For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പപ്പായ ആണത്തം കെടുത്തും!!

ചുരുക്കുപ്പറഞ്ഞാല്‍ പപ്പായയും ചിലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു സാരം. ഇതെക്കുറി്ച്ചു കൂടുതലറിയ

|

പപ്പായ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒരു ഭക്ഷണവസ്തുവാണെന്ന കാര്യത്തില്‍ സംശയം വേണ്ട. വൈറ്റമിന്‍ സി, ഫോളേറ്റ് എന്നിവ ധാരാളമടങ്ങിയ ഈ ഫലം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നവുമാണ്.

എന്നാല്‍ ഏതിനും മറുവശമുണ്ടെന്നതുപോലെ പപ്പായയ്ക്കും ദോഷവശങ്ങളേറെയുണ്ട്. ചില പ്രത്യേക ആരോഗ്യാവസ്ഥകളില്‍ ഇതു കഴിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.

ചുരുക്കുപ്പറഞ്ഞാല്‍ പപ്പായയും ചിലതരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു സാരം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

പപ്പായ, പ്രത്യേകിച്ചും പച്ചപ്പപ്പായ ഗര്‍ഭകാലത്ത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഇതിലെ ലാറ്റെക്‌സ് അതായത് വെളുത്ത പശ അബോര്‍ഷനു സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. യൂട്രസ് സങ്കോചത്തിനു കാരണമാക്കുന്നതാണ് ഇതിനു കാരണം.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഇതിലെ പാപ്പെയ്ന്‍ ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും. പ്രത്യേകിച്ചു ഹെ ഫീവര്‍, ആസ്തവ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നുവെങ്കില്‍.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒന്നാണ് പപ്പായ. വൈറ്റമിന്‍ സി ശരീരത്തിന് അത്യാവശ്യവുമാണ്. എന്നാല്‍ കൂടിയ തോതില്‍ വൈറ്റമിന്‍ സി കിഡ്‌നി സ്റ്റോണുണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇതുകൊണ്ടുതന്നെ അമിതമായി പപ്പായ കഴിയ്ക്കുന്നത് ഒഴിവാക്കുക തന്നെ വേണം.

ബീജക്കുറവിന്സി

ബീജക്കുറവിന്സി

പപ്പായ കൂടിയ തോതില്‍ കഴിയ്ക്കുന്നത് പുരുഷന്മാരില്‍ ബീജക്കുറവിന് ഇടയാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിയ്ക്കുന്നവര്‍ക്കു ദോഷങ്ങളുണ്ടാക്കിയേക്കാം.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് പപ്പായ ഏറെ നല്ലതാണ്. എന്നാല്‍ അമിതമായി കഴിച്ചാല്‍ ഇത് വയര്‍ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണവുമാകും.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

പപ്പായ കൂടുതല്‍ കഴിയ്ക്കുന്നത് കരോട്ടിനീമിയ എന്ന ചര്‍മരോഗത്തിനു കാരണമാകാറുണ്ട്. ചര്‍മത്തിനും കൈത്തലത്തിലും ഒരുതരം മഞ്ഞനിറമാണ് ഇതിന്റെ ലക്ഷണം. ബീറ്റാകരോട്ടിന്‍ കൂടുതലാകുന്നതാണ് കാരണം.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന്

ഫെര്‍മെന്റഡ് പപ്പായ രക്തത്തിലെ പഞ്ചസാരയുടെ കുറവിന് കാരണമാകാറുണ്ട്. ഇതുകൊണ്ടുതന്ന ഇത്തരം ആരോഗ്യപ്രശ്‌നമെങ്കില്‍ പപ്പായ അമിതമായ കഴിയ്ക്കുകയുമരുത്.

English summary

People Suffering From These Health Issues Should Avoid Pappaya

People Suffering From These Health Issues Should Avoid Pappaya,
X
Desktop Bottom Promotion