For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദ്രോഗം, അമിതവണ്ണം, മരണം; ഉറക്കമില്ലെങ്കില്‍

ഉറക്കമില്ലായ്മ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല.

|

ഉറക്കമില്ലാത്ത ദിവസങ്ങളെക്കുറിച്ചും ഉറക്കമില്ലാത്ത രാത്രികളെക്കുറിച്ചും അനുഭവിച്ചറിഞ്ഞവര്‍ക്ക് മാത്രമേ ഉറക്കമില്ലായ്മയുടെ വിഷമത്തെക്കുറിച്ച് അറിയൂ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നതാണ് സത്യം. ഉറക്കമില്ലായ്മ കൊണ്ട് ഇന്നത്തെ തലമുറയിലുള്ളവരാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. നാവ് വൃത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്ന അപകടം

ഇന്ന് മിക്കവാറും പേരും ഫോണില്‍ ആണ് കൂടുതല്‍ സമയം ചിലവഴിയ്ക്കുന്നത്. ഉറങ്ങുമ്പോള്‍ വരെ ഫോണ്‍ തലഭാഗത്ത് വെച്ചാണ് പലരും ഉറങ്ങുക. ഇതെല്ലാം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഉറങ്ങാതിരുന്നാല്‍ എന്തൊക്കെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാവുക എന്ന് നോക്കാം.

 അമിതവണ്ണം

അമിതവണ്ണം

ഉറക്കമില്ലായ്മ അമിത വണ്ണത്തിന് കാരണമാകുന്നുണ്ട്. ഉറക്കമില്ലാത്തത് ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇത് കൊഴുപ്പ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അമിതവണ്ണത്തിലേക്ക് നയിക്കാന്‍ ഇത് ധാരാളമാണ്. മതിയായ ഉറക്കം തന്നെയാണ് ആദ്യത്തെ പരിഹാരം.

 വിഷാദരോഗം

വിഷാദരോഗം

വിഷാദരോഗം ഉണ്ടാക്കാനും ഇത്തരത്തില്‍ ഉറക്കമില്ലായ്മ കാരണമാകുന്നുണ്ട്. വിഷാദരോഗം ഉള്ളവരില്‍ 15% പേരെങ്കിലും ഉറക്കപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നുണ്ട്.

തലവേദന

തലവേദന

കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തലവേദന. ഉറക്കത്തിന്റെ അളവ് കുറയുന്തോറും തലവേദന വര്‍ദ്ധിയ്ക്കുമെന്ന കാര്യത്തില്‍ അനുഭവസ്ഥര്‍ക്ക് തര്‍ക്കമില്ല.

പ്രമേഹം

പ്രമേഹം

ഇന്നത്തെ കാലത്ത് പ്രമേഹം എന്ന അവസ്ഥ അത്ര വലിയ അപരിചതത്വം തോന്നുന്ന ഒന്നല്ല. അമിത ഉറക്കവും ഉറക്കമില്ലായ്മയും ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്നു.

 ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് മറ്റൊന്ന്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ ഉറക്കമില്ലായ്മ കൂടെയുണ്ടോ എന്ന് ഒന്ന് ചിന്തിയ്ക്കുന്നത് നല്ലതാണ്. ഉറക്കം കൂടുതലാവുമ്പോഴും അത് ഹൃദയത്തെ ദോഷകരമായി ബാധിയ്ക്കും.

മരണം സംഭവിക്കുന്നത്

മരണം സംഭവിക്കുന്നത്

ഉറക്കത്തില്‍ മരണം സംഭവിയ്ക്കുന്നതിനെക്കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. ദിവസവും 9 മണിക്കൂറില്‍ കൂടുതലാണ് നിങ്ങള്‍ ഉറങ്ങുന്നതെങ്കില്‍ ഇവര്‍ പെട്ടെന്ന് മരണത്തിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശരീരവേദന

ശരീരവേദന

ഉറക്കം ശരിയാവാത്തവര്‍ക്ക് ശരീരം മൊത്തം വേദന ഉണ്ടാവുന്നു. എന്നാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ നേരം കിടക്കാതെ വേദന കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതാണ് ഉത്തമം.

 എത്ര മണിക്കൂര്‍ ഉറങ്ങണം?

എത്ര മണിക്കൂര്‍ ഉറങ്ങണം?

ഉറക്കത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു ശീലം ഉണ്ടാക്കിയെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഓരോ പ്രായക്കാരും എത്രയൊക്കെ ഉറങ്ങണം എന്ന് നോക്കാം. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങളും.

നവജാത ശിശുക്കള്‍

നവജാത ശിശുക്കള്‍

നവജാത ശിശുക്കളാണ് എപ്പോഴും ഉറക്കത്തിന്റെ കാര്യത്തില്‍ മുന്നില്‍ ദിവസവും 1417 മണിക്കൂറെങ്കിലും ഇവര്‍ ഉറങ്ങണം. ഇത് കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നു.

 4-11 മാസം വരെ

4-11 മാസം വരെ

4 മുതല്‍ 11 മാസം വരെ പ്രായമുള്ള കുട്ടികള്‍ ചുരുങ്ങിയത് 12-15 മണിക്കൂര്‍ വരെ ഉറങ്ങണം എന്നാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നത്.

 1-2 വസ്സിനിടയില്‍

1-2 വസ്സിനിടയില്‍

ഒരു വയസ്സിനും രണ്ട് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ 11-14 മണിക്കൂര്‍ വരെ ഉറങ്ങണം. കാരണം ഇവരുടെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഘട്ടമാണ് ഈ പ്രായം. ഉറക്കം വളര്‍ച്ചയെ സഹായിക്കുന്നു.

3-5 വയസ്സിനിടയില്‍

3-5 വയസ്സിനിടയില്‍

മൂന്ന് മുതല്‍ അഞ്ച് വയസ്സു വരെ പ്രായമുള്ള കുട്ടികള്‍ 10-13 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ടത്. കുട്ടികളുടെ ബുദ്ധിവികസിക്കാന്‍ തുടങ്ങുന്ന സമയമാണ് ഇത്.

6-13 വയസ്സിനിടയില്‍

6-13 വയസ്സിനിടയില്‍

ആറ് മുതല്‍ 13 വയസ്സു വരെയുള്ള കുട്ടികള്‍ 9-11 മണിക്കൂര്‍ വരെയാണ് അവരുടെ ഉറക്കത്തിനായി ചിലവഴിക്കേണ്ട സമയം. ഇതില്‍ കൂടുതല്‍ ഉറങ്ങിയാല്‍ കുട്ടികള്‍ അലസന്‍മാരും മടിയന്‍മാരുമായി തീരാനുള്ള സാധ്യത ഉണ്ടാവും.

14-17 വയസ്സിനിടയില്‍

14-17 വയസ്സിനിടയില്‍

14 മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ അവരുടെ കൗമാരകാലഘട്ടത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ട് തന്നെ ഉറക്കത്തിന്റെ അളവും കുറയ്ക്കണം. 8-10 മണിക്കൂര്‍ വരെയാണ് ഇവര്‍ ഉറങ്ങേണ്ട സമയം.

 18-25 വയസ്സനിടയില്‍

18-25 വയസ്സനിടയില്‍

18 മുതല്‍ 25 വയസ്സ് വരെ പ്രായമുള്ളവര്‍ ഉറക്കത്തിന്റെ അളവ് കുറയ്ക്കണം. ദിവസവും 7-9 മണിക്കൂര്‍ വരെ ഉറങ്ങിയാല്‍ മതി എന്നതാണ് നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്‍ പറയുന്നത്.

24- 65 വയസ്സിനിടയില്‍

24- 65 വയസ്സിനിടയില്‍

24 മുതല്‍ 64 വയസ്സ് വരെ പ്രായമുള്ളവര്‍ പലപ്പോഴും ജീവിതത്തിലെ എല്ലാ ശാരീരിക വളര്‍ച്ചയും എത്തിയവരായിരിക്കും. ഇവര്‍ ഉറക്കം കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 7-9 മണിക്കൂര്‍ വരെ മാത്രമേ ഈ പ്രായക്കാര്‍ ഉറങ്ങാന്‍ പാടുകയുള്ളൂ.

65 വയസ്സിനു മുകളില്‍

65 വയസ്സിനു മുകളില്‍

65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ 7-8 മണിക്കൂര്‍ വരെ മാത്രമേ ഉറക്കത്തിനായി ചിലവഴിയ്ക്കാന്‍ പാടുകയുള്ളൂ. കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും.

English summary

Why lack of sleep is bad for your health

This Chart Tells You exactly How Much Sleep You Need To Get According To Your Age.
Story first published: Friday, March 24, 2017, 14:06 [IST]
X
Desktop Bottom Promotion