For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂത്രത്തിന്റെ നിറം, മരണസാധ്യത പറയും

മൂത്രത്തിന്റെ നിറം നോക്കി നമുക്ക് ആരോഗ്യം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാം.

|

മൂത്രത്തിന്റെ നിറവും നമ്മുടെ ആരോഗ്യവും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ആരോഗ്യവും അനാരോഗ്യവും എല്ലാം മൂത്രത്തിന്റെ നിറം നോക്കി മനസ്സിലാക്കാം. മൂത്രത്തിന്റെ നിറത്തിലറിയാം ആരോഗ്യത്തിലുണ്ടാകുന്ന അപാകതകള്‍. രോഗവും രോഗലക്ഷണവുമെല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും. വയറ്റിലെ അള്‍സര്‍: ഇനി നിമിഷ പരിഹാരം കൈക്കുള്ളില്‍

ഒരിക്കലും നിയന്ത്രിയ്ക്കാന്‍ കഴിയാത്തതാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം.

പച്ചവെള്ളം പോലെ

പച്ചവെള്ളം പോലെ

മൂത്രത്തിന് പച്ചവെള്ളം പോലെ തെളിഞ്ഞ നിറമാണെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭിയ്ക്കുന്നുണ്ടെന്ന് പറയാം. എന്നാല്‍ ചിലപ്പോള്‍ നിങ്ങളുടെ വെള്ളം കുടി അധികമാണെന്നതിന്റെ സൂചനയും ആവാം.

 നേരിയ മഞ്ഞ നിറം

നേരിയ മഞ്ഞ നിറം

നേരിയ മഞ്ഞ നിറത്തോട് കൂടിയ മൂത്രമാണെങ്കില്‍ ശരീരത്തില്‍ ആരോഗ്യകരമായ രീതിയില്‍ ജലം ഉണ്ടെന്നും വൃക്ക പ്രവര്‍ത്തനക്ഷമമാണെന്നും പറയാം.

തെളിഞ്ഞ മഞ്ഞ നിറം

തെളിഞ്ഞ മഞ്ഞ നിറം

മൂത്രത്തിന്റെ നിറം തെളിഞ്ഞ മഞ്ഞ നിറമാണെങ്കില്‍ ശരീരത്തില്‍ ജലാംശം ഉണ്ടെന്നതിന്റെ സൂചനയാണിത്.

കടും മഞ്ഞ നിറം

കടും മഞ്ഞ നിറം

മൂത്രത്തിന് കടും മഞ്ഞ നിറമാണെങ്കില്‍ അത് ശരീരത്തില്‍ ആവശ്യത്തിന് വെള്ളമില്ലെന്നതിന്റെ സൂചനയാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ സൂചനകളും ഇത്തരത്തിലായിരിക്കും.

 തവിട് നിറം

തവിട് നിറം

തവിട് നിറത്തോട് കൂടിയ മൂത്രമാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. കാരണം ഇത് നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമാണ്. മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലായിരിക്കും ആ സമയത്ത് പലപ്പോഴും. കരള്‍ രോഗങ്ങളും ഇതിലൂടെ ഉണ്ടാവാം.

ഇളം ചുവപ്പ്

ഇളം ചുവപ്പ്

മൂത്രത്തിന് ഇളം ചുവപ്പ് നിറമോ? എന്നാല്‍ സത്യമതാണ്. മൂത്രത്തിന് ഇലം ചുവപ്പ് നിറം ഉണ്ടാകാം. ചിലപ്പോള്‍ നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഫലമായായിരിക്കും ഈ നിറം. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഭക്ഷണങ്ങള്‍ ഒന്നും കഴിയ്ക്കാതെ തന്നെ മൂത്രത്തിന് നിറം മാറ്റമുണ്ടായാല്‍ അത് മൂത്രാശയ അണുബാധയുടെ ലക്ഷണമായിരിക്കും.

 ഓറഞ്ച് നിറത്തിലുള്ള മൂത്രം

ഓറഞ്ച് നിറത്തിലുള്ള മൂത്രം

മൂത്രത്തിന്റെ നിറവ്യത്യാസം പലപ്പോഴും ഓറഞ്ച് നിറം വരെയാകാം. ഇതും ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നു എന്നതിന്റെ സൂചനയാണ്. കരള്‍ പ്രശ്‌നങ്ങളും പലപ്പോഴും ഇതിലൂടെ അനുമാനിക്കപ്പെടാം.

 മൂത്രത്തില്‍ പാട

മൂത്രത്തില്‍ പാട

മൂത്രത്തില്‍ പാട പൊലെ പതഞ്ഞ് കാണപ്പെടുകയാണെങ്കില്‍ ഭക്ഷണത്തിലെ പ്രോട്ടീന്റെ അമിത അളവ് മൂലമായിരിക്കാം.

English summary

learn what the colour of your urine says about your health

learn what the colour of your urine says about your health, read on to know more about it.
Story first published: Friday, March 3, 2017, 14:53 [IST]
X
Desktop Bottom Promotion