For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നടുവേദനയെ ഉറപ്പായും ഓടിയ്ക്കും രണ്ട് ദിവസം കൊണ്ട്

നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. ഇത് നടുവേദനയെ കുറയ്ക്കുന്നു

|

ഇന്നത്തെ കാലത്ത് നടുവേദന എന്ന് പറയുന്നത് പുത്തരിയല്ല. ഏത് പ്രായക്കാര്‍ക്കും എന്തിനധികം കൗമാരക്കാര്‍ക്കു പോലും നടുവേദനയെ പേടിയാണ്. അത്രയേറെ പ്രശ്‌നക്കാരനാണ് നടുവേദന. ഓരോ നിമിഷവും തിരക്കിന്റെ ലോകത്ത് ജീവിയ്ക്കുന്നവര്‍ക്കും ജോലിഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും നടുവേദന എന്നത് പ്രതിസന്ധി സൃഷ്ടിയ്ക്കുന്ന ഒന്ന് തന്നെയാണ്. ശ്വാസകോശാര്‍ബുദം നിസ്സാരനല്ല, സൂക്ഷിക്കുക

എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടുവേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില വ്യായാമങ്ങള്‍. ഇത് നടുവേദനയില്‍ നിന്ന് നിന്ന നില്‍പ്പില്‍ ആശ്വാസം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഏതൊക്കെയാണ് ആ വ്യായാമ മുറ എന്ന് നോക്കാം. സീറോ കലോറിയും ലോഡ് കണക്കിനു പ്രോട്ടീനും

 മുട്ടും നെഞ്ചും

മുട്ടും നെഞ്ചും

മലര്‍ന്ന് കിടന്ന് മുട്ട് നെഞ്ചിനോട് വരുന്ന രീതിയില്‍ മടക്കാം. ഈ വ്യായാമം ദിവസവും രണ്ട് മൂന്ന് തവണ ശീലമാക്കാം. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇതിന് ഫലം കാണുന്നതാണ്.

 തുടയുടെ പിന്‍ഭാഗം അമര്‍ത്തി

തുടയുടെ പിന്‍ഭാഗം അമര്‍ത്തി

നിലത്ത് നീണ്ട് നിവര്‍ന്ന് കിടന്ന് ഒരു കാല്‍ പൊക്കി തുടയുടെ പിന്‍ഭാഗത്ത് അമര്‍ത്തി പിടിയ്ക്കാം. ഇത് മൂന്ന് നാല് പ്രാവശ്യം ദിവസവും തുടരുക. ഇത് നടുവേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കും.

 ഒരു കാല്‍ മറ്റൊരു കാല്‍മുട്ടില്‍

ഒരു കാല്‍ മറ്റൊരു കാല്‍മുട്ടില്‍

മുട്ടുകാല്‍ മലര്‍ന്ന് കിടന്ന് മടക്കി വെച്ച് മറ്റേ മുട്ടുകാല്‍ എടുത്ത് വലതേ കാല്‍ മുട്ടിന് മുകളില്‍ വെക്കാം. ഇത് ഇരു കാലിലും ആവര്‍ത്തിയ്ക്കാം. ഇത് നടുവേദനയെ എന്നന്നേക്കുമായി ഇല്ലാതാക്കും.

പുറം കുനിഞ്ഞ്

പുറം കുനിഞ്ഞ്

പുറം കുനിഞ്ഞ് നിന്ന് നടുവേദനയില്‍ നിന്നും ആശ്വാസം നേടാം. പകുതി പുറം കുനിച്ച് നടുവേദനയുള്ളവര്‍ 20 സെക്കന്റ് നേരത്തേക്ക് അങ്ങനെ നില്‍ക്കുന്നത് നടുവേദനയ്ക്ക് ആശ്വാസം നല്‍കും.

 ഹിപ് ഫ്‌ളെക്‌സോര്‍

ഹിപ് ഫ്‌ളെക്‌സോര്‍

ഹിപ് ഫ്‌ളെക്‌സോര്‍ ആണ് മറ്റൊരു വ്യായാമ മുറ. വെറും 30 സെക്കന്റ് മാത്രമേ ഇത് ചെയ്യേണ്ടതായുള്ളൂ. ഇത് രണ്ട് കാലിലും ചെയ്യേണ്ടത് അത്യാവശ്യമാണ്.

 സൈഡ് സ്‌ട്രെച്ചസ്

സൈഡ് സ്‌ട്രെച്ചസ്

സൈഡ് സ്‌ട്രെച്ചസ് വ്യായാമങ്ങളും ഇത്തരത്തില്‍ നടുവേദനയെ ഇല്ലാതാക്കുന്നതാണ്. രണ്ട് വശങ്ങളിലേക്കും ശരീരം ചലിപ്പിച്ച് കൊണ്ടുള്ള വ്യായാമമുറയാണ് ഇത്. ഇത് നടുവേദനയ്ക്ക് പൂര്‍ണമായും ആശ്വാസം നല്‍കും.

English summary

Stretching Exercises For Back Pain Upper And Lower

What could be worse than back pain that does not allow a person to stand, sit, walk or even sleep in peace?
X
Desktop Bottom Promotion