For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീന്‍ ടീ കഴിയ്ക്കുമ്പോള്‍ സൂക്ഷിക്കേണ്ടവര്‍

അനാരോഗ്യത്തിന് കാരണമാകുന്ന ഗ്രീന്‍ ടീ ആരൊക്കെ ഉപയോഗിക്കാന്‍ പാടില്ല എന്ന് നോക്കാം

|

ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഒരിക്കലും ദോഷമുണ്ടാക്കാത്ത ഒന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും ഗ്രീന്‍ ടീ കഴിയ്ക്കാന്‍ പാടില്ലാത്ത ചിലരുണ്ട്.

ചിലരുടെ സ്ഥിരം പാനീയങ്ങളില്‍ ഒന്നാണ് ഗ്രീന്‍ ടീ എന്നതാണ് സത്യം. എങ്കിലും ഗ്രീന്‍ ടീ ശീലമാക്കിയാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ ചിലരുണ്ട്. ഗ്രീന്‍ടീയുടെ ഉപയോഗം ദോഷമുണ്ടാക്കുന്ന ചിലരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം.

 ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികളായ സ്ത്രീകള്‍ ഗ്രീന്‍ ടീ ഉപയോഗിക്കുമ്പോള്‍ അല്‍പം സൂക്ഷിക്കണം. ഉത്തേജനം നല്‍കുന്ന ഒന്നാണ് കഫീന്‍. ഇതാകട്ടെ ഗ്രീന്‍ടീയില്‍ ധാരാളമുണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിലെ രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുന്നു. ഇതേ പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായാണ് ബാധിയ്ക്കുന്നത്.

വിളര്‍ച്ചയുള്ളവര്‍

വിളര്‍ച്ചയുള്ളവര്‍

വിളര്‍ച്ചയുള്ളവരും ഗ്രീന്‍ ടീ ഉപയോഗിക്കരുത്. ഇത് നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ ഇരുമ്പിന്റെ അംശത്തെ ആഗിരണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ അയേണ്‍ മൂലകങ്ങള്‍ ലഭിയ്ക്കാതെ വരുന്നതിന് കാരണമാകുന്നു.

 ഇന്‍സോമ്‌നിയ അഥവാ ഉറക്കമില്ലായ്മ

ഇന്‍സോമ്‌നിയ അഥവാ ഉറക്കമില്ലായ്മ

ചായയും കാപ്പിയും എപ്പോഴും ഉറക്കമില്ലായ്ക്ക് കാരണമാകുന്നു. ഗ്രീന്‍ടീയുടെ കാര്യവും തിരിച്ചല്ല. ഇത് ഉറക്കത്തെ തടഞ്ഞ് നിര്‍ത്തി ശരീരത്തില്‍ അഡ്രിനാലിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. അത് ഉറക്കത്തെ ഇല്ലാതാക്കുന്നു.

 പ്രമേഹ രോഗികള്‍

പ്രമേഹ രോഗികള്‍

പ്രമേഹ രോഗികള്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് അല്‍പം സൂക്ഷിച്ച് മതി. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് പലപ്പോഴും.

 രക്തസമ്മര്‍ദ്ദമുള്ളവര്‍

രക്തസമ്മര്‍ദ്ദമുള്ളവര്‍

രക്തസമ്മര്‍ദ്ദമുള്ളവരും ഇത്തരത്തില്‍ ഗ്രീന്‍ടീയെ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക. ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെങ്കിലും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ പലപ്പോഴും ഗ്രീന്‍ ടീ കാരണമാകും.

 ആരോഗ്യഗുണങ്ങള്‍ ധാരാളം

ആരോഗ്യഗുണങ്ങള്‍ ധാരാളം

ആരോഗ്യ ഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് ഗ്രീന്‍ ടീ. ദിവസവും രണ്ട് കപ്പ് കുടിയ്ക്കുന്നത് നല്ലതാണെങ്കിലും മുകളില്‍ പറഞ്ഞ ശാരീരികാവസ്ഥകള്‍ ഉള്ളവര്‍ ഗ്രീന്‍ ടീ കുടിയ്ക്കാതിരിയ്ക്കാന്‍ തന്നെ ശ്രദ്ധിക്കാം.

 അഞ്ച് ഗ്ലാസ്സിലധികം

അഞ്ച് ഗ്ലാസ്സിലധികം

ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ടെന്ന് കരുതി അഞ്ച് ഗ്ലാസ്സില്‍ അധികം ഗ്രീന്‍ ടീ കഴിയ്ക്കുന്നവരാണ് നിങ്ങളെങ്കില്‍ അത് നിങ്ങളെ അനാരോഗ്യത്തിലേക്കാണ് എത്തിയ്ക്കുക.

English summary

These five people should never have Green Tea

Side effects of drinking too much Green Tea read on to know more.
Story first published: Saturday, May 27, 2017, 16:57 [IST]
X
Desktop Bottom Promotion