For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ അമിതവണ്ണമല്ല, നീര്‍ച്ചുഴിയാണ് കാരണം

സ്ത്രീകളുടെ ശരീരത്തില്‍ അനാവശ്യ കൊഴുപ്പ് അടിഞ്ഞ് കൂടി അത് നീര്‍ച്ചുഴി അഥവാ നീര്‍വീക്കം

|

നീര്‍ച്ചുഴി അഥവാ നീര്‍വീക്കം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന സെല്ലുലൈറ്റ് സ്ത്രീകളുടെ ശരീരത്തില്‍ അഭംഗി ഉണ്ടാക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തില്‍ കൊഴുപ്പ് ഓരോ ഭാഗങ്ങളില്‍ അടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും നീര്‍വീക്കത്തിന്റെ പ്രധാന കാരണമായി പറയുന്നത്.

എന്നാല്‍ കൊഴുപ്പ് മാത്രമല്ല മറ്റ് പല കാരണങ്ങളും ശരീരത്തിലെ അനാവശ്യ കൊഴുപ്പിന് പിന്നിലുണ്ട്. ഇത് ശരീരത്തെ എപ്പോഴും മോശമായ രീതിയിലാണ് ബാധിയ്ക്കുക എന്നതാണ് സത്യം. ശരീരത്തില്‍ മോശമായ രീതിയില്‍ നീര്‍വീക്കം ഉണ്ടാവുന്നതിനുള്ള കാരണങ്ങള്‍ ഇതൊക്കെയാണ്.

ഈസ്ട്രജന്‍

ഈസ്ട്രജന്‍

സ്ത്രീ ഹോര്‍മോണാണ് ഈസ്ട്രജന്‍. എന്നാല്‍ ഇത് കൂടിയ അളവില്‍ ശരീരത്തില്‍ ഉണ്ടാവുമ്പോള്‍ നീര്‍വീക്കം അഥവാ നീര്‍ച്ചുഴി ഉണ്ടാവുന്നു. ഇത് കൂടുതല്‍ കൊഴുപ്പ് നിറഞ്ഞ കോശങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് ആരോഗ്യത്തിന് എത്ര ദോഷകരമാണെന്ന് നമുക്കെല്ലാം അറിയാം. എന്നാലും ഇതിന് തന്നെയാണ് ആവശ്യക്കാര്‍ കൂടുതല്‍. ജങ്ക് ഫുഡില്‍ അടങ്ങിയിട്ടുള്ള പ്രിസര്‍വേറ്റീവ്‌സും അമിത മധുരവും എല്ലാം പലപ്പോഴും ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത് നീര്‍വീക്കത്തിന് കാരണമാകുന്നു.

 പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം

പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം

പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് വെള്ളം കുടിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് നമ്മുടെ ആരോഗ്യത്തെ എന്നന്നേക്കുമായി നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്ലാസ്റ്റിക്കിനു പകരം പിച്ചള, ഗ്ലാസ്സ് എന്നിവ ഉപയോഗിക്കാം.

 ഗര്‍ഭനിരോധന ഗുളിക

ഗര്‍ഭനിരോധന ഗുളിക

ഗര്‍ഭനിരോധന ഗുളികകള്‍ സ്ഥിരമായി കഴിയ്ക്കുമ്പോള്‍ ഇത് ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് നീര്‍ച്ചുഴി ഉണ്ടാവാന്‍ കാരണമാകുന്നു.

 വെള്ളം കുറച്ചുപയോഗിക്കുന്നത്

വെള്ളം കുറച്ചുപയോഗിക്കുന്നത്

വെള്ളം കുടിയ്ക്കുന്നതില്‍ പിശുക്ക് കാണിയ്ക്കുന്നത് ശരീരത്തിന് ദോഷകരമായി ബാധിയ്ക്കും. ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ ഏറ്റവും അത്യാവശ്യമാണ് വെള്ളം. എന്നാല്‍ ഇതിന്റെ ഉപയോഗം കുറയ്ക്കുമ്പോള്‍ അത് ശരീരത്തില്‍ നീര്‍വീക്കം ഉണ്ടാക്കുന്നു.

 സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കാം. ഇത് ചര്‍മ്മത്തെ ദോഷകരമായി ബാധിയ്ക്കും. അതുകൊണ്ട് തന്നെ ഇവയ്‌ക്കെല്ലാം പകരം പ്രകൃതി ദത്തമായവ ഉപയോഗിക്കാം.

 ദീര്‍ഘനേരത്തെ ഇരുപ്പ്

ദീര്‍ഘനേരത്തെ ഇരുപ്പ്

ഇരുപ്പ് ഒരുപാട് സമയം തുടര്‍ന്നാല്‍ അത് നീര്‍വീക്കം ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇരുത്തത്തിനിടയില്‍ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ ശ്രമിക്കണം.

 വസ്ത്രത്തിന്റെ കട്ടി കൂടിയാല്‍

വസ്ത്രത്തിന്റെ കട്ടി കൂടിയാല്‍

വസ്ത്രത്തിന്റെ കട്ടി കൂടുന്നതാണ് മറ്റൊന്ന്. ഇത് രക്തയോട്ടത്തെ പ്രതികൂലമായി ബാധിയ്ക്കും. അതുകൊണ്ട് തന്നെ ഇത് ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുന്നതിന് വിഘാതം സൃഷ്ടിയ്ക്കുകയും ചെയ്യും.

 കഫീന്‍ കൂടുതലായാല്‍

കഫീന്‍ കൂടുതലായാല്‍

കാപ്പി കുടിയ്ക്കാന്‍ വേണ്ടി മാത്രം ജീവിയ്ക്കുന്നവരുണ്ട്. എന്നാല്‍ കൂടുതലായി കാപ്പി കുടിയ്ക്കുന്നത് നീര്‍ച്ചുഴി ഉണ്ടാക്കുന്നു.

English summary

Nine things that could be giving you ‘ugly’ cellulite

There is an awful lot of misleading information out there about cellulite – why it happens and how to get rid of it.
Story first published: Wednesday, March 22, 2017, 14:51 [IST]
X
Desktop Bottom Promotion