികള്‍ ജൈവ രീതിയില്‍ കൃഷി ചെയ്യാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. അനുയോജ്യമായവ വിളകള്‍ തെരഞ്ഞെടുക്കുക - ശൈത്യകാലം ലോകത്ത് ഓരോ പ്രദേശത്തും വ്യത്യസ്ഥമാണ്. ചില പ്രദേശങ്ങളില്‍ ഇത് കടുത്തതാകുമ്പോള്‍ ചിലയിടങ്ങളില്‍ ശക്തി കുറഞ്ഞതാണ്. അതിനാല്‍ തന്നെ പച്ചക്കറികള്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ കാലാവസ്ഥയെ അതിജീവിക്കുമോ എന്ന് ശ്രദ്ധിക്കണം. ഓരോയിനം പച്ചക്കറികളും വ്യത്യസ്ഥമായ താപനിലകളില്‍ വളരുന്നവയാണ്. ഉദാഹരണത്തിന് ഉള്ളി 18 ഡിഗ്രിക്ക് താഴെയുള്ള കാലാവസ്ഥയിലും കുഴപ്പമില്ലാതെ വളരും.

2. ചാക്രിക രീതി - മറ്റൊരു പ്രധാന രീതിയാണ് പച്ചക്കറികളും മറ്റ് വിളകളും മാറി മാറി കൃഷി ചെയ്യുന്നത്. ഒരേയിനം പച്ചക്കറി തന്നെ തുടര്‍ച്ചയായി കൃഷി ചെയ്താല്‍ മണ്ണിലെ വളക്കൂറ് നഷ്ടപ്പെടും. അതുപോലെ തന്നെ പലയിനങ്ങള്‍ മാറി മാറി കൃഷി ചെയ്യുന്നത് കീടങ്ങളുടെ ഉപദ്രവം കുറയ്ക്കുകയും ചെയ്യും. വിവിധ കാലങ്ങളില്‍ വ്യത്യസ്ഥമായ കൃഷികള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.

3. വേലി - ശൈത്യകാലത്തെ ശക്തമായ കാറ്റിനെ ചെറുക്കാന്‍ പച്ചക്കറികള്‍ക്ക് സംരക്ഷണം വേണ്ടി വരും. സ്വഭാവികരീതിയില്‍ കാറ്റിനെ തടയാന്‍ ചെടികള്‍ കാറ്റിനെതിരായ ദിശയില്‍ നടുകയോ, കുറ്റിച്ചെടികള്‍ ചുറ്റും നടുകയോ ചെയ്യാം. വീടിന്‍റെ മതിലും ഇത്തരമൊരു മറയായി പ്രവ്ര്‍ത്തിക്കും. ഇവ ചൂട് കാറ്റിനെ മാത്രമേ തടയൂ, വെയിലിന് തടസം സൃഷിടിക്കില്ല എന്ന മെച്ചവുമുണ്ട്.

4. ജൈവവളങ്ങള്‍ - ജൈവ കൃഷിയില്‍ ജൈവ വളങ്ങളാണ് ഉപയോഗിക്കേണ്ടത്. അതപോലെ കീടനാശിനികളും ജൈവരീതിയിലുള്ളവയായിരിക്കണം. മണ്ണിന്‍റെ വളക്കൂറ് നശിപ്പിക്കുന്ന രാസവളങ്ങളും, കീടനാശിനികളും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നില്ല.ബാക്കിയാകുന്ന ഭക്ഷണാവശിഷ്ടങ്ങള്‍,കാലിവളം, മറ്റ് പച്ചിലവളങ്ങള്‍ എന്നിവയൊക്കെയാണ് ജൈവ കൃഷിയില്‍ ഉപയോഗിക്കുക. ഇവ പരിസ്ഥിതിക്ക് ദോഷം ചെയ്യില്ലെന്ന് മാത്രമല്ല പച്ചക്കറികളുടെ പോഷകാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കീടങ്ങളെ തുരത്താനും രാസവസ്തുക്കള്‍ക്ക് പകരം ജൈവമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുക.

5. പുതയിടലും കമ്പോസ്റ്റും - ജൈവകൃഷിയിലെ രണ്ട് പ്രധാന രീതികളാണ് പുതയിടലും കമ്പോസ്റ്റും. പുതയിടലെന്നാല്‍ പച്ചിലകളും, പച്ചക്കറി അവശിഷ്ടങ്ങളുമൊക്കെ മണ്ണുമായി കലര്‍ത്തി ചെടിക്ക് ചുവട്ടില്‍ ഇടുന്നതാണ്. ഇത് ശൈത്യകാലത്ത് ചെടിയുടെ ചുവട്ടില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. വിളകളുടെ വളര്‍ച്ചക്കും ഇവ ഏറെ ഫലപ്രദമാണ്. അതേ പോലെ വിളകള്‍ക്ക് മികച്ച വളര്‍ച്ച നല്കുന്നവയാണ് കമ്പോസ്റ്റ്. സസ്യാവശിഷ്ടങ്ങള്‍, ചാണകം,മറ്റ് ജൈവാവശിഷ്ടങ്ങള്‍ എന്നിവ ഒരുമിച്ച് സംസ്കരിച്ച് വളമാക്കി മാറ്റുന്ന രീതിയാണിത്.

ശൈത്യകാലത്തെ ജൈവ പച്ചക്കറി കൃഷിക്കുള്ള ചില നിര്‍ദ്ദേശങ്ങളാണിവ. സാമ്പ്രദായികമായി വളര്‍ത്തുന്ന പച്ചക്കറികളേക്കാള്‍ പോഷകസമ്പന്നമാണ് ജൈവ കൃഷിയുടെ ഉത്പന്നങ്ങള്‍. അതിനാല്‍ തന്നെ ഇവ പ്രയോഗിച്ച് നോക്കാം.

English summary

Tips to grow winter vegetables organically

Winter Vegetables like carrots, asparagus, sprouts, spinach, lettuce; onions, etc. either grow under the soil or need less sunlight for growth. These plants are sown during the end of monsoon and are harvested during winters. These plants can be grown in your garden or backyard.
X
Desktop Bottom Promotion