For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ 4 വ്യായാമം കൃത്യമായാല്‍ വയറു കുറയ്ക്കാം

വ്യായാമം മാത്രമല്ല ഭക്ഷണ നിയന്ത്രണവും ഇതോടൊപ്പം വേണം അവ ഏതൊക്കെയെന്ന് നോക്കാം.

|

വയറു കുറയ്ക്കാന്‍ കഷ്ടപ്പെടുന്നവരെ നമുക്കറിയാം. പല വഴികളും പ്രയോഗിച്ചിട്ടും വയറു മാത്രം കുറയാത്ത അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ. ഭക്ഷണ നിയന്ത്രണവും വ്യായാമവും എല്ലാം പലപ്പോഴും പ്രശ്‌നത്തിലാക്കുന്നത് നമ്മുടെ ആരോഗ്യത്തെക്കൂടിയാണ്. ശരീരം കാണിയ്ക്കും ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

എന്നാല്‍ ഇനി പറയുന്ന നാലേ നാല് വ്യായാമങ്ങളിലൂടെ നമുക്ക് ഇനി വയറ് കുറയ്ക്കാം. എന്നാല്‍ വയറു കുറയ്ക്കാന്‍ പ്രയോജനകരമായ ഫലപ്രദമായ നാല് മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവയൊക്കെ എന്തൊക്കെയെന്ന് നോക്കാം. മൃഗങ്ങള്‍ നല്‍കും സൂചന മരണത്തിന് മുന്നോടി

പുഷ് അപ് ചെയ്യുക

പുഷ് അപ് ചെയ്യുക

പുഷ് അപ് എല്ലാവര്‍ക്കും അറിയുന്ന ഒന്നാണ്. എന്നാല്‍ അത് കൃത്യമായി ചെയ്യാന്‍ അറിയുന്നവര്‍ ചുരുക്കമാണ്. കൃത്യമായി പുഷ് അപ് ചെയ്യുന്നവര്‍ക്ക് വയറു കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട. തുടക്കത്തില്‍ 10 മുതല്‍ 20 തവണ വരെ ചെയ്യാവുന്നതാണ്. ഇത് സ്ഥിരമായി ചെയ്താല്‍ വയറു കുറയ്ക്കാം എന്ന കാര്യത്തില്‍ സംശയമില്ല.

സൂപ്പര്‍മാന്‍ പൊസിഷന്‍

സൂപ്പര്‍മാന്‍ പൊസിഷന്‍

സൂപ്പര്‍മാന്‍ പൊസിഷന്‍ ആണ് മറ്റൊന്ന്. കമിഴ്ന്ന് കിടന്ന് കൈകള്‍ രണ്ടും മുന്നിലോട്ട് വെച്ച് കമിഴ്ന്ന് കിടന്നാണ് ഈ വ്യായാമം ചെയ്യുന്നത്. ഈ രീതിയില്‍ 8-12 തവണ മൂന്ന് സെറ്റ് വീതം ചെയ്യുക.

ഹിപ് ലിഫ്റ്റ്‌സ്

ഹിപ് ലിഫ്റ്റ്‌സ്

ഹിപ് ലിഫ്റ്റ്‌സ് ആണ് മറ്റൊന്ന്. മലര്‍ന്ന് കിടന്ന് കൈകള്‍ രണ്ടും ഇരുവശങ്ങളിലേക്കുമായി കമിഴ്ത്തി വെയ്ക്കാം. ശ്വാസം വലിച്ച് പിടിച്ച് വെയ്ക്കുക, അല്‍പസമയം. വീണ്ടും ശ്വാസം ഇടക്കിടക്ക് വിട്ട് കൊണ്ട് അരക്കെട്ട് മുകളിലേക്ക് ഉയര്‍ത്തുന്നതോടൊപ്പം കാല്‍പ്പാദങ്ങള്‍ മുകളിലേക്ക് ഉയര്‍ത്തണം. ഇത് എട്ട് മുതല്‍ 12 തവണ ചെയ്യാം.

ബ്രിഡ്ജസ്

ബ്രിഡ്ജസ്

മലര്‍ന്ന് കിടന്ന് കാല്‍മുട്ടുകള്‍ മടക്കി പാദം നിലത്ത് അമര്‍ത്തി വെയ്ക്കുക. ശേഷം അരക്കെട്ട് പതുക്കെ ഉയര്‍ത്തി എട്ട് മുതല്‍ 12 തവണ ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വ്യായാമം ചെയ്യുന്നതോടൊപ്പം ചില കാര്യങ്ങളില്‍ കൂടി ശ്രദ്ധിക്കണം. ഭക്ഷണ രീതിയിലും ചില മാറ്റങ്ങള്‍ വരുത്താം.

 ഭക്ഷണം അഞ്ച് നേരം

ഭക്ഷണം അഞ്ച് നേരം

മൂന്ന് നേരം കഴിയ്ക്കുന്ന അതേ ഭക്ഷണം അതേ അളവില്‍ അഞ്ച് നേരമായി കഴിയ്ക്കുക. മാത്രമല്ല വയറു നിറയെ ഭക്ഷണം കഴിയ്ക്കരുത്.

അത്താഴം ശ്രദ്ധിക്കുക

അത്താഴം ശ്രദ്ധിക്കുക

ആരോഗ്യത്തിന് ഏറ്റവും ഉത്തമമായി ഭക്ഷണം കഴിയ്‌ക്കേണ്ട സമയം ആറിനും ഏഴിനും ഇടയിലാണ്.

 വെള്ളം ധാരാളം

വെള്ളം ധാരാളം

ദിവസവും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിയ്ക്കണം. എന്നാല്‍ ഒരിക്കലും ഭക്ഷണത്തിനിടയിലോ ഭക്ഷണത്തിന് തൊട്ടുമുന്‍പോ വെള്ളം കുടിയ്ക്കരുത്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

മധുരം ചേര്‍ക്കാതെ ഗ്രീന്‍ ടീ ശീലമാക്കാം. ഗ്രീന്‍ ടീ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതാണ്. അതുകൊണ്ട് തന്നെ ഗ്രീന്‍ ടീ തടി കുറയ്ക്കുന്നു. 2 ഈന്തപ്പഴം ഒരുപിടി എള്ള്: മാറ്റം അനുഭവിച്ചറിയാം

English summary

Top four exercises to banish that belly fat

Top four exercises to banish that belly fat, read on.
X
Desktop Bottom Promotion